മുലയൂട്ടാൻ നിയമസഭയിൽ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ! ചർച്ചകളിൽ പങ്കെടുക്കാനാകുന്നില്ല....

  • Posted By: ഡെന്നീസ്
Subscribe to Oneindia Malayalam

ഗുവാഹത്തി: നിയമസഭാ മന്ദിരത്തിൽ മുലയൂട്ടാൻ മുറി അനുവദിക്കണമെന്ന് വനിതാ എംഎൽഎ. അസം നിയമസഭയിലെ ബിജെപി എംഎൽഎയായ അങ്കൂർലത ദേഖയാണ് ഇത്തരമൊരു ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

ആദ്യരാത്രി കേരളത്തിലില്ല! കണ്ണന്താനം ദില്ലിയിലേക്ക് മടങ്ങുന്നു! സ്വീകരണമെല്ലാം വെള്ളത്തിലായി...

ഭാര്യയ്ക്കുള്ള ടിക്കറ്റു പോലും ഉപയോഗിച്ചിട്ടില്ല! എങ്ങനെ ജീവിക്കുന്നുവെന്ന് ജനങ്ങൾക്കറിയാം; രാജേഷ്

വനിതാ എംഎൽഎമാർക്ക് വേണ്ടി നിയമസഭാ മന്ദിരത്തോട് ചേർന്ന് മുറി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അങ്കൂർലത പാർലമെന്ററികാര്യ വകുപ്പ് മന്ത്രിക്ക് നിവദേനവും നൽകിയിട്ടുണ്ട്. ഒരു മാസം മുൻപാണ് അങ്കൂർലത ദേഖ പെൺകുഞ്ഞിന് ജന്മം നൽകിയത്.

angoorlatadekha

നിയമസഭയുടെ മൺസൂൺകാല സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടാനും പരിചരിക്കാനും പോകുന്നത് കാരണം തനിക്ക് പല ചർച്ചകളിലും പങ്കെടുക്കാനായില്ലെന്നാണ് അങ്കൂർലത പറഞ്ഞത്. ടാൻസാനിയൻ പാർലമെന്റിലേത് പോലെ മുലയൂട്ടുന്ന അമ്മമാർക്ക് നിയമസഭാ മന്ദിരത്തിൽ പ്രത്യേക മുറി അനുവദിച്ചാൽ ചർച്ചകളിലും നിയമസഭ സമ്മേളനത്തിലും പങ്കെടുക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് ദേഖ പറയുന്നത്.

തേങ്ങലൊടുങ്ങാതെ അമൽജ്യോതി; മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു, പരിക്കേറ്റവരും മടങ്ങി...

ഉദ്യോഗസ്ഥരായ വനിതകൾക്ക് ആറു മാസം പ്രസവാവധി നൽകുന്നുണ്ട്. എന്നാൽ, വനിതാ എംഎൽഎമാർക്കോ, എംപിമാർക്കോ ഈ ആനുകൂല്യമില്ല. നിയമസഭയിൽ മാത്രമല്ല, എല്ലാ ഓഫീസുകളിലും ജോലി സ്ഥലങ്ങളിലും ഇത്തരമൊരു മുറി വേണമെന്നാണ് തന്റെ അഭിപ്രായമെന്നും ദേഖ വ്യക്തമാക്കി. ഇക്കാര്യം നിയമസഭാ സ്പീക്കറുമായി സംസാരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. അങ്കൂർലത ദേഖ ഇത്തരമൊരു ആവശ്യത്തെക്കുറിച്ച് തന്നോട് ഇതുവരെ സംസാരിച്ചിട്ടില്ലെന്നും, എന്നാൽ സാദ്ധ്യമാക്കാവുന്ന ഒരാവശ്യമാണ് അവർ ഉന്നയിച്ചതെന്നുമാണ് സ്പീക്കർ ഹിതേന്ദ്രനാഥ് ഗോസ്വാമി മാധ്യമപ്രവർത്തകരോട് പറഞ്ഞത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Assam MLA Angoorlata Deka Requests For Space to Feed Babies in Assembly.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്