കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്രമം അവസാനിപ്പിക്കൂ; സമാധാനത്തിനുള്ള ആഹ്വാനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരും ബുദ്ധസന്യാസികളും

  • By Desk
Google Oneindia Malayalam News

കൊളംബോ: മുസ്ലിംകള്‍ക്കെതിരേ ആക്രമണം രൂക്ഷമായ ശ്രീലങ്കയില്‍ അക്രമങ്ങള്‍ക്കെതിരേ പ്രതിഷേധവുമായി നൂറുകണക്കിന് ബുദ്ധ സന്യാസിമാര്‍ തലസ്ഥാന നഗരിയില്‍ മൗന പ്രകടനം നടത്തി. ന്യൂനപക്ഷത്തിനെതിരായ ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണിത്. ദേശീയ ഐക്യത്തെ തകര്‍ക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കെതിരേ ബോധവല്‍ക്കരണമെന്ന നിലയിലാണ് തങ്ങള്‍ പരിപാടി സംഘടിപ്പിച്ചെതന്ന് മൗനജാഥയുടെ സംഘാടകരായ നാഷനല്‍ ബിക്കു ഫ്രണ്ട് അറിയിച്ചു.

പള്ളികളില്‍ സ്‌നേഹ സന്ദര്‍ശനം

പള്ളികളില്‍ സ്‌നേഹ സന്ദര്‍ശനം

മുസ്ലിംകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനായി വെള്ളിയാഴ്ചയിലെ ജുമുഅ പ്രാര്‍ഥന നടന്ന സ്ഥലങ്ങളില്‍ ബുദ്ധഭിക്ഷുക്കള്‍ സ്‌നേഹ സന്ദര്‍ശനം നടത്തി. ന്യൂനപക്ഷത്തിനെതിരായ ആക്രമണം ശക്തമായ കാണ്ടി നഗരത്തിലെ പള്ളി അക്രമികള്‍ തീവച്ചുനശിപ്പിച്ചതിനെ തുടര്‍ന്ന് സ്‌കൂള്‍ മൈതാനത്തായിരുന്ന ജുമുഅ പ്രാര്‍ഥന നടത്തിയത്. ഇവിടെയും ബുദ്ധ സന്യാസിമാരും സാമൂഹ്യ പ്രവര്‍ത്തകരും ആശ്വാസവചനങ്ങളുമായെത്തി. ആക്രമണ ഭീതിയെ തുടര്‍ന്ന് ശക്തമായ സുരക്ഷാ സംവിധാനം ഇവിടെ ഒരുക്കിയിരുന്നു.

 അക്രമം വെടിയണമെന്ന് സങ്കക്കാര

അക്രമം വെടിയണമെന്ന് സങ്കക്കാര

ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരേ ശക്തമായ സന്ദേശവുമായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍ കുമാര സങ്കക്കാര രംഗത്തെത്തി. വംശത്തിന്റെയോ മതത്തിന്റെയോ പേരില്‍ ശ്രീലങ്കയില്‍ ഒരാളും പാര്‍ശ്വവല്‍ക്കരണത്തിനോ ഭീഷണിക്കോ അക്രമത്തിനോ ഇരയായിക്കൂടെന്ന് അദ്ദേഹം തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു. ഒരൊറ്റ രാജ്യവും ഒരൊറ്റ ജനതയുമാണ് നമ്മള്‍. സ്‌നേഹം, വിശ്വാസം, സഹകരണം എന്നിവയായിരിക്കണം നമ്മുടെ പൊതുവായ മന്ത്രം. വംശീയതയ്ക്കും അക്രമത്തിനും ഇവിടെ സ്ഥാനമില്ല. അക്രമം അവസാനിപ്പിക്കൂ. ഒന്നിച്ചു നിക്കൂ. കരുത്തരാവൂ- അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

അക്രമം കണ്ട് മടുത്തുവെന്ന് മഹേള

അക്രമം കണ്ട് മടുത്തുവെന്ന് മഹേള

25 വര്‍ഷം നീണ്ട ആഭ്യന്തര യുദ്ധം കണ്ട് മനംമടുത്ത വ്യക്തിയാണ് താനെന്നും ഇനിയും രാജ്യത്ത് വംശത്തിന്റെയും മതത്തിന്റെയോ പേരില്‍ അക്രമങ്ങള്‍ ഉണ്ടായിക്കൂടെന്നും ക്രിക്കറ്റര്‍ മഹേള ജയവര്‍ധനയും ട്വിറ്ററിലൂടെ ആഹ്വാനം ചെയ്തു. രാജ്യത്തുണ്ടായ അക്രമസംഭവങ്ങളെ അപലിക്കുന്നതായും അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായിരുന്നാലും മുഖം നോക്കാതെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടുത്ത തലമുറയ്‌ക്കെങ്കിലും അക്രമങ്ങള്‍ കാണാതെ ജീവിക്കാനുള്ള അവസരമുണ്ടാവണമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

സമാധാനം തിരിച്ചുവരുന്നു

സമാധാനം തിരിച്ചുവരുന്നു

അതിനിടെ അക്രമസംഭവങ്ങളുണ്ടായ കാണ്ടി ജില്ലയില്‍ സമാധാനം പതുക്കെ തിരിച്ചുവരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമങ്ങളെ തുടര്‍ന്ന് അടഞ്ഞുകിടന്ന കടകളിലേറെയും തുറന്നുപ്രവര്‍ത്തിച്ചു. സൈന്യത്തിന്റെ ശക്തമായ സാന്നിധ്യമാണ് അക്രമം നിയന്ത്രണ വിധേയമാക്കിയത്. ജനങ്ങളെ അക്രമണത്തിന് പ്രേരിപ്പിച്ച നേതാവെന്ന് കരുതുന്ന അമിത് വീരസിംഹയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. സാമൂഹ്യമാധ്യമങ്ങളിലൂടെ മുസ്ലിംവിരുദ്ധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കാറുള്ള ഇയാളാണ് കലാപത്തിനായി ആളുകളെ പ്രേരിപ്പിച്ചതെന്നാണ് പോലിസ് കരുതുന്നത്.

 വിനോദസഞ്ചാരത്തിന് തിരിച്ചടി

വിനോദസഞ്ചാരത്തിന് തിരിച്ചടി

ആഭ്യന്തര യുദ്ധം അവസാനിച്ച ശേഷം മെല്ലെ പച്ചിപിടിച്ചുവരികയായിരുന്ന ശ്രീലങ്കയിലെ വിനോദസഞ്ചാര മേഖലയ്ക്ക് ന്യൂനപക്ഷ വിരുദ്ധ കലാപം തിരിച്ചടിയായതായി പ്രധാനമന്ത്രി റാനില്‍ വിക്രമസിംങ്കെ പറഞ്ഞു. ചായത്തോട്ടങ്ങള്‍ക്കും ബുദ്ധവിഹാരങ്ങള്‍ക്കും പ്രശസ്തമായ പ്രദേശമായ കാണ്ടി വിനോദസഞ്ചാരികളുടെ ആകര്‍ഷണങ്ങളിലൊന്നായിരുന്നു. കഴിഞ്ഞയാഴ്ച്ച കാണ്ടിയില്‍ ഒരു ബുദ്ധമത വിശ്വാസി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തത്. തുടര്‍ന്ന് മുസ്ലിം മതവിശ്വാസികള്‍ക്കെതിരേ അക്രമം നടക്കുകയും സ്ഥാപനങ്ങള്‍ കത്തിക്കുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുമുണ്ടായി.

ഗൗരി ലങ്കേഷ് വധം: കുറ്റവാളിയെ ഗോവയിലെത്തിച്ച് തെളിവെടുപ്പ്, ഗൂഡാലോചന നടന്നത് ഗോവയില്‍!!ഗൗരി ലങ്കേഷ് വധം: കുറ്റവാളിയെ ഗോവയിലെത്തിച്ച് തെളിവെടുപ്പ്, ഗൂഡാലോചന നടന്നത് ഗോവയില്‍!!

അക്രമം അവസാനിപ്പിക്കൂ; സമാധാനത്തിനുള്ള ആഹ്വാനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരും ബുദ്ധസന്യാസികളുംഅക്രമം അവസാനിപ്പിക്കൂ; സമാധാനത്തിനുള്ള ആഹ്വാനവുമായി ശ്രീലങ്കന്‍ ക്രിക്കറ്റര്‍മാരും ബുദ്ധസന്യാസികളും

ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോന്‍ ഇന്ത്യയില്‍ എത്തി;മക്രോന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ആദ്യംഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മക്രോന്‍ ഇന്ത്യയില്‍ എത്തി;മക്രോന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത് ആദ്യം

English summary
Hundreds of Buddhist monks and activists have rallied in the Sri Lanka\'s capital against anti-Muslim riots that have killed at least two people and forced the government to declare a nationwide state of emergency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X