കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാര്‍ജറുകള്‍ നല്‍കുന്നില്ല; ആപ്പിള്‍ ഐഫോണുകള്‍ കൂട്ടത്തോടെ പിടിച്ചെടുത്ത് ബ്രസീല്‍

Google Oneindia Malayalam News

റിയോ ഡി ജനീറോ: ആപ്പിളിന് പുതിയ കുരുക്കുമായി ബ്രസീല്‍. നിരവധി ആപ്പിള്‍ ഫോണുകള്‍ ബ്രസീല്‍ അധികൃതര്‍ പിടിച്ചെടുത്തിരിക്കുന്നത്. റീട്ടെയില്‍ ബോക്‌സില്‍ ഫോണിനൊപ്പം ചാര്‍ജര്‍ നല്‍കുന്നില്ലെന്ന പരാതിയെ തുടര്‍ന്നാണ് കമ്പനി പിടിച്ചെടുത്തത്. നൂറുകണക്കിന് ഐഫോണുകളാണ് റീട്ടെയില്‍ സ്‌റ്റോറുകളില്‍ നിന്ന് പിടിച്ചെടുത്തത്.

ആപ്പിള്‍ ഒരു ഫോണിന് ഏറ്റവും ആവശ്യമായ ഉപകരണം ഉള്‍പ്പെടുത്താതെ വില്‍ക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ബ്രസീലിന്റെ നിലപാട്. ചാര്‍ജ് ഒരു ഫോണിന് ഏറ്റവും അത്യാവശ്യ കാര്യമാണെന്ന് ബ്രസീലിയന്‍ സര്‍ക്കാര്‍ ഉറച്ച് വിശ്വസിക്കുന്നു. ആപ്പിളിനെതിരെ മുമ്പും ബ്രസീല്‍ കടുത്ത നടപടിയെടുത്തിട്ടുണ്ട്.

1

നേരത്തെ രണ്ട് തവണ ആപ്പിളില്‍ നിന്ന് പിഴ ഈടാക്കിയിരുന്നു ബ്രസീലിയന്‍ സര്‍ക്കാര്‍. നിരവധി സ്റ്റോറുകളില്‍ നിന്നാണ് ഇത്തവണ ആപ്പിള്‍ ഫോണുകള്‍ ബ്രസീല്‍ സര്‍ക്കാര്‍ പിടിച്ചെടുത്തത്. ഓപ്പറേഷന്‍ ഡിസ്ചാര്‍ജ് എന്ന പേരിട്ടാണ് ഇതിനെ ബ്രസീല്‍ വിളിക്കുന്നത്.

കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍കാനഡയില്‍ ഇന്ത്യക്കാരന് രണ്ടാം ബമ്പര്‍; മൂന്ന് വര്‍ഷത്തെ ഇടവേളയില്‍ കിട്ടിയത് 75 ലക്ഷം, വൈറല്‍

ആപ്പിളിന്റെ സ്റ്റോറുകളില്‍ നിന്നും, സാധാരണ ടെക് ഷോപ്പുകളില്‍ നിന്നുമാണ് ഐഫോണുകള്‍ പിടിച്ചെടുക്കുന്നത്. ഇതോടെ ആപ്പിളില്‍ സമ്മര്‍ദം മുറുക്കുകയാണ് ബ്രസീല്‍ ലക്ഷ്യമിടുന്നത്. ഐഫോണുകള്‍ ചാര്‍ജറില്ലാതെ വില്‍ക്കാന്‍ പാടില്ലെന്നാണ് ബ്രസീലിന്റെ പുതിയ നിയമം. കടുത്ത നടപടികള്‍ വന്നതോടെ ഇത് പാലിക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതരാകും.

Skin: ചര്‍മം ബോളിവുഡ് നടിമാരെ പോലെ തിളക്കമുള്ളതാക്കണോ? ഈ 6 കാര്യങ്ങള്‍ ദിവസവും മുടക്കരുത്

ഐഫോണ്‍ 12 സീരീസിനൊപ്പം ചാര്‍ജറുകള്‍ അയക്കുന്നത് നേരത്തെ നിര്‍ത്തിയിരുന്നു. ലോഞ്ച് ചെയ്ത് കുറച്ച് മാസങ്ങള്‍ക്കുള്ളിലായിരുന്നു ഈ തീരുമാനം. എന്നാല്‍ ബ്രസീല്‍ വീണ്ടും ചാര്‍ജറുകള്‍ അയച്ച് തുടങ്ങുമെന്ന് സൂചനയുണ്ട്. അതേസമയം ഫോണുകള്‍ പിടിച്ചെടുത്തതിന് പിന്നാലെ ഇവയെ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആപ്പിള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കമ്പനിക്ക് അന്തിമ തീരുമാനം വരുന്നത് വരെ ഫോണുകള്‍ വില്‍പ്പന നടത്താന്‍ ബ്രസീല്‍ സര്‍ക്കാര്‍ അനുമതി നല്‍കിയതാണ്. നേരത്തെ 150 കോടി പിഴയാണ് ബ്രസീല്‍ ഒക്ടോബര്‍ മാസത്തില്‍ ആപ്പിളിന് ചുമത്തിയത്. ഇതും ചാര്‍ജര്‍ ഇല്ലാത്തതിന്റ പേരിലായിരുന്നു.

2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍2017ല്‍ 32 കോടി, അഞ്ചാം വാര്‍ഷികത്തില്‍ വീണ്ടും മിഷിഗണ്‍ യുവതിക്ക് 5 കോടിയുടെ ലോട്ടറി ബംപര്‍, വൈറല്‍

ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ആപ്പിള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ചാര്‍ജര്‍ പോലുമില്ലാതെയാണ് ആപ്പിള്‍ നല്‍കുന്നതെന്ന് കോടതി പറഞ്ഞിരുന്നു. സെപ്റ്റംബര്‍ രണ്ടര മില്യണിന്റെ പിഴയും ബ്രസീല്‍ ചുമത്തിയിരുന്നു. നേരത്തെ ബ്രസീല്‍ ആപ്പിളിനെ വില്‍പ്പനയില്‍ നിന്ന് വിലക്കിയിരുന്നു.

ഇതേ തുടര്‍ന്ന് ചാര്‍ജര്‍ നല്‍കാമെന്ന് കമ്പനി തീരുമാനിച്ചിരുന്നു. അതേസമയം അന്തിമ തീരുമാനം എടുക്കുന്നത് വരെ വില്‍പ്പനയ്ക്ക് അനുമതി നല്‍കുകയായിരുന്നു ബ്രസീല്‍. ചാര്‍ജര്‍ ഒഴിവാക്കി അയക്കുന്നത് ഹരിത നയത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ആളുകളെ കൊണ്ട് അധിക പണം ചെലവാക്കുകയാണ് ആപ്പിള്‍ എന്ന് ബ്രസീല്‍ അധികൃതര്‍ പറഞ്ഞു.

English summary
brazil seized apple iphones for not including charger in retail box
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X