കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാംഗ്ലൂരില്‍ നിന്നൊരു യേശുദാസ് വിവാദം

Google Oneindia Malayalam News

ബാംഗ്ലൂര്‍ : ലോകം ബഹുമാനിക്കുന്ന മഹാനായ ഗായകനാണ് ഡോ.കെ.ജെ. യേശുദാസ് എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമൊന്നും ആര്‍ക്കുമില്ല. എന്നാല്‍
ഈയ്യിടെയായി അദ്ദേഹത്തിന്റെ ചില അഭിപ്രായപ്രകടനങ്ങള്‍ ആരാധകരെ ഞെട്ടിക്കുകയാണ്. ഇപ്പോഴിതാ ബാംഗ്ലൂരില്‍ നിന്ന് ഒരു പുതിയ വിവാദം തലപൊക്കിയിരിക്കുകയാണ്.

യേശുദാസിന് കര്‍ണാടക സര്‍ക്കാര്‍ ബാംഗ്ലൂരില്‍ അനുവദിച്ച പ്ലോട്ടാണ് പുതിയ വിവാദത്തില്‍ അകപ്പെട്ടിരിക്കുന്നത്. പഴയ മദ്രാസ് റോഡിന് സമീപത്തായി 4000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുളള ജി കാറ്റഗറി പ്ലോട്ട് ബി.എസ്. യെദ്യൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത് തീര്‍ത്തും സൗജന്യമായാണ് അനുവദിച്ചത്. ഇവിടെ ഗുരുകുല സമ്പ്രദായത്തിലുളള സംഗീതവിദ്യാലയം തുടങ്ങാനായിരുന്നു പദ്ധതി.

yesudas

എന്നാല്‍ നിലവിലെ സ്ഥലം യേശുദാസ് നിഷേധിച്ചിരിക്കുകയാണ്. പകരം പുതിയ സ്ഥലം കണ്ടെത്തി നല്‍കണമെന്നാണ്‌ അദ്ദേഹത്തിന്റെ ആവശ്യം. കാരണമെന്തെന്നാല്‍ ഇപ്പോഴത്തെ സ്ഥലം പടിഞ്ഞാറ് അഭിമുഖീകരിച്ചുളളതാണ്. യേശുദാസിന്റെ കാഴ്ചപ്പാടില്‍ അതത്ര ശുഭസൂചകമല്ലത്രേ. യേശുദാസിന്റെ ഈ ആവശ്യം ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി കമ്മീഷണര്‍ ടി. ശ്യാം ഭട്ട് കര്‍ണാടക സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്ഥലത്തിന്റെ ദിശയുമായി ബന്ധപ്പെട്ട് യാതൊരു വിട്ടുവീഴ്ചയ്ക്കും ഗാനഗന്ധര്‍വ്വന്‍ തയ്യാറല്ല. വടക്കോ കിഴക്കോ അഭിമുഖീകരിക്കുന്ന പ്ലോട്ട് വേണമെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

2003 ല്‍ എസ്.എം. കൃഷ്ണയുടെ ഭരണകാലത്ത് യേശുദാസിന് പ്ലോട്ട് അനുവദിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് മുന്നോട്ടുകൊണ്ടുപോകാനായില്ല. ജി കാറ്റഗറിയില്‍ പ്ലോട്ട് അനുവദിക്കുമ്പോള്‍ അതാത് സംസ്ഥാനത്ത് പത്തുവര്‍ഷമെങ്കിലും സ്ഥിരതാമസക്കാരനായിരിക്കണമെന്നാണ് നിയമം. അക്കാരണം കൊണ്ട് ഇത് നീണ്ടുപോയി. എന്നാലും കര്‍ണാടക സര്‍ക്കാര്‍ യേശുദാസിന് ചില അയവുകള്‍ ചെയ്തു. പത്തുവര്‍ഷം കര്‍ണാടകയില്‍ താമസിച്ചിരിക്കണമെന്ന നിയമത്തില്‍ 2004 ല്‍ ഭേദഗതി വരുത്തി. എങ്കിലും പദ്ധതി നടപ്പായില്ല. തുടര്‍ന്ന് 2008 ല്‍ യെദ്യൂരപ്പയുടെ കാലത്താണ് സൈറ്റ് അലോട്ട്‌മെന്റ് നടപ്പായത്.

യേശുദാസുമായി അടുപ്പമുളളവരും ബാംഗ്ലൂര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ഭാരവാഹികളുമെല്ലാം ചേര്‍ന്ന് ഇപ്പോള്‍ ഒ.എം.ബി.ആര്‍. ലേഔട്ടില്‍ അദ്ദേഹത്തിനായി അഞ്ച് പുതിയ പ്ലോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇനിയതിന് സര്‍ക്കാര്‍ അനുമതി കിട്ടാനായി കാത്തിരിക്കുകയാണ്.

എന്തായാലും യേശുദാസിന്റെ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളുമെല്ലാം ഏറെ ചര്‍ച്ചയാകുകയാണ്. നിങ്ങള്‍ താമസിക്കുന്ന സ്ഥലം പടിഞ്ഞാറോ തെക്കോ അഭിമുഖീകരിച്ചാണെങ്കില്‍ ഇനിമുതല്‍ ഒന്നു ശ്രദ്ധിക്കണം കേട്ടോ. വിശ്വാസം...അതല്ലേ എല്ലാം...

English summary
singer K.J.Yesudas who has been given a state government G category site in Bangalore, wants an alternate plot. The reason is that the allotted site is west-facing . Yesudas doesn't think that it is auspicious.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X