കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യെഡിയൂരപ്പ തിരിച്ചെത്തി; ഉന്മേഷത്തോടെ ബിജെപി

Google Oneindia Malayalam News

ബാംഗ്ലൂര്‍: മുന്‍ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയും കൂട്ടരും ബി ജെ പിയിലേക്ക് തിരിച്ചെത്തി. പാര്‍ട്ടിയിലെ നരേന്ദ്രമോഡി പ്രഭാവമാണ് യെഡ്ഡിയെയും അദ്ദേഹത്തിന്റെ കെ ജെ പിയെയും ബി ജെ പിയിലേക്ക് വീണ്ടുമെത്തിച്ചത്. പാര്‍ട്ടി വിട്ട് പുറത്തുപോയി കെ ജെ പി രൂപീകരിച്ച യെഡിയൂരപ്പ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് വീണ്ടും ബി ജെ പിയിലെത്തുന്നത്.

കര്‍ണാടകയില്‍ കുറഞ്ഞത് 20 സീറ്റുകളിലെങ്കിലും ബി ജെ പി ജയിക്കുമെന്ന് പാര്‍ട്ടിയില്‍ തിരിച്ചെത്തിയ ശേഷം യെഡിയൂരപ്പ പറഞ്ഞു. സംസ്ഥാന അധ്യക്ഷന്‍ പ്രഹ്ലാദ് ജോഷിയില്‍ നിന്നും യെഡിയൂരപ്പയും മറ്റ് നേതാക്കളും പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. പഴയതെല്ലാം മറക്കാം. ഒരമ്മ പെറ്റ മക്കളായി പാര്‍ട്ടിയെ മുന്നോട്ട് നയിക്കാം - കെ ജെ പിയെ ഔദ്യോഗികമായി ബി ജെ പിയില്‍ ലയിപ്പിച്ചുകൊണ്ട് യെഡിയൂരപ്പ പറഞ്ഞു.

yeddyurappa-narendra-modi

28 ലോക്‌സഭാ സീറ്റുകളാണ് കര്‍ണാടകയില്‍ ഉള്ളത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇതില്‍ 18 സീറ്റുകളും ബി ജെ പിക്ക് കിട്ടിയിരുന്നു. ഇപ്രാവശ്യം 20 സീറ്റുകളെങ്കിലും കുറഞ്ഞത് വിജയിക്കുമെന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്. നരേന്ദ്രമോഡിയുടെ നേതൃപാടവവും കോണ്‍ഗ്രസ് പ്രതീകൂല അന്തരീക്ഷവും ഒപ്പം യെഡിയൂരപ്പയുടെ തിരിച്ചുവരവും ബി ജെ പിക്ക് അനുകൂല ഘടകങ്ങളാകും.

തെക്കേയിന്ത്യയില്‍ ബി ജെ പിയെ ആദ്യമായി ഭരണത്തിലെത്തിക്കാന്‍ കഴിഞ്ഞ നേതാവാണ് 70 കാരനായ ബുകാനകെരെ സിദ്ധലിംഗപ്പ യെഡിയുരപ്പ എന്ന ബി എസ് യെഡിയൂരപ്പ. ഖനന അഴിമതി അടക്കമുള്ള അഴിമതി വിവാദങ്ങളില്‍പ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിനെത്തുടര്‍ന്ന് ബി ജെ പി വിട്ട യെഡിയൂരപ്പ 2012 ലാണ് കര്‍ണാടക ജന പക്ഷ എന്ന പാര്‍ട്ടി രൂപീകരിച്ചത്. ബി ജെ പിയോട് അകന്നുനില്‍ക്കുമ്പോഴും നരേന്ദ്രമോഡിയുടെ അടുപ്പക്കാരനായിരുന്നു യെഡ്ഡി.

English summary
Former Karnataka Chief Minister B S Yeddyurappa formally rejoined the BJP, more than a year after he deserted the party and floated his own outfit.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X