സൈന്യം റോഡിലെ കുഴിയും അടയ്ക്കുമോ: പാലം നിര്‍മാണത്തില്‍ പ്രതിപക്ഷം, മന്ത്രിയുടെ വിശദീകരണവും!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മുംബൈയിലെ എല്‍ഫിന്‍സറ്റണ്‍ റോഡ‍് റെയില്‍വേ സ്റ്റേഷനിലെ പാലം നിര്‍മാണത്തിന് സൈന്യം സഹായിക്കുമെന്ന പ്രഖ്യാപനത്തിനെതിരെ പ്രതിപക്ഷം രംഗത്ത്. അടുത്തതായി സൈന്യം റോഡിലെ കുഴിയടയ്ക്കുമോ എന്നാണ് പ്രതിപക്ഷം ഉന്നയിക്കുന്ന ചോദ്യം. മുംബൈ കോണ്‍ഗ്രസ് പ്രസിഡ‍ന്‍റ് സഞ്ജയ് നിരുപമാണ് ബിജെപി- ശിവസേന സഖ്യത്തിനെതിരെ രംഗത്തെത്തിയത്. സര്‍ക്കാര്‍ റോഡിലെ കുഴിയടയ്ക്കുന്നതിനും സര്‍ക്കാര്‍ സൈന്യത്തെ വിളിക്കുമോ എന്നാണ് സഞ്ജയ് നിരുപത്തിന്‍റെ ചോദ്യം.

ആദ്യമായാണ് ഇന്ത്യന്‍ സൈന്യത്തോട് ഇത്തരത്തില്‍ പാലം നിര്‍മിക്കുന്നതിന് ആവശ്യപ്പെടുന്നതെന്ന് വ്യക്തമാക്കിയ നിര്‍മല സീതാരാമന്‍ എല്‍ഫിന്‍സ്റ്റണ്‍ അപകടത്തിന്‍റെ തീവ്രത കണക്കിലെടുത്താണ് നീക്കമെന്നും നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 23 പേര്‍ മരിച്ചതോടെയാണ് എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷനില്‍ പുതിയ പാലം ഡിസൈന്‍ ചെയ്യുന്നതിനും നിര്‍മിക്കുന്നതിനും ഇന്ത്യന്‍ സൈന്യത്തിന്‍റെ എന്‍ജിനീയറിംഗ് വിംഗ് സഹായിക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചത്. പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍, റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ എന്നിവര്‍ക്കൊപ്പം എല്‍ഫിന്‍സ്റ്റണ്‍ സ്റ്റേഷന്‍ സന്ദര്‍ശിച്ച ശേഷമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. 2018 ജനുവരി 31നുള്ളില്‍ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

sanjay-nirupam

എന്‍ഫിന്‍സ്റ്റന്‍ സ്റ്റേഷനിലെ അപകടത്തിന് ശേഷം മൂന്ന് പാലങ്ങളുടേയും നിര്‍മാണത്തിനായി ഇന്ത്യന്‍ സൈന്യത്തോടും പ്രതിരോധ മന്ത്രിയോടും സൈന്യത്തിന്‍റെ സഹായം ആരാഞ്ഞുവെന്നും ജനുവരി 31ഓടെ നിര്‍മാണം പൂര്‍ത്തിയാക്കണമെന്ന് അറിയിച്ചതായും ഫ‍്ഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ തീരുമാനത്തിനെതിരെ രംഗത്തെത്തിയത്.

തീരുമാനം.ഇന്ത്യന്‍ സൈന്യത്തിന്‍റെ സഹായത്തോടെ ജനുവരി 31ഓടെ പാലത്തിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നാണ് ചൊവ്വാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫ‍ഡ്നാവിസ് പ്രഖ്യാപിച്ചത്. സെപ്തംബറില്‍ 23 പേര്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ച സംഭവത്തോടെ റെയില്‍വേ മന്ത്രി പിയൂഷ് ഗോയലും പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമനും എല്‍ഫിന്‍സ്റ്റണ്‍ റോഡ് സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പാലം നിര്‍മിക്കുന്നത് സംബന്ധിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പ്രസ്താവന പുറത്തുവരുന്നത്.

English summary
Opposition parties criticise The Maharashtra government's decision to rope in the Army to construct a bridge in Mumbai's Elphinstone Road train station.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്