വാട്സ്ആപ്പില്‍ ഗ്രൂപ്പിൽ വീഡിയോ കോൾ: പുതിയ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി വാട്സ്ആപ്പ്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് വാട്സ്ആപ്പ് ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ അവതരിപ്പിക്കുന്നത്. പരമാവധി നാല് പേര്‍ക്ക് ഒരേസമയം വീഡിയോ കോള്‍ ചെയ്യാൻ സഹായിക്കുന്നതാണ് ഫീച്ചര്‍. വീഡിയോ കോളിംഗ് ആരംഭിക്കുന്ന ആളുള്‍പ്പെടെ ഗ്രൂപ്പ് അംഗങ്ങളിൽ നാല് പേർക്ക് വീഡിയോ കോളിൽ ഒരേ സമയം സംവദിക്കാന്‍ സാധിക്കുന്നതാണ് ഈ ഫീച്ചർ.

2.18.39 എന്ന ആന്‍ഡ്രോയ്ഡ് ബീറ്റാ പതിപ്പിലാണ് ഈ ഫീച്ചർ ലഭ്യമായിട്ടുള്ളത്. വാട്സ്ആപ്പിന്റെ ഫാൻ വെബ്സൈറ്റാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. പരീക്ഷണാര്‍ത്ഥമാണ് ഫീച്ചര്‍ അവതരിപ്പിച്ചിട്ടുള്ളതെന്നും വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ആളുകളെ ആഡ് ചെയ്യാന്‍ കഴിയുന്നുണ്ടോ എന്നത് വ്യക്തമല്ല. ഇതിന് പുറമേ ഫേസ്ബുക്ക് മെസ്സഞ്ചറിൽ‍ ലഭിക്കുന്ന സ്റ്റിക്കറുകളും വാട്സ്ആപ്പിൽ ലഭ്യമായിട്ടുണ്ട്.

whats-app1-

2017 ഒക്ടോബറിൽ 2.17.70 വാട്സ്ആപ്പ് ബീറ്റാ അപ്ഡേറ്റിലും വാട്സ്ആപ്പ് ഗ്രൂപ്പ് വീഡിയോ കോള്‍ ഫീച്ചര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഫേസ്ബുക്ക് മെസ്സഞ്ചറിലും ഇതിന് സമാനമായ ഫീച്ചറുകള്‍ ലഭ്യമാണ്. 2.18.32 വാട്സ്ആപ്പ് ബീറ്റാ പതിപ്പിലാണ് സ്റ്റിക്കറുകളുള്ളത്. സ്റ്റിക്കർ ലാബിന് കീഴിലാണ് സ്റ്റിക്കറുകള്‍ ലഭ്യമാകുന്നത്. ബീറ്റാ പതിപ്പിൽ മാത്രം ലഭ്യമാകുന്ന ഫീച്ചര്‍ ഏറെ വൈകാതെ മറ്റ് വാട്സ്ആപ്പ് ഉപയോക്താക്കള്‍ക്കും ലഭ്യമായിത്തുടങ്ങും. വാട്സ്ആപ്പ് സ്ക്രീനിന്റെ വലതുവശത്തുള്ള പ്ലസ് ചിഹ്നത്തില്‍ അമര്‍ത്തിയാൽ സ്റ്റിക്കര്‍ പാക്കുകൾ ലഭിക്കുമെന്നാണ് ടെക് വെബ്സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നത്.

English summary
WhatsApp beta for Android has been updated with a new feature that lets people add up to three participants in a group call. The new feature would mean that a total of four people, including the person who started it, would be part of this group call.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്