വാഷിംഗ് മെഷീന്‍ പോലെ കുലുങ്ങി വിറച്ചു: എയര്‍ ഏഷ്യ വിമാനം ഓസ്ട്രേലിയയില്‍ തിരിച്ചിറക്കി, എൻജിൻ തകരാർ!

  • Posted By:
Subscribe to Oneindia Malayalam

പെർത്ത്: സാങ്കേതിക തകരാര്‍ മൂലം കുലുങ്ങി വിറച്ച എയര്‍ഏഷ്യ വിമാനം തിരിച്ചിറക്കി. വിമാനം വാഷിംഗ് മെഷീൻ പോലെ കുലുങ്ങിയെന്നാണ് യാത്രക്കാരുടെ സാക്ഷ്യപ്പെടുത്തൽ. പെര്‍ത്തിൽ നിന്ന് ക്വാലമ്പൂരിലേയ്ക്ക് പുറപ്പെട്ട എയർഏഷ്യയുടെ എയർബസ് എ330 വിമാനത്തിനാണ് യാത്ര തുടങ്ങി 90 മിനിറ്റിന് ശേഷം സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. തുടർന്ന് സുരക്ഷിതമായി പെർത്ത് വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

പ്രാദേശിക സമയം രാവിലെ ഏഴ് മണിയ്ക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടര്‍ന്ന് തിരിച്ചിറക്കിയത്. സംഭവത്തില്‍ എയര്‍ഏഷ്യ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാല്‍ എന്‍ജിന്‍ തകരാറാണെന്നതിന് തെളിവുകളില്ല. 359 യാത്രക്കാരുമായി പുറപ്പെട്ട വിമാനമാണ് പൈലറ്റിന്‍റെ ഇടപെടല്‍ കൊണ്ട് തിരിച്ചിറക്കിയത്. എയര്‍ ഏഷ്യയുടെ എയര്‍ബസ് എ330 വിമാനത്തില്‍ രണ്ടാം തവണയാണ് ഇത്തരത്തിലുള്ള തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദിലീപിനെ ഭീഷണിപ്പെടുത്തിയ 'പള്‍സര്‍ വിഷ്ണു' പിടിയില്‍... ഇനി പലതും പുറത്തുവരും; ഇത്രനാള്‍ എവിടെ?

airasia

നേരത്തെ 2014ല്‍ ഇന്തോനേഷ്യയില്‍ വച്ച് 162 യാത്രക്കാരുമായി സഞ്ചരിച്ച എയര്‍ഏഷ്യയുടെ ക്യുഇസഡ്8501 വിമാനം തകര്‍ന്നുവീണിരുന്നു. മലേഷ്യയുടെ എയര്‍ ഏഷ്യയുടെ രണ്ട് വിമാനങ്ങളാണ് കഴിഞ്ഞ വര്‍ഷം അപകടത്തില്‍പ്പെട്ടത്. നിരവധിപേരുടെ മരണത്തിനിടയാക്കിയ ഈ അപകടങ്ങളോടെ എയര്‍ഏഷ്യ വിമാനങ്ങളുടെ സുരക്ഷ ചോദ്യം ചെയ്യപ്പെടുകയുണ്ടായിരുരുന്നു.
English summary
An AirAsia flight to Malaysia was forced back to Australia Sunday due to a technical problem, with one passenger saying the plane was "shaking like a washing machine".
Please Wait while comments are loading...