ഏപ്രില്‍ മൂന്നിന് മുസ്ലിമിനെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബിട്ടനില്‍ കത്തുകള്‍ പ്രചരിക്കുന്നു...

  • Posted By: Desk
Subscribe to Oneindia Malayalam

ലണ്ടന്‍: ഏപ്രില്‍ മൂന്നിന് ഒരു മുസ്ലിമിനെ ആക്രമിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്യുന്ന കത്തുകള്‍ ബ്രിട്ടനില്‍ പ്രചരിക്കുന്നു. പണിഷ് എ മുസ്ലിം എന്ന തലക്കെട്ടിലാണ് മുസ്ലിംകളെ ആഹ്വാനം ചെയ്യുന്ന കത്തുകള്‍ ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ പ്രചരിക്കുന്നത്.

കത്തുകള്‍ വന്നത് തപാലില്‍

മുസ്ലിംകളെ വിവിധ രീതികളില്‍ ആക്രമിക്കാന്‍ ആവശ്യപ്പെടുന്ന കത്തുകള്‍ തപാലിലാണ് പ്രചരിക്കുന്നത്. ഇങ്ങനെയുള്ള കത്തുകള്‍ തങ്ങള്‍ക്ക് ലഭിച്ചതാി ലണ്ടന്‍, യോര്‍ക്ക് ഷെയര്‍, വെസ്റ്റ് മിഡ്‌ലാന്റ്‌സ് തുടങ്ങിയ സ്ഥലങ്ങളിലുള്ളവര്‍ പോലിസിനെ അറിയിച്ചു. എല്ലാ കത്തുകള്‍ ഒരേ മാതൃകയിലുള്ളവയാണെന്ന് പോലിസ് കണ്ടെത്തി. ഇവ ഒരു കേന്ദ്രത്തില്‍ നിന്ന് അച്ചടിച്ചവയാണെന്നാണ് പോലിസ് കരുതുന്നത്. കത്തു ലഭിച്ച ചിലര്‍ ഇ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്

 ആക്രമണത്തിന് ആഹ്വാനം

ആക്രമണത്തിന് ആഹ്വാനം

മുസ്ലിംകളെയും അവരുടെ സ്ഥാപനങ്ങളെയും ഏതെങ്കിലും വിധത്തില്‍ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്നതാണ് കത്ത്. പറ്റാവുന്ന രീതിയില്‍ ഓരോരുത്തരും അന്നേദിവസം ഒരു മുസ്ലിമിനെ അപായപ്പെടുത്താനാണ് അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. 'അവര്‍ നിങ്ങളെ ആക്രമിച്ചു. നിങ്ങളുടെ ഇഷ്ടപ്പെട്ടവരെ കഷ്ടപ്പെത്തി. നിങ്ങള്‍ക്ക് തീരാവേദനയും ദുഖവും സമ്മാനിച്ചു. അതിനു പകരം എന്തു ചെയ്യാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നത്? എന്നു ചോദിച്ചു കൊണ്ടാണ് കത്ത് തുടങ്ങുന്നത്.

ആക്രമണത്തിന് സമ്മാനമായി പോയിന്റുകള്‍

ആക്രമണത്തിന് സമ്മാനമായി പോയിന്റുകള്‍

വിവിധ രീതിയിലുള്ള ആക്രമണങ്ങള്‍ക്ക് സമ്മാനമായി പോയിന്റുകള്‍ ലഭിക്കുമെന്ന് കത്തില്‍ പറയുന്നു. മുസ്ലിമിനെ ചീത്ത പറയുന്നയാള്‍ക്ക് 10 പോയിന്റ് ലഭിക്കും. മുസ്ലിമിന്റെ മുഖത്തേക്ക് ആസിഡ് എറിയുന്നതിന് 50ഉം പള്ളിക്ക് ബോംബിടുന്നതിന് 1000 പോയിന്റുമാണ് കത്തില്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. മുസ്ലിംകളുടെ പുണ്യ സ്ഥലമായ മക്കയില്‍ ആണവായുധം നടത്തുന്നവര്‍ക്കാണ് 2500 പോയിന്റാണ് ലഭിക്കുക. പക്ഷെ ഇവ എങ്ങനെ എവിടെ നിന്ന് ലഭിക്കുമെന്ന് കത്തില്‍ വ്യക്തമല്ല.

 പോലിസ് അന്വേഷണം തുടങ്ങി

പോലിസ് അന്വേഷണം തുടങ്ങി

കത്തുകള്‍ പ്രചരിച്ച സാഹചര്യത്തില്‍ ഇതിന്റെ ഉറവിടത്തെ കുറിച്ച് ബ്രിട്ടനിലെ ഭീകരവിരുദ്ധ പോലിസ് അന്വേഷണം തുടങ്ങി. പൊതു സുരക്ഷ പരമപ്രധാനമാണെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും വെസ്റ്റ് യോര്‍ക്ക് ഷെയര്‍ പോലിസ് നിര്‍ദ്ദേശം നല്‍കി. അതേസമയം പരിഭ്രാന്തരാവേണ്ട ആവശ്യമില്ല. ഭിന്നിക്കാതെ ഒന്നിച്ചു നില്‍ക്കുമ്പോഴാണ് നാം ശക്തരാവുന്നത്- പോലിസ് പ്രസ്താവനയില്‍ അറിയിച്ചു.

 ബ്രിട്ടനില്‍ 25 ലക്ഷം മുസ്ലിംകള്‍

ബ്രിട്ടനില്‍ 25 ലക്ഷം മുസ്ലിംകള്‍

ബ്രിട്ടനിലെ മുസ്ലിം ജനസംഖ്യ 25 ലക്ഷമാണെന്നാണ് കണക്കാക്കപ്പെടുന്നത്. രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ മതവും ഇസ്ലാമാണ്. മുസ്ലിംകളെ ഏപ്രില്‍ മൂന്നിന് അക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ ജനങ്ങളിലാകെ ഭീതി പരത്തിയിരിക്കുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തിനെതിരേ പ്രതികരിച്ച് വിവിധ സംഘടനകളും വ്യക്തികളും രംഗത്തെത്തിയിട്ടുണ്ട്.

 ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമം

ഇസ്ലാമോഫോബിയ വളര്‍ത്താന്‍ ശ്രമം

ബ്രിട്ടനിലെ ജനങ്ങള്‍ക്കിടയില്‍ ഇസ്ലാം ഭയം വളര്‍ത്താനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമായാണ് ആക്രമണ സന്ദേശമെന്ന് സംഘടനാ മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടന്‍ എന്ന സംഘടനയുടെ ജനറല്‍ സെക്രട്ടറി മിഖ്ദാദ് വര്‍സി പറഞ്ഞു. ബ്രിട്ടനിലെ ഏറ്റവും വലിയ മുസ്ലിം കൂട്ടായ്മയാണ് മുസ്ലിം കൗണ്‍സില്‍. പോലിസിന്റെ അന്വേഷണത്തെ എല്ലാവിധത്തിലും പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.

 അപലപിച്ച് ബ്രിട്ടീഷ് ചര്‍ച്ചും

അപലപിച്ച് ബ്രിട്ടീഷ് ചര്‍ച്ചും

ജനങ്ങള്‍ക്കിടയില്‍ വിദ്വേഷത്തിന് ആഹ്വാനം ചെയ്യുന്ന കത്തിനെതിരേ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും രംഗത്തെത്തി. മുസ്ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് പ്രചരിച്ചുവെന്ന വാര്‍ത്ത സങ്കല്‍പ്പിക്കാനാവാത്തതും ഞെട്ടിക്കുന്നതുമാണെന്ന് ഇന്റര്‍ഫെയ്ത്ത് റിലേഷന്‍സ് തലവന്‍ ആന്‍ഡ്രൂ സ്മിത്ത് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. സമൂഹത്തില്‍ സമാധാനം വളര്‍ത്തുകയും ഭീതിയില്‍ കഴിയുന്നവര്‍ക്ക് ആശ്വാസം ചൊരിയുകയും ചെയ്യാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തേണ്ട സമയമാണിത്- അദ്ദേഹം വ്യക്തമാക്കി.

ഹാദിയയുടേത് മതംമാറ്റത്തിന് വേണ്ടി നടത്തിയ ലൗ ജിഹാദെന്ന് ബിജെപി.. പിന്നിൽ പോപ്പുലർ ഫ്രണ്ട്

യുപി ഉപതിരഞ്ഞെടുപ്പ്: ഗൊരഖ്പൂരിലും ഫുല്‍പൂരിലും ബിജെപിയ്ക്ക് വിധിയെഴുത്ത്

തെക്കൻ തീരങ്ങളിൽ കനത്ത കാറ്റിന് സാദ്ധ്യതയെന്ന് മുന്നറിയിപ്പ്; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
attack Muslims on April third; letters send to Britain, police start investigation

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്