തനിപ്പകര്‍പ്പ് മരുമകളും ജയലളിതയെ തള്ളിയോ? വിധി സൂപ്പറെന്ന്... ചിന്നമ്മയുടെ തലയ്ക്കടിച്ച് ദീപ

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam
ചെന്നൈ: കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ ഒരു പക്ഷേ ശശികല തന്നെ ജയലളിതയുടെ മരുമകള്‍ ദീപ ജയകുമാറിനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവന്നേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പനീര്‍ശെല്‍വത്തെ തോല്‍പിക്കാന്‍ എന്തും ചെയ്യും എന്ന സ്ഥിതിയിലായിരുന്നു ശശികല.

എന്നാല്‍ കോടതി വിധി വന്നതോടെ ശശികല ശരിക്കും കുടുങ്ങിയ മട്ടാണ്. പനീര്‍ശെല്‍വത്തെ പൂട്ടാന്‍ ദീപയെ ക്ഷണിക്കാതെ പൊതുമരാമത്ത് മന്ത്രിയായ പളനിസ്വാമിയെ ആണ് ശശികല മുന്നില്‍ നിര്‍ത്തിയത്.

എന്തായാലും കോടതി വിധി സ്വാഗതാര്‍ഹമാണെന്നാണ് ദീപ പ്രതികരിച്ചത്. ജയലളിത കൂടി പ്രതിയായ കേസില്‍ ശിക്ഷാവിധി വന്നപ്പോള്‍ ദീപ അതിനെ സ്വാഗതം ചെയ്തതിന് പിന്നില്‍ എന്താണ്?

ദീപയ്ക്ക് സന്തോഷം

അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിചാരണ കോടതി വിധി സുപ്രീം കോടതി അംഗീകരിച്ചതില്‍ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിന് സന്തോഷമാണുള്ളത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദീപയുടെ പ്രതികരണം.

അപ്പോള്‍ ജയലളതിയ്ക്കും പങ്കോ?

കോടതി വിധിയെ ദീപ സ്വാഗതം ചെയ്യുമ്പോള്‍ അത് ജയലളിതയ്ക്ക് എതിരാണോ എന്നതാണ് ചോദ്യം. താനാണ് ജയയുടെ യഥാര്‍ത്ഥ പിന്‍ഗാമി എന്ന് അവകാശപ്പെടുന്ന ദീപയ്ക്ക് അങ്ങനെ പറയാന്‍ പറ്റുമോ?

ജയലളിതയല്ല... എല്ലാം ആ കുടുംബം

ജയലളിത കുറ്റക്കാരിയല്ലെന്നാണ് ദീപ പറഞ്ഞുവരുന്നത്. സുപ്രീം കോടതിയുടെ വിധി ആ കുടുംബത്തിനെതിരെയുളളതാണ് എന്നായിരുന്നു പ്രതികരണം. ഏത് കുടുംബം

മണ്ണാര്‍കുടി കുടുംബം

സംസ്ഥാനം മുഴുവന്‍ നിയന്ത്രണത്തിലാക്കാന്‍ ശ്രമം നടത്തുന്ന ആ കുടുംബത്തിനെതിരെയാണ് കോടതി വിധിയെന്നാണ് ദീപ പറയുന്നത്. ശശികലയുടെ കുടുംബത്തെ തന്നെയാണ് ദീപ ലക്ഷ്യം വച്ചത്.

 എടപ്പാടിയുടെ കാര്യത്തില്‍

ഉന്നതമായ സ്ഥാനങ്ങളിലേക്ക് ജയലളിത ഒരിക്കലും പരിഗണിക്കാതിരുന്ന ആളാണ് എടപ്പാടി പളനിസ്വാമി എന്നായിരുന്നു ദീപയുടെ മറ്റൊരു പ്രതികരണം. എടപ്പാടിയെ പാര്‍ട്ടിയുടെ നിയമസഭ കക്ഷി നേതാവാക്കിയതും ദീപിയക്ക് തീരെ പിടിച്ചിട്ടില്ല.

എന്തും ചെയ്യും ശശികല

അധികാരം കൈപ്പിടിയിലൊതുക്കാന്‍ ശശികല എന്തും ചെയ്യും എന്നതിന്റെ തെളിവാണ് എടപ്പാടി പളനിസ്വാമിടെ നിയമസഭ കക്ഷി നേതാവായി തിരഞ്ഞെടുത്തത് എന്നാണ് ദീപയുടെ ആരോപണം.

ശശികല ജയിലില്‍ പോകും

ശശികല ജയിലിലേക്ക് പോവുകയാണ്. ഇത് പാര്‍ട്ടി അംഗങ്ങള്‍ക്കും തമിഴ്‌നാടിനും ഗുണകരമാണെന്നും ദീപ പ്രതികരിച്ചു.

എന്താണ് ദീപയുടെ ഫ്യൂച്ചര്‍ പ്ലാന്‍?

ദീപ ജയകുമാര്‍ പുതിയ പാര്‍ട്ടി രൂപീകരിക്കും എന്നാണ് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളത്. ജയലളിതയുടെ ജന്മദിനമായ ഫെബ്രുവരി 24 ന് ആയിരിക്കും ഇതെന്നും ദീപ പറഞ്ഞിരുന്നു.

ശശികലയ്‌ക്കെതിരെ മത്സരിക്കാന്‍

ആര്‍കെ നഗറില്‍ ജയലളിതയുടെ ഒഴിവിലേക്ക് മത്സരിക്കാന്‍ ശശികല രംഗത്ത് വന്നാല്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായി താനും ഉണ്ടാകുമെന്ന് ദീപ പ്രഖ്യാപിച്ചിരുന്നു. ഇനിയെന്തായാലും ശശികലയ്ക്ക് മത്സരിക്കാനാവില്ല. ഉപതിരഞ്ഞെടുപ്പ് വന്നാല്‍ ആ മണ്ഡലത്തില്‍ ദീപ മത്സരിക്കുമോ എന്ന് കാത്തിരുന്ന് കാണണം.

പനീര്‍ശെല്‍വത്തിനൊപ്പം?

ദീപയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പനീര്‍ശെല്‍വം എത്തിയിരുന്നു. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ടി വരികയാണെങ്കില്‍ ദീപയുടെ പിന്തുണ നിര്‍ണായകയാണെന്ന് പനീര്‍ശെല്‍വത്തിനും അറിയാം. എന്നാല്‍ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ ദീപയുടെ ഭാവി എന്താകുമെന്ന് കാത്തിരുന്ന് തന്നെ കാണണം.

English summary
Deepa Jayakumar, niece of former Chief Minister Jayalalithaa, on Tuesday welcomed the Supreme Court verdict, setting aside AIADMK general secretary V.K. Sasikala's acquittal by the Karnataka High Court in the Jayalalithaa disproportionate assets case.
Please Wait while comments are loading...