ബാങ്കുകള്‍ സൗജന്യ സേവനം അവസാനിപ്പിക്കുന്നു! വിശദീകരണവുമായി ഐബിഎ, നടക്കുന്നത് വ്യാജപ്രചാരണം!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: രാജ്യത്തെ ബാങ്കുകള്‍ സൗജന്യ സേവനം അവസാനിപ്പിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് ഐബിഎയുടെ വിശദീകരണം. രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ജനുവരി 20 മുതല്‍ സൗജന്യ സേവനം അവസാനിപ്പിക്കുന്നുവെന്ന അഭ്യൂഹമായിരുന്നു സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി പ്രചരിച്ചിരുന്നത്. പൊതു മേഖലാ ബാങ്കുകള്‍ പൂര്‍ണ്ണമായും സൗജന്യ സേവനം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ വ്യക്തമാക്കുന്നു. എന്നാല്‍ ചാര്‍ജുകള്‍ പരിഷ്കരിക്കാനുള്ള നീക്കത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെന്നും അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.

രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ ജനുവരി 20 ഓടെ സൗജന്യ സേവനം അവസാനിപ്പിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ വഴി വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെയാണ് സംഭവത്തില്‍ വിശദീകരണവുമായി ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പും പുറത്തിറക്കിയിരുന്നു.

bank-06

ഐബിഎ വാര്‍ത്താക്കുറിപ്പ്

പൊതുമേഖലാ ബാങ്കുകള്‍ സൗജന്യ സേവനം അവസാനിപ്പിക്കുന്നു എന്ന തരത്തില്‍ പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്റെ വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും ഭാവിയില്‍ ചാര്‍ജുകള്‍ പരിഷ്കരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുവെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

തെറ്റായ സന്ദേശങ്ങളില്‍ വീഴരുത്!

ജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും തെറ്റായ സന്ദേശങ്ങളില്‍ വിശ്വസിക്കരുതെന്നും തെറ്റിദ്ധരിപ്പിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇത്തരം സന്ദശേങ്ങളെന്നും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള നിര്‍ദേശവും റിസര്‍വ് ബാങ്ക് നല്‍കിയിട്ടില്ലെന്നും ഐബിഎ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Indian Banks Association on Wednesday dismissed reports suggesting that free services of public sector banks would be ceased by January 20.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്