കാള വെറും മൃഗമല്ല!!! നാളത്തെ ഊര്‍ജം രൂപം....കാള ശക്തിയില്‍ നിന്നു വൈദ്യുതിയുമായി ബാബ രാംദേവ്

  • Posted By:
Subscribe to Oneindia Malayalam

മുബൈ: രാജ്യത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമ്പോള്‍ വൈദ്യുതി നിര്‍മ്മാണത്തിനു മറ്റൊരു വിദ്യയുമായി ബാബ രാംദേവിന്റെ പതഞ്ജലി.
ഇതിന്റെ ഭാഗമായി കാള ശക്തിയില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്നു.

വൈദ്യുത ക്ഷാമത്തില്‍ നിന്നും കര്‍ഷകരെ സാഹായിക്കുന്നതിനു വേണ്ടിയുള്ള പദ്ധതിയുടെ ഗവേഷണത്തിലായിരുന്നു കഴിഞ്ഞ ഒരു വര്‍ഷമായി തങ്ങള്‍, ആ പഠനത്തില്‍ നിന്നുമാണ് കാള ശക്തിയില്‍ നിന്നു വൈദ്യുതി ഉല്‍പാദിപ്പിക്കാമെന്ന കണ്ടെത്തിയതെന്നു പതജലി അറിയിച്ചു.കാളയെ കൊന്നു കളയാതെ മനുഷ്യന് ഉപയോഗപ്രദമായ രീതിയില്‍ ഉപയോഗിക്കുകയാണ് വേണ്ടത്. അതാണ് ഈ പ്രോജക്ട് കൊണ്ടുള്ള പ്രധാന ലക്ഷ്യമെന്നും അവര്‍ വ്യക്തമാക്കി.

ramdev

പദ്ധതിക്കുവേണ്ട തയ്യാറെടുപ്പുകളിലാണ് പതഞ്ജലി ഇപ്പോള്‍. കാളശക്തിയില്‍ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ തങ്ങള്‍ നടത്തിയിട്ടുണ്ടെന്നു പതഞ്ജലിയുടെ ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ പറഞ്ഞു.. ഇതിനായി ഇന്ത്യയിലെ ഒരു പ്രമുഖ വാഹന നിര്‍മാതാവിനെയും ഒരു തുര്‍ക്കി കമ്പനിയെയും സംരംഭത്തില്‍ പങ്കാളികളാക്കിയിട്ടുണ്ട് . പദ്ധതിയുടെ മൂലരൂപം തയ്യാറായിക്കഴിഞ്ഞെന്നും ഇനി അത് വികസിപ്പിച്ചാല്‍ മതിയെന്നും ടീം പതഞ്ജലി കൂട്ടിച്ചേര്‍ക്കുന്നു

കാളകളെ പൊതുവെ അറുക്കാനാണ് ഉപയോഗിക്കുന്നത്. നമ്മള്‍ അവയുടെ മൂല്യം തിരിച്ചറിയണം. കാളകളെ രാവിലെ കൃഷിയിടങ്ങളിലും വൈകിട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനും ഉപയോഗിക്കാം. നമുക്ക് പഴമയിലേക്ക് മടങ്ങേണ്ടിയിരിക്കുന്നു. പുരാതന ഭാരതത്തില്‍ കാളയെ ഊര്‍ജം ഉത്പാദിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നുവെന്നും'' ആചാര്യ ബാലകൃഷ്ണ പറയുന്നു.

പതഞ്ജലിയുടെ ഓഹരിയുടമയും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണ പുതിയ പദ്ധതിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

നാലു പേരുടെ അരുംകൊല!! എന്നിട്ടും കേദല്‍ രാജ രക്ഷപ്പെട്ടു!!! വിചാരണ പോലും വേണ്ടത്രേ!!

മോദി 5 വര്‍ഷം തികയ്ക്കില്ല..!! ഇന്ദിരാ ഗാന്ധിക്ക് സംഭവിച്ചത് മോദിക്കും സംഭവിക്കും..!! ഞെട്ടിക്കും..!

തന്റെ പ്രേമം വിട്ടുകൊടുത്തിന് നിവിന്‍ പോളി സ്വന്തമാക്കിയത് ?, എന്നിട്ട് എന്ത് സംഭവിച്ചു ?

English summary
Baba Ramdev wants to generate electricity using bulls
Please Wait while comments are loading...