കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് മരണങ്ങൾക്ക് കാരണം രക്തം കട്ട പിടിക്കുന്നതാണോ? ചർച്ചയായി പുതിയ പഠനം

Google Oneindia Malayalam News

ന്യൂയോർക്ക്: കൊവിഡ് 19 ലോകമെമ്പാടും ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് കഴിഞ്ഞു. ദിനംപ്രതിയെന്നോണം കൊവിഡ് രോഗികളുടെ എണ്ണം ഇന്ത്യയിലും ലോകത്തും ഉയര്‍ന്ന് കൊണ്ടിരിക്കുന്നു. രാജ്യത്ത് 7 ലക്ഷത്തിന് മുകളിലായി കൊവിഡ് കേസുകള്‍ വർധിച്ചിരിക്കുന്നു. ഇതുവരെ മരണം ഇരുപതിനായിരം കടന്നു. 719448 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ 20,174 പേര്‍ മരണപ്പെട്ടു. 44014 പേര്‍ക്ക് രോഗം ഭേദമായി.

കൊവിഡിനെ തുരത്താനുളള വാക്‌സിന്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അതിനിടെ ആദ്യത്തെ ഇന്ത്യന്‍ നിര്‍മ്മിത കൊവിഡ് വാക്‌സിന്‍ ആഗസ്റ്റ് 15ന് പുറത്തിറക്കും എന്നുളള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്. കൊവിഡിനെ സംബന്ധിച്ച് പല വിധത്തിലുളള പഠനങ്ങളാണ് നടക്കുന്നത്. കൊവിഡ് വായുവിലൂടെ പകരും എന്നാണ് ഏറ്റവും ഒടുവില്‍ ചില ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നത്.

covid

Recommended Video

cmsvideo
Scientists says corona is airborne | Oneindia Malayalam

യൂണിവേഴ്‌സിറ്റി ഓഫ് ഉതാ ഹെല്‍ത്തിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത് രക്തം കട്ട പിടിക്കുന്നത് കൊവിഡ് മരണങ്ങള്‍ക്ക് കാരണമായി മാറുന്നു എന്നാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ കൊറോണ വൈറസിന് സാധിക്കുമെന്നും ഇത് രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കുമെന്നും ഗവേഷകര്‍ പറയുന്നു. രക്തം കട്ട പിടിക്കുന്നതോടെ ഹൃദയാഘാതമോ പക്ഷാഘാതമോ മറ്റ് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളോ ഉണ്ടായി മരണത്തിലേക്ക് നയിക്കാം എന്നാണ് ഇവരുടെ പഠനം കണ്ടെത്തിയിരിക്കുന്നത്.

'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!'കരച്ചില്‍ കേട്ടാല്‍ തോന്നും നിന്റെയൊക്കെ വീട്ടിൽ നിന്നെന്തോ എടുത്തെന്ന്', കമന്റിട്ട് സ്വപ്ന സുരേഷ്!

അമേരിക്കന്‍ ഹെമറ്റോളജി ജേര്‍ണല്‍ ആയ ബ്ലഡില്‍ ആണ് ഈ ഗവേഷകരുടെ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 41 കൊവിഡ് രോഗികളില്‍ നടത്തി നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഈ വിശകലനത്തിലേക്ക് എത്തിയിരിക്കുന്നത്. ആരോഗ്യവാന്മാര ആളുകളുടേയും കൊവിഡ് രോഗികളായ ആളുകളുടേയും സാംപിളുകള്‍ തമ്മില്‍ നടത്തിയ താരതമ്യ പഠനത്തിലൂടെയാണ് ഈ കണ്ടെത്തല്‍. കൊവിഡ് രോഗത്തിന് കാരണമായ SARS-CoV-2 എന്ന വൈറസ് പ്ലേറ്റ്‌ലറ്റുകളില്‍ ജനിത മാറ്റത്തിന് കാരണമാകുന്നു. ഇതോടെ പ്ലേറ്റ്‌ലെറ്റുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം സംഭവിച്ച് അവ ഹൈപ്പര്‍ ആക്ടീവ് ആവുകയും തുടര്‍ന്ന് രക്തം കട്ട പിടിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു എന്നാണ് കണ്ടെത്തല്‍.

 സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം! സ്വപ്നയുടെ ഫ്ളാറ്റിൽ ഐടി സെക്രട്ടറി നിത്യസന്ദർശകനെന്ന് ആരോപണം! രാത്രി വൈകുവോളം മദ്യപാനം!

ചൈന അവകാശവാദം ഉന്നയിച്ചത് 800 മീറ്റർ ഭൂമിക്ക്, അതിർത്തിയിലെ പിന്മാറ്റം നിരീക്ഷിച്ച് ഇന്ത്യൻ സൈന്യംചൈന അവകാശവാദം ഉന്നയിച്ചത് 800 മീറ്റർ ഭൂമിക്ക്, അതിർത്തിയിലെ പിന്മാറ്റം നിരീക്ഷിച്ച് ഇന്ത്യൻ സൈന്യം

English summary
Corona virus creates deadly blood clots, says new study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X