ഈ ഇത്തിരിക്കുഞ്ഞനാണ് ഒരു നാടിന്റെ ദൈവം !!! വേണ്ടത് ചികിത്സയെന്ന് ഡോക്ടർമാർ...

  • By: മരിയ
Subscribe to Oneindia Malayalam

പഞ്ചാബ്: 23 വയസ്സായി മന്‍പ്രീത് സിംഗിന് പക്ഷേ 21 ഇഞ്ച് മാത്രമാണ് ഉയരും. ആറ്മാസം പ്രായമായി കുട്ടിയാണെന്നേ തോന്നൂ. ദൈവമായാണ് മന്‍പ്രീതിനെ ഇപ്പോള്‍ നാട്ടുകാര്‍ കാണുന്നത്. ഇവിടെ എത്തി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ എല്ലാം സഫലമാകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

തൈറോയിഡ് തകരാറ് കൊണ്ടാണ് മന്‍പ്രീകിന് പൊക്കമില്ലാത്തതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

പ്രസവ ശേഷം

പ്രസവസമയത്ത് സാധാരണ കുഞ്ഞുങ്ങളെ പോലെ തന്നെയായിരുന്നു മന്‍പ്രീത്. ആവശ്യത്തിന് തൂക്കവും വലിപ്പവും ഒക്കെ ഉണ്ടായിരുന്നു. എന്നാല്‍ ആറാം മാസത്തിന് ശേഷം കുഞ്ഞ് വലുതായില്ല, 21 ഇഞ്ച് നീളം മാത്രമാണ് ഇപ്പോഴും ഉള്ളത്.

ഡോക്ടര്‍മാര്‍ പറയുന്നത്

തൈറോയിഡ് തകരാറ് കൊണ്ടാണ് മന്‍പ്രീതിന് പൊക്കം കുറവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. എത്രയും പെട്ടന്ന് ഹോര്‍മോണ്‍ ചികിത്സ തുടങ്ങണമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശം.

ദൈവമോ...?

മന്‍പ്രീത് ദൈവത്തിന്റെ അവതാരമാണെന്നാണ് നാട്ടുകാര്‍ വിശ്വസിയ്ക്കുന്നത്. നിരവധി പേരാണ് ഇദ്ദേഹത്തെ കാണാനും അനുഗ്രഹം വാങ്ങാനും എത്തുന്നത്. ഇഴര്‍ കാണിയ്ക്കയായി നല്‍കുന്ന പണം കൊണ്ട് മന്‍പ്രീതിന്റെ ചികിത്സ നടത്താമെന്നാണ് രക്ഷിതാക്കളുടെ ചിന്ത.

മിണ്ടാനാകില്ല

പൊക്ക കുറവ് മാത്രമല്ല, മന്‍പ്രീതിന് സംസാരിയ്ക്കാനുംനടക്കാനുമുള്ള ശേഷിയില്ല. 16 വയസ്സുള്ള അനിയത്തിയാണ് ഇയാള്‍ക്കായി എല്ലാം ചെയ്ത് കൊടുക്കുന്നത്. മന്‍പ്രീത് ദൈവത്തിന്റെ അവതാരമാണെന്ന് വിശ്വസിയ്ക്കാനാണ് തങ്ങള്‍ക്കും ഇഷ്ടമെന്ന് മാതാപിതാക്കള്‍.

English summary
Among his relatives, as well as those who come from outside, he is considered to be like a God.
Please Wait while comments are loading...