കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനത്തിന്റെ പ്രധാന ഭാഗം കണ്ടെത്തി

  • By Soorya Chandran
Google Oneindia Malayalam News

ജക്കാര്‍ത്ത:ജാവ കടലില്‍ തകര്‍ന്നുവീണ എയര്‍ഏഷ്യ വിമാനം ക്വിസെഡ് 8501 ന്റെ പ്രധാന ഭാഗം കടലിനടിയില്‍ കണ്ടെത്തി. ഇത് പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. മോശം കാലാവസ്ഥയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം തിരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു.

ജീവനക്കാരും യാത്രക്കാരും ആയി 162 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും കൊല്ലപ്പെട്ടു, ഇതുവരെ 50 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുത്തിട്ടുള്ളത്.

AirAsia Fuselage

ഫ്യൂസലേജ് എന്ന് വിളിക്കപ്പെടുന്ന വിമാനത്തിന്റെ പ്രധാനഭാഗമാണ് കടലില്‍ കണ്ടെത്തിയത്. ഇത് പുറത്തെടുക്കുന്നതോടെ ശേഷിക്കുന്ന മൃതദേഹങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സിംഗപ്പൂര്‍ നാവിക സേനയുടെ തിരച്ചിലില്‍ ആണ് ഫ്യൂസലേജ് കണ്ടെത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ സിംഗപ്പൂര്‍ പ്രതിരോധമന്ത്രി എന്‍ജി ഇങ്ക് ഹെന്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ഡിസംബര്‍ 28 നാണ് സുരബായ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനം അപ്രത്യക്ഷമായത്. വിമാനം ജാവ കടലിടുക്കില്‍ തകര്‍ന്ന് വീഴുകയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തി. വിമാനത്തിന്റെ രണ്ട് ബ്ലാക്ക് ബോക്‌സുകളും കണ്ടെടുത്തിട്ടുണ്ട്. ഇതിന്റെ പരിശോധന തുടരുകയാണ്.

വിമാനം കടലില്‍ അടിയന്തര ലാന്‍ഡിങിന് ശ്രമിച്ചതാകാമെന്നും, സ്‌ഫോടനത്തില്‍ തകര്‍ന്നതാകാമെന്നും നിഗമനങ്ങളുണ്ട്. യാത്രക്കാരെല്ലാം സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നിരിക്കാമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വിമാനത്തിന്റെ പ്രധാന ഭാഗം കണ്ടെടുക്കുന്നത് നിര്‍ണായകമായിരുന്നു.

English summary
AirAsia plane 'fuselage located' - officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X