ആപ്പിളും ആമസോണും ചൈനീസ് ചൈനീസ് സൈന്യത്തിന്റെ കരു! ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് തെറ്റെന്ന് ആപ്പിള്‍

വാഷിംഗ്ടണ്‍: ചൈനീസ് ഹാക്കര്‍മാര്‍ വഴി സൈബര്‍ ആക്രമണം നടത്തുന്നുവെന്ന റിപ്പോര്‍ട്ട് തള്ളി ആമസോണും ആപ്പിളും. ആമസോണും ആപ്പിളും ഉള്‍പ്പെടെയുള്ള കമ്പനികളുടെ സെര്‍വറുകളില്‍ ചൈനീസ് സൈന്യം മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച് രഹസ്യങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഈ കമ്പനികളുടെ കമ്പ്യൂട്ടര്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതി ചൈനയില്‍ നിന്നാണ്. ഇത് കൂടി കണക്കിലെടുത്താണ് പരാമര്‍ശം.
മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്നു; ചെറുതോണിയിൽ ഷട്ടറുകൾ തുറന്നേക്കും...വൃഷ്ടി പ്രദേശത്ത് കനത്ത മഴ

ചിപ്പുകള്‍ ഘടിപ്പിച്ച് ഹാക്കിംഗ്!!
ചൈനയില്‍ നിന്ന് ആമസോണ്‍, ആപ്പിള്‍ എന്നീ കമ്പനികള്‍ക്ക് വേണ്ടി കയറ്റി അയയ്ക്കുന്ന കമ്പ്യൂട്ടര്‍ ഉല്‍പ്പന്നങ്ങളില്‍ ചിപ്പ് ഘടിപ്പിച്ച് ഹാക്കിംഗ് നടത്തുന്നുവെന്നാണ് യുഎസ് മാധ്യമമം ബ്ലൂംബെര്‍ഗ്ഗ് റിപ്പോര്‍ട്ട് ചെയ്തത്. സെര്‍വറുകളുടെ മദര്ബോര്ഡില് ചെറിയ ചിപ്പുകള്‍ ഘടിപ്പിച്ചതായാണ് റിപ്പോര്‍ട്ടില്‍ ബ്ലൂംബെര്‍ഗ് പരാമര്‍ശിക്കുന്നത്. സൂപ്പര്‍ മൈക്രോയിലുള്ള എലമെന്റല്‍ സെര്‍വറുകള്‍ മദര്ബോര്ഡുകളില് ഘടിപ്പിച്ച ചെറിയ ചിപ്പുകള്‍ വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ചൈനീസ് സൈന്യത്തിന്റെ നീക്കം
ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയറുകള്‍ ഹാക്ക് ചെയ്യാന്‍ പരിശീലനം നേടിയ സംഘമാണ് ഇതിന് ആവശ്യമായ ചിപ്പുകള്‍ വികസിപ്പിച്ചെടുത്തിട്ടുള്ളതെന്നും ബ്ലൂംബെര്‍ഗ് ചൂണ്ടിക്കാണിക്കുന്നു. സെര്‍വറിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനൊപ്പം രഹസ്യ വിവരങ്ങള്‍ ശേഖരിക്കാനും ഈ ചിപ്പുകള്‍ക്ക് കഴിയും. മറ്റുരാജ്യങ്ങളുടെ രഹസ്യവിവരങ്ങള്‍ ചോര്‍ത്താനും ചൈനീസ് സൈന്യം ഇതുപയോഗിക്കുന്നുണ്ടെന്നാണ് ബ്ലൂംബെര്‍ഗ്ഗിന്റെ കണ്ടെത്തല്‍. മൂന്ന് വര്‍ഷത്തോളമായി രഹസ്യമായി നടത്തിയ നീക്കത്തിലാണ് ഇത് കണ്ടെത്തിയിട്ടുള്ളത്. 17 ഓളം രഹസ്യാന്വേഷണ കമ്പനികളെയും രഹസ്യാന്വേഷണ വൃത്തങ്ങളെയും ഉദ്ധരിച്ചാണ് ബ്ലൂംബെര്‍ഗ് നിര്‍ണായക റിപ്പോര്‍ട്ട് പുറത്തുവിട്ടിട്ടുള്ളത്. സര്‍ക്കാര്‍ നെറ്റ് വര്‍ക്കുകള്‍,

റിപ്പോര്‍ട്ട് ചൈന നിരസിച്ചു
പാശ്ചാത്യ കമ്പനികളെ ഉപയോഗിച്ച് സൈബര്‍ ആക്രമണം നടത്തുന്നുണ്ടെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൈന നിരസിച്ചിട്ടുണ്ട്. എന്നാല്‍ ചൈനീസ് വിദേശകാര്യമന്ത്രാലയത്തില്‍ നിന്നുള്ള പ്രതികരണം ഇതുവരെ പുറത്തുവന്നിട്ടില്ല. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടിനെ തള്ളി ആപ്പിളും രംഗത്തെത്തിയിട്ടുണ്ട്. ആപ്പിളിലില്‍ ഇത്തരത്തില്‍ ഉപദ്രവകാരികളായ ചിപ്പുകളില്ലെന്ന് ആപ്പിള്‍ വ്യക്തമാക്കി. ആമസോണ്‍ വെബ് സര്‍വ്വീസും ഇത്തരത്തിലുള്ള പ്രശ്നങ്ങളില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. കാലിഫോര്‍ണിയ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ മൈക്രോയും ഇക്കാര്യം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിട്ടുണ്ട്. ഒരു ഉപയോക്താവ് പോലും ഇത്തരത്തില്‍ പരാതി പറഞ്ഞിട്ടില്ലെന്നാണ് കമ്പനിയുടെ വാദം.

സപ്ലൈ ചെയിന്‍ ആക്രമണം
അമേരിക്കയിലെ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ സപ്ലൈ ചെയിന്‍ ആക്രമണം വഴി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറുകയാണെന്ന് നേരത്തെ ആമസോണ്‍ കണ്ടെത്തിയിരുന്നു. ചൈനയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ ഉപകരണങ്ങളെ ചൈന കരുവാക്കുകയാണെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ക്ലൗഡ്ഹോപ്പര്‍ എന്ന ഹാക്കിംഗ് ഗ്രൂപ്പിന് അമേരിക്ക മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനീസ് സര്‍ക്കാരുമായി ബന്ധമുള്ള പാശ്ചാത്യം സൈബര്‍ സുരക്ഷാ കമ്പനിയാണിത്. സൈബര്‍ ആക്രമണങ്ങള്‍ വഴി ഉപയോക്താക്കളില്‍ നിന്ന് വിവരങ്ങള്‍ മോഷ്ടിക്കാനാണ് കമ്പനിക്ക് ലഭിച്ചിട്ടുള്ള നിര്‍ദേശം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം ശക്തിപ്പെട്ടതോടെ ചൈനയുടെ ഭാഗത്തുനിന്നുള്ള സൈബര്‍ ആക്രമണങ്ങളെക്കുറിച്ച് രണ്ട് യുഎസ് സൈബര്‍ സുരക്ഷാ കമ്പനികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.