തലൈവി മരിച്ചിട്ട് ഇന്ന് ഒരു വർഷം; മരണത്തിൽ നിഗൂഢത തുടരുന്നു, ജയയുടെ സ്വത്ത് അവസാനം ശശികലയ്ക്ക്?

  • Posted By:
Subscribe to Oneindia Malayalam

ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത വിടവാങ്ങി ഒരു വർഷം തികയുമ്പോഴും വിവാദങ്ങൾ തുടർകഥയാവുന്നു. ജയലളിതയുടെ മരണത്തിൽ പോലും ദുരൂഹതയെറെയാണ്. ജയയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന സ്വത്തുക്കളുടെ അവകാശിയാരാണെന്നു ഇനിയും വ്യക്തമായിട്ടില്ല.

ആദ്യം തള്ളി ഇപ്പോൾ പിന്തുണച്ച് ട്രംപ്; റഷ്യൻ അംബാസഡറുമായുള്ള കൂടിക്കാഴ്ച നിയമപരം

ആയിരം കോടിയിലധികം ആസ്തി ജയലളിതയ്ക്കുണ്ട്. തലൈവിയുടെ മരണ ശേഷം നിരവധിപ്പേരാണ് അവകാശികളാണെന്ന് ആരോപിച്ച് രംഗത്തെത്തുന്നത്. വിൽപ്പത്രം കണ്ടെത്തിയാൽ മാത്രമേ യഥാർഥ അവകാശിയെ തീരുമാനിക്കാനാവുകയുള്ളൂ. ഇതു കോടതിയായിരിക്കും ഒത്തു തീർപ്പാക്കുക.

ഡിഎൻഎ ടെസ്റ്റിന് ജയലളിതയുടെ മൃതദേഹം വേണ്ട; പക്ഷെ ദീപ വിചാരിക്കണം... കാരണം

 ആദായ നികുതി റെയ്ഡ്

ആദായ നികുതി റെയ്ഡ്

ജയലളിതയുടെ വിൽപ്പത്രം കണ്ടെത്തുന്നതിന്റെ ഭാഗമായായിരുന്നു ശശികലയുടെയും ബന്ധുവീട്ടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.നവംബർ ആദ്യംവാരം തുടങ്ങിയ റെയ്ഡ് ഇപ്പോഴും ജയലളിതയുമായി ബന്ധപ്പെട്ട പല കേന്ദ്രങ്ങളിൽ തുടരുകയാണ്. ജയയുടെ വസതിയായ വേദനിലയത്തിൽ വരെ പരിശോധന നടന്നിരുന്നു. എന്നാൽ പരിശോധനയിൽ വിൽപ്പത്രം കണ്ടെത്തിയിട്ടില്ല.

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ

കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ

ജയയ്ക്ക് ആയിരം കോടിയിലധികം വിലമതിക്കുന്ന സ്വത്തുക്കളുണ്ടെന്നാണ് വിവരം. ജയലളിതയുടെ കോത്തഗിരിയിലെ 900 ഏക്കർ സ്ഥലത്തുള്ള കോടനാട് എസ്റ്റേറ്റിന് ഏകദേശം 100 കോടി രൂപ വിലവരും. ചെന്നൈയിലെ ഒ.എംആറിലുള്ള സിരുതാവൂർ ബംഗ്ലാവ് 67 ഏക്കറിലാണ്. അതുപോലെ ആന്ധ്ര പ്രദേശിൽ രണ്ടു ഒഴിവുകാല വസതികളുണ്ട്. ജയലളിതയുടെ വസതിയായ വേദനിലയത്തിന് നൂറുക്കോടിക്കടുത്തു വില വരുമെങ്കിലും ഇത് സർക്കാർ സ്മാരകമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കർണ്ണാടക കോടതി ലോക്കറിൽ 28 കിലോ സ്വർണ്ണമുണ്ട്.

റിസീവർ ഭരണം

റിസീവർ ഭരണം

ജയലളിതയുടെ സ്വത്തുക്കൾക്ക് നിരവധി അവകാശികളാണ് ദിനംപ്രതി രംഗത്തെത്തുന്നത്. സ്വത്തുക്കൾ സംരക്ഷിക്കാനായി അടിയന്തരമായി റിസീവറെ നിയമിക്കണമെന്ന് നിയമവിദഗ്ധർ അവകാശപ്പെടുന്നുണ്ട്. നിലവിൽ ജയലളിതയുടെ സ്വത്തുക്കളുടെ അവകാശി സഹോദര പുത്രരായ ദീപയും, ദീപക്കുമാണ്. എന്നാൽ യഥാർഥ അവകാശികൾ മാറ്റാരെങ്കിലുമാണെന്ന് തെളിയിക്കപ്പെട്ടാൽ അവർക്കായിരിക്കും സ്വത്തുക്കൾ ലഭിക്കുകയെന്ന് തമിഴ്നാട് മുൻ പബ്ലിക് പ്രോസിക്യൂട്ടർ എസ് ജയകുമാർ പറയുന്നു. എന്നാൽ ഈ വിഷയത്തിൽ കോടതിയ്ക്ക് മാത്രമേ അന്തിമ തീരുമാനം എടുക്കാൻ കഴുയുള്ളുവെന്നും ഇതിനെ ഏറെ സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജയയുടെ സ്വത്ത് തോഴിയ്ക്ക്

ജയയുടെ സ്വത്ത് തോഴിയ്ക്ക്

അതേ സമയം ജയലളിതയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്യുന്നതിനായി പുതിയ ട്രസ്റ്റ് രൂപീകരിച്ചിട്ടുണ്ടെന്നു തരത്തിലുള്ള വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന്റെ തലപ്പാത്ത് ജയലളിതയുടെ തോഴിയും അനധികൃത സ്വത്ത് സമ്പാദ കേസിൽ ജയിലിൽ കഴിയുന്ന അണ്ണാഡിഎംകെ നേതാവ് വികെ ശശികലയുടെ പേരാണുള്ളതെന്നും വാർത്തകൾ പ്രചരിക്കുന്നു.

പരമ്പരാഗത സ്വത്തുക്കൾ

പരമ്പരാഗത സ്വത്തുക്കൾ

ജയലളിതയുടെ അനന്തരാവകാശികളെ കണ്ടെത്താനായില്ലെങ്കിൽ വസ്തുവകകൾ പരമ്പരഗത സ്വത്തുക്കളായി മാറുമെന്നു തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ എൻ.ആർ ചന്ദ്ര പറഞ്ഞു. അതെസമയം ജയലളിത അഴിമതി കേസുകളിൽപ്പെട്ടിട്ടുള്ളതിനാൽ സുപ്രീം കോടതിയുടെ അനുമതിയില്ലാതെ മരവിപ്പിച്ച സ്വത്തുക്കൾ വിട്ടുകിട്ടില്ലെന്നു ഡിഎംകെ അഭിഭാഷകൻ എ ശരവൺ ചൂണ്ടിക്കാട്ടിയിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Legal wrangles over the estates of J Jayalalithaa and her other assets have just started to warm up, one year since she was laid to rest on the Marina. These will reach a boiling point soon giving way to the appointment of an administrator to manage the assets, say jurists.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്