ഉത്തര്‍പ്രദേശിൽ ഇനി കളി മാറും; യോഗിയെ മുന്നിൽ നിർത്തി ആര്‍എസ്എസിന്റെ മാസ്റ്റർ പ്ലാൻ, രഹസ്യ യോഗം
ലക്നൗ: അടുത്ത വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും പ്രധാന്യത്തോടെ നോക്കിക്കണുന്ന സംസ്ഥാനമാണ്. ഉത്തര്‍പ്രദേശ്. ഇത്തവണ സംസ്ഥാനത്ത് അധികാരം നിലനിര്‍ത്തുക എന്ന വലിയൗ ദൗത്യമാണ് ബിജെപിക്കുള്ളത്. എന്നാല്‍ എന്തുവിലകൊടുത്തും ബിജെപിയെ തടയുക എന്ന നീക്കത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.
അതേസമയം, ഈ അടുത്ത് നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നതാണ്. എന്നാല്‍ ഇപ്പോഴിതാ ഉത്തര്‍പ്രദേശ് അധികാരം നിലനിര്‍ത്താന്‍ നിര്‍ണായക നീക്കങ്ങളുമായി ആര്‍എസ്എസും ബിജെപിക്കൊപ്പമുണ്ട്. യോഗി ആദിത്യനാതിനെ മുന്‍നിര്‍ത്തിയാണ് ആര്‍എസ്എസിന്റെ പുതിയ നീക്കങ്ങള്‍.
ഇത് നമ്മുടെ പാത്തുവല്ലെന്ന്? കലക്കൻ ലുക്കിൽ സുരഭി ലക്ഷ്മി, വൈറലായി ഫൊട്ടോഷൂട്ട്

വരാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ 'ഹിന്ദുത്വ'ത്തിന്റെ പതാകവാഹകനായി സ്ഥാപിക്കാന്‍ ബിജെപി സര്‍ക്കാര്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിന്ദുത്വം എന്ന അജണ്ട തിരഞ്ഞെടുപ്പില്‍ മുന്നോട്ടുവയ്ക്കാനാണ് ആര്‍എസ്എസ് നീക്കം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുശേഷം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയില്‍ നടന്ന വിവിധ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഹിന്ദുത്വത്തിന്റെ മുഖമാണെന്ന് തെളിയിച്ചതായി മഥുരയിലെ മുതിര്‍ന്ന ആര്‍എസ്എസ് പ്രവര്ത്തകന് ഇന്ത്യ ടുഡേയോട് പറഞ്ഞു. മുഖ്യമന്ത്രി യോഗിക്ക് ഹിന്ദുത്വത്തിന്റെ വക്താവെന്ന ചിത്രം നല്കി ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനുള്ള നീക്കവും ആര്‍എസ്എസ് നടത്തുന്നുണ്ട്.

പ്രധാനമന്ത്രി മോദിയുടേയും ബിജെപിയുടേയും സ്വതന്ത്രമായ ഒരു ചിത്രം വികസിപ്പിക്കുന്നതിന് ഇത് യോഗി ആദിത്യനാഥിനെ സഹായിക്കുകയും 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ ഇത് സഹായിക്കുകയും ചെയ്യുമെന്നും ആര്‍എസ്എസ് വക്താക്കള്‍ പറയുന്നു.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ ആര്‍എസ്എസിന്റെ രഹസ്യ യോഗം വൃന്ദാവനില്‍ നടന്നിരുന്നു. അയോധ്യ ക്ഷേത്രം, ദേശീയ ഏകീകരണം, ആര്‍ട്ടിക്കിള്‍ 370, ജനസംഖ്യാ നിയന്ത്രണ ബില്‍, ഭീകരവാദ നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഉയര്‍ത്തിക്കാട്ടേണ്ടത് അത്യാവശ്യമാണെന്ന് യോഗത്തില്‍ തീരുമാനിച്ചെന്നാണ് വിവരം.

ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാന്‍ ഇത് സഹായിക്കുമെന്നാണ് യോഗം വിലയിരുത്തുന്നത്. ആര്‍എസ്എസ് മേധാവി ദത്താത്രേയ ഹോസ്ബോളിന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നിരിക്കുന്നത്. സംഘത്തിന്റെ ദേശീയതയെക്കുറിച്ചുള്ള അജണ്ട പ്രോത്സാഹിപ്പിക്കുന്നതിനായി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ വീടുതോറും കയിറിയറങ്ങണമെന്ന് യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ ജാതിയും സാമ്പത്തിക നിലയും കണക്കിലെടുക്കാതെ ഹിന്ദുക്കളെ ഒരു കുടക്കീഴില് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. ഒപ്പം, സര്‍ക്കാര്‍ നടത്തുന്ന കൊവിഡ് ദുരിതാശ്വാസങ്ങളെ കുറിച്ച് ജനങ്ങളില്‍ എത്തിക്കാന്‍ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്നും തീരുമാനിച്ചിട്ടുണ്ട്.

പല പ്രശ്നങ്ങളുടെയും കേന്ദ്ര ബിന്ദുവായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മാറിയിരുന്നു. എന്നാല്‍ വാരാണസി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി യോഗിയെ പ്രശംസിച്ചതില്‍ നിന്നും മനസിലാക്കാം 2022ലെ തിരഞ്ഞെടുപ്പില്‍ യോഗി തന്നെയാണ് ബിജെപിയെ നയിക്കുകയെന്ന് മഥുരയിലെ സംഘടന പ്രസിഡന്റ് ഈശ്വരി പ്രസാദ് ചൗബേ പറഞ്ഞു.

അതേസമയം, ഉത്തര്‍പ്രദേശ് കൊവിഡിനെ കൈകാര്യം ചെയ്ത വീഴ്ചകള്‍ മുന്നോട്ടുവച്ചായിരിക്കും പ്രതിപക്ഷം തിരഞ്ഞെടുപ്പിനെ നേരിടുക. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന് കൊവിഡ് അപഹരിച്ചത് രണ്ടാം തരംഗത്തിലാണെന്ന് ആഗ്ര സിറ്റി കോണ്‍ഗ്രസ് പ്രസിഡന്റ് ദേവേന്ദ്ര കുമാര്‍ ചില്ലു പറഞ്ഞു.
സ്റ്റൈലിഷ് ലുക്കിൽ വീണ്ടും സാധിക; പുതിയ ഫോട്ടോഷൂട്ടും ഏറ്റെടുത്ത് ആരാധകർ
Recommended Video
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന് ആശ്വാസം; എസ്പിഡിഐ സ്ഥാനാര്‍ഥി കെഎം അഷ്റഫ് പത്രിക പിന്‍വലിച്ചു -
പ്രഹസനം സമ്മതിച്ചല്ലോയെന്ന് വിടി ബൽറാം, ഒന്നും അറിയില്ലല്ലേയെന്ന് എംബി രാജേഷ്..ഫേസ്ബുക്ക് പോര് കനക്കുന്നു -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
ഇടുക്കിയിൽ മിടുക്ക് തെളിയിക്കാൻ പുതുമുഖങ്ങളും പരിചിതമുഖങ്ങളും -
മേടം രാശിഫലം: ഭാഗ്യം നിങ്ങൾക്കൊപ്പം, ചെറിയ കാര്യങ്ങളിൽ പോലും വിജയം, വ്യാപാരികൾക്ക് നല്ല ലാഭം പ്രതീക്ഷിക്കാം -
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ










Click it and Unblock the Notifications