പൂജ ചെയ്‌തോളൂ, പക്ഷേ...ദളിത് പൂജാരിമാര്‍ക്ക് വിഎച്ച്പിയുടെ മുന്നറിയിപ്പ്, മയപ്പെടുന്നു?

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: കേരളത്തിലെ ദളിത് പൂജാരിമാര്‍ക്ക് മുന്നറിയിപ്പുമായി വിഎച്ച്പി. ദളിത് വിഭാഗക്കാര്‍ പൂജ ചെയ്യുന്നതില്‍ പ്രശ്‌നമില്ലെന്ന് പറയുന്ന വിഎച്ച്പി പശു ഇറച്ചി കഴിക്കരുതെന്ന മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിനാണ് മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

പശുവിറച്ചി കഴിക്കുന്ന സംസ്ഥാനങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. അതെല്ലാം ആ സംസ്ഥാനങ്ങളുടെ സംസ്‌കാരമാണെന്നും അദ്ദേഹം. എന്നാല്‍ അത് ക്ഷേത്രങ്ങളുടെ പാരമ്പര്യം അല്ലെന്നും ജെയിന്‍ പറയുന്നു. ക്ഷേത്രങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ക്ഷേത്രങ്ങളുടെ പാരമ്പര്യം മാനിക്കണമെന്നും അദ്ദേഹംം കൂട്ടിച്ചേര്‍ക്കുന്നു.

vhpflag

ക്ഷേത്രങ്ങളുടെ പാരമ്പര്യം കുറച്ചു കാണിക്കാന്‍ ശ്രമം ഉണ്ടായാല്‍ പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ദളിതരായതുകൊണ്ട് ഇറച്ചി കഴിക്കണമെന്നില്ലെന്നും നിരവധി ദളിതര്‍ ഗോസംരക്ഷണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഹിന്ദു ശാസ്ത്രങ്ങളും ക്ഷേത്രങ്ങളുടെ പാരമ്പര്യത്തിനും അനുസരിച്ച് ജീവികകുകയും അറിവുണ്ടാവുകയും ചെയ്താല്‍ ദളിതര്‍ പൂജാരിമാരാകുന്നതില്‍ എതിര്‍പ്പില്ലെന്ന് സുരേന്ദ്ര ജെയിന്‍ വ്യക്തമാക്കുന്നു. കേരളത്തില്‍ ദളിതരെ പൂജാരിമാരാക്കി നിയമിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനനവും പൂജാരിയായി നിയമിക്കുന്നതും തമ്മില്‍ ബന്ധമില്ലെന്നും ജെയിന്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
vhp s warnings to dalith priests in kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്