കേന്ദ്ര ബജറ്റ്: തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സംസ്ഥാനങ്ങള്‍ക്ക് എന്തുകിട്ടി? തമിഴ്നാട്, അസം, പശ്ചിമ ബംഗാള്‍
ന്യൂഡല്‍ഹി: മാസങ്ങള്‍ക്കകം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കേന്ദ്ര ബജറ്റില്‍ അവഗണന നേരിട്ടത് കേരളത്തിന് മാത്രം. അസം, പശ്ചിമബംഗാള്‍, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്ക് കേരളത്തെ അപേക്ഷിച്ച് ബജറ്റില്‍ കൂടുതല്‍ പരിഗണന ലഭിച്ചു. അതിവേഗ റെയില്‍ പാതകളിലും ആരോഗ്യ ഇന്‍സ്റ്റിറ്റ്യൂട്ടുകളിലും ഇവര്‍ക്ക് ലഭിച്ചപ്പോള്‍ കേരളത്തിന്റെ മിക്ക ആവശ്യങ്ങളും പരിഗണിച്ചില്ല.
രാജ്യത്ത് പുതുതായി പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളില്‍ മൂന്നെണ്ണവും തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലൂടെയാണ്. ഹൈദരാബാദ്-ചെന്നൈ, ചെന്നൈ-ബംഗളൂരു എന്നീ രണ്ട് അതിവേഗ പാതകള്‍ തമിഴ്നാടിന് കരുത്താകും. ചെന്നൈ മെട്രോ രണ്ടാം ഘട്ടത്തിന് 63,246 കോടി രൂപ, ഹൈവേ ഇടനാഴികള്‍ക്ക് 1.03 ലക്ഷം കോടി രൂപ, മേജര്‍ ഫിഷിംഗ് ഹാര്‍ബറുകളുടെ വികസനം എന്നിവയും തമിഴ്നാടിന് ലഭിച്ചു.

ഉത്തര്‍ പ്രദേശിലെ വാരണാസിയില്‍ നിന്ന് സിലിഗുരിയെ ബന്ധിപ്പിക്കുന്ന അതിവേഗ പാതയും ദന്‍കുനി മുതല്‍ ഗുജറാത്തിലെ സൂറത്ത് വരെയുള്ള ചരക്ക് ഇടനാഴിയും ബംഗാളിന് ലഭിച്ചു. ദുര്‍ഗാപൂരില്‍ പുതിയ വ്യവസായ ഇടനാഴി പ്രഖ്യാപിച്ചു. പുര്‍വോദയ സംസ്ഥാനങ്ങളില്‍ അഞ്ച് ടൂറിസം ഡെസ്റ്റിനേഷനുകള്‍, 4000 ഇലക്ട്രിക് ബസുകള്‍ എന്നിവയും ഉള്‍പ്പെടുത്തി.
അസമിലെ തേജ്പൂരില്‍ മാനസികാരോഗ്യ കേന്ദ്രമായ നിംഹാന്‍സിന്റെ പുതിയ ശാഖ പ്രഖ്യാപിച്ചു. അസമില്‍ ബുദ്ധിസ്റ്റ് സര്‍ക്യൂട്ട് വികസിപ്പിക്കാനും തുക അനുവദിച്ചു. ടയര്‍-2, ടയര്‍-3 നഗരങ്ങളിലെ അടിസ്ഥാന സൗകര്യത്തിനായി 20,000 കോടി രൂപ, തേയിലത്തോട്ടം തൊഴിലാളികള്‍ക്കുള്ള ക്ഷേമ പദ്ധതികള്‍ എന്നിവ പ്രഖ്യാപിച്ചത് അസമിന് നേട്ടമായി. എന്നാല്‍ കഴിഞ്ഞ തവണ ബിഹാറിന് കിട്ടിയ പോലെ ഈ സംസ്ഥാനങ്ങള്‍ക്ക് ലഭിച്ചില്ല എന്നതും എടുത്തു പറയണം.
കഴിഞ്ഞ ബജറ്റില്‍ സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കായി വാഗ്ദാനം ചെയ്ത തുക ചെലവഴിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നാണ് ബജറ്റ് രേഖകള്‍ വ്യക്തമാക്കുന്നത്. പത്ത് പ്രധാന ക്ഷേമ പദ്ധതികളില്‍ ബജറ്റ് വിഹിതത്തേക്കാള്‍ വളരെ കുറഞ്ഞ തുക മാത്രമേ ചെലവഴിച്ചിട്ടുള്ളൂ. എടുത്തു പറയേണ്ടത് ജല്‍ ജീവന് മിഷന്റെ കണക്കുകളാണ്.
ഗ്രാമീണ മേഖലയില്‍ ശുദ്ധജലം എത്തിക്കാനുള്ള ഈ പദ്ധതിക്കായി 67,000 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാല്‍, പുതുക്കിയ കണക്കുകള്‍ പ്രകാരം ചെലവഴിച്ചത് വെറും 17,000 കോടി രൂപ മാത്രമാണ്. ഭവന പദ്ധതിയായ പിഎം ആവാസ് യോജന പ്രകാരമുള്ള വീട് നിര്‍മ്മാണത്തിനുള്ള പദ്ധതികളിലും വന്‍ കുറവുണ്ടായി. നഗര മേഖലയില്‍ ഏകദേശം 19,794 കോടി രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗ്രാമീണ മേഖലയില്‍ 22,332 കോടി രൂപയും കുറഞ്ഞു.
അതേസമയം, കേരളത്തെ അവഗണിച്ചു എന്ന പ്രതികരണങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഗൗരവത്തിലെടുത്തില്ല. നേരത്തെ അനുവദിച്ച പദ്ധതികളില്‍ കേരളം സ്വീകരിച്ച സമീപനം എന്താണ് എന്ന് അദ്ദേഹം ചോദിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications