കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് അജ്ഞാത ശത്രുവിന്റെ ആക്രമണം..... പേള്‍ ഹാര്‍ബറിനേക്കാള്‍ ഭീകരം, ട്രംപ് പറയുന്നു, ഇത് പോലൊന്നില്ല!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊറോണവൈറസ് അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പേള്‍ ഹാര്‍ബറിനേക്കാളും സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തേക്കാളും മോശമായ ആക്രമണമാണ് ഇതെന്നും ട്രംപ് പറഞ്ഞു. നമ്മള്‍ ഏറ്റവും മോശമായ ആക്രമണത്തിലൂടെയാണ് കടന്നുപോയത്. കൊറോണവൈറസിനെ പോലൊരു ആക്രമണത്തെ പോലൊന്നും ഇതിന് മുമ്പുണ്ടായിട്ടില്ല. പേള്‍ ഹാര്‍ബറും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണവും ഇതിന്റെ മുന്നില്‍ ഒന്നുമല്ലെന്നും ട്രംപ് പറഞ്ഞു. ഇത് പറയാന്‍ കാരണം, നമ്മുടെ ശത്രു അജ്ഞാതനാണ്. അത്തരമൊരു ശത്രുവിനെ നമ്മള്‍ യുദ്ധവുമായിട്ടാണ് താരതമ്യം ചെയ്യുക. ആ വൈറസ് യുഎസ്സിലെത്തിയ സാഹചര്യത്തെ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അത് തടയാമായിരുന്നു. ഇത്തരം അപ്രത്യക്ഷനായി നില്‍ക്കുന്ന ശത്രുവിനെ ഞാന്‍ യുദ്ധമായിട്ട് തന്നെയാണ് കാണുന്നതെന്നും ട്രംപ് പറഞ്ഞു.

Recommended Video

cmsvideo
അമേരിക്ക കണ്ട ഏറ്റവും വലിയ ആക്രമണമെന്ന് ട്രംപ് | Oneindia Malayalam
1

പേള്‍ ഹാര്‍ബറിലും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലും മരിച്ചതില്‍ കൂടുതല്‍ പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ 11ലെ ഭീകരാക്രമണത്തില്‍ 3000 പേരാണ് മരിച്ചത്. ഇതൊക്കെ എപ്പോഴോ നമ്മള്‍ മറികടന്നു. അതുകൊണ്ട് ഇതൊരു യുദ്ധമായി കാണാനേ സാധിക്കൂ. ഇത് യുദ്ധത്തിനെതിരെയുള്ള പടയൊരുക്കമാണ്. ഇതൊരു കടുത്ത എതിരാളിയാണ്. കാണാന്‍ സാധിക്കുന്ന ശത്രുക്കള്‍ക്കെതിരെ നാം എന്നും മികച്ച് നിന്നിട്ടുണ്ട്. എന്നാല്‍ ഇത് അജ്ഞാതനാണ്. എന്നിട്ടും നമ്മള്‍ നല്ല രീതിയില്‍ തന്നെയാണ് പോരാടിയതെന്നും പ്രസിഡന്റ് പറഞ്ഞു. യുഎസ്സില്‍ ഇതുവരെ 72000 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 12 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

്അതേസമയം വൈറ്റ് ഹൗസ് ടാസ്‌ക് ഫോഴ്‌സിനെയും ട്രംപ് അഭിനന്ദിച്ചു. അവര്‍ മികച്ച രീതിയിലാണ് പ്രവര്‍ത്തിച്ചത്. ടാസ്‌ക് ഫോഴ്‌സ് പ്രവര്‍ത്തനം അവസാനിപ്പിക്കാനായി ഞാന്‍ തീരുമാനിച്ചിരുന്നു. ഇത് എത്രത്തോളം ജനീകമാണെന്ന് എനിക്ക് അറിയില്ലായിരുന്നു. കഴിഞ്ഞ ദിവസം സമൂഹത്തിലെ പല ഉന്നതരും എന്നെ വിളിച്ചു. ആ ടീമിനെ തുടരാന്‍ അനുവദിക്കണമെന്നാണ് പലരും ആവശ്യപ്പെട്ടത്. അത്രയ്ക്കും മികച്ച പ്രവര്‍ത്തനമാണ് അവര്‍ നടത്തിയത്. ജനങ്ങള്‍ അവരെ അഭിനന്ദിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു. യുഎസ്സില്‍ സ്‌കൂളുകള്‍ എത്രയും പെട്ടെന്ന് തുറക്കാനാണ് ഞാന്‍ ലക്ഷ്യമിടുന്നത്. കുട്ടികള്‍ സ്‌കൂളുകളില്‍ വരട്ടെ. അവര്‍ അതിനായി കാത്തിരിക്കുകയാണ്. അതേസമയം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ള അധ്യാപകര്‍ ജോലിക്ക് വരേണ്ടതില്ലെന്നും ട്രംപ് പറഞ്ഞു.

ഇതിനിടെ വൈറ്റ് ഹൗസ് ഡോക്ടര്‍ ആന്റണി ഫൗസി ട്രംപിന്റെ ചൈനീസ് തിയറിയെ തള്ളി. വൈറസ് വവ്വാലിന്റെ ശരീരത്തില്‍ രൂപം കൊണ്ട അതേ അവസ്ഥയിലാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കൊറോണവൈറസും ഉള്ളത്. അതുകൊണ്ട് ഈ വൈറസ് നിര്‍മിക്കാന്‍ സാധിക്കില്ല. ലാബിലാണ് ഉണ്ടാക്കിയതെന്ന് പറയുന്ന തെളിവുകളുമില്ല. ഇതുവരെ വൈറസിന്റെ പരിണാമഘട്ടം പരിശോധിക്കുമ്പോള്‍, കൊറോണവൈറസ് സാധാരണ രീതിയില്‍ ഉണ്ടായതാണെന്നും, ഇത് മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലെത്തിയതാണെന്നും ഫൗസി പറഞ്ഞു. ട്രംപ് വൈറസ് വുഹാനിലെ ലാബില്‍ ഉണ്ടാക്കിയതാണെന്നതിന് തെളിവുണ്ടെന്ന് പറഞ്ഞിരുന്നു. ഇതിനെയാണ് ഫൗസി തള്ളിയിരിക്കുന്നത്.

English summary
donald trump says coronavirus an attack by invisible enemy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X