വിധവയെ വിവാഹം ചെയ്താൽ സർക്കാർ വക 2 ലക്ഷം രൂപ.. പക്ഷേ അങ്ങനെ ചുമ്മാ കിട്ടില്ല!

  • Posted By: Kishor
Subscribe to Oneindia Malayalam

ഭോപ്പാൽ: വിധവകളുടെ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ നടപടികളുമായി സർക്കാർ രംഗത്ത്. മധ്യപ്രദേശ് സർക്കാരാണ് വിധവകളെ വിവാഹം ചെയ്യുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. രണ്ട് ലക്ഷം രൂപയാണ് മധ്യപ്രദേശ് സർക്കാർ വിധവകളെ വിവാഹം ചെയ്യുന്നവർക്ക് നൽകുക. പ്രതിവർഷം ആയിരം വിധവകളെയെങ്കിലും പുനർ വിവാഹം കഴിപ്പിക്കുക എന്നതാണ് സർക്കാർ പദ്ധതിയുടെ ലക്ഷ്യം.

കാമുകന്റെ സഹായത്തോടെ 36കാരി ഭർത്താവിനെയും 3 മക്കളെയും കൊന്നു.. ഇവളൊരു ഭാര്യയോ, ഇവളൊരു അമ്മയോ??

45 വയസ്സിൽ താഴെ പ്രായമുള്ള വിധവകളെയായിരിക്കണം വിവാഹം ചെയ്യുന്നത്. മധ്യപ്രദേശ് സർക്കാരിന്റെ സാമൂഹ്യക്ഷേമ വകുപ്പാണ് പദ്ധതിയുമായി രംഗത്ത് വരുന്നത്. വിധവകളുടെ പുനർവിവാഹക്കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് ആരാഞ്ഞിരുന്നു. 1856 ൽ വിധവാ വിവാഹം നിയമപ്രകാരം സാധുവാക്കിയിരുന്നെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്ന നടപടികളൊന്നും ഉണ്ടായിരുന്നില്ല.

wedding-10

20 കോടി രൂപയാണ് മധ്യപ്രദേശ് സർക്കാർ ഈ പദ്ധതിക്കായി വിലയിരുത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. സർക്കാർ സാമ്പത്തിക സഹായം നൽകുന്ന പദ്ധതി ദുരുപയോഗം ചെയ്യപ്പെടുമോ എന്ന പേടിയും വ്യാപകമായിട്ടുണ്ട്. ഇത് കൊണ്ട് തന്നെ ചില വ്യവസ്ഥകളും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവാഹം കഴിക്കുന്ന പുരുഷൻ നേരത്തെ വിവാഹം കഴിച്ചിരിക്കരുത്, കളക്ടറേറ്റിൽ വെച്ച് വേണം വിവാഹം രജിസ്റ്റർ ചെയ്യാൻ എന്നിങ്ങനെ പോകുന്നു ആ നിബദ്ധനകൾ.

English summary
The Madhya Pradesh government has come up with initiative to encourage widow remarriage.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്