ശവ്വാല്‍ മാസപ്പിറവി ശനിയാഴ്ച; ചെറിയ പെരുന്നാള്‍ ഞായറാഴ്ച? ചന്ദ്രനെ കാണാനും സാധ്യതയില്ല!!

  • Posted By:
Subscribe to Oneindia Malayalam

അങ്കാറ: സൗദി അറേബ്യ ഉള്‍പ്പെടെ മെയ് 27ന് റമദാന്‍ വ്രതാരംഭം തുടങ്ങിയ രാജ്യങ്ങളില്‍ അടുത്ത ശനിയാഴ്ച നോമ്പ് 29 ആണ്. ഭൂരിഭാഗം മുസ്ലിം രാജ്യങ്ങളിലും ഇതുതന്നെയാണ് ശരി. പക്ഷേ, ആ ദിവസം ശവ്വാല്‍ മാസപ്പിറവിയുണ്ടാകുമെന്നാണ് വാനനിരീക്ഷകരുടെ വാദം.

ഇവരുടെ വാദം ശരിയാണെങ്കില്‍ ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷമാകും. പക്ഷേ, നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടില്ലെങ്കില്‍ ഒരു ദിവസം കൂടി നീളും. അതായത് റമദാന്‍ 30 പൂര്‍ത്തിയാക്കി തിങ്കളാഴ്ചയായിരിക്കും പെരുന്നാള്‍.

ഞായറാഴ്ച പെരുന്നാള്‍ ഉറപ്പിച്ചു

ഞായറാഴ്ച പെരുന്നാള്‍ ഉറപ്പിച്ചു

പല രാജ്യങ്ങളും ഇപ്പോള്‍ തന്നെ ഞായറാഴ്ച പെരുന്നാള്‍ ഉറപ്പിച്ചു കഴിഞ്ഞു. വാന നിരീക്ഷകരുടെ വാദം അംഗീകരിച്ചാണ് ഈ നടപടി. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാഷ്ട്രങ്ങള്‍ മാസപ്പിറവി കണ്ട ശേഷം പ്രഖ്യാപിക്കും.

ചാന്ദ്ര പിറവി ശനിയാഴ്ചയുണ്ടാകും

ചാന്ദ്ര പിറവി ശനിയാഴ്ചയുണ്ടാകും

വാന നിരീക്ഷകരുടെ കണക്കു പ്രകാരം ചാന്ദ്ര പിറവി ശനിയാഴ്ചയുണ്ടാകും. എന്നാല്‍ ഭൂമിശാസ്ത്ര പരമായ കാരണങ്ങള്‍ കൊണ്ട് ലോകത്തിന്റെ എല്ലാ ഭാഗത്തും ഒരേ സമയം കാണില്ല. ഒരു ദിവസത്തെയോ മണിക്കൂറുകളുടെയോ വ്യത്യാസമുണ്ടാകും.

ജൂണ്‍ 24ന് മാസപ്പിറവി കാണും

ജൂണ്‍ 24ന് മാസപ്പിറവി കാണും

ജൂണ്‍ 24ന് മാസപ്പിറവി കാണുന്ന സ്ഥലങ്ങളുണ്ട്. ഇക്വഡോര്‍, ലാറ്റിനമേരിക്കന്‍ രാജ്യമയ പെറു, പസഫിക് ദ്വീപ് സമൂഹങ്ങള്‍ എന്നിവിടങ്ങളില്‍ 24ന് മാസപ്പിറവി ദൃശ്യമാകും. അമേരിക്കയുടെയും ആഫ്രിക്കയുടെയും ചില ഭാഗങ്ങളിലും ചിലപ്പോള്‍ കണ്ടേക്കാം. സാങ്കേതിക സഹായത്തോടെ സൗദിയിലും യമനിലും കാണാന്‍ സാധ്യതയുണ്ടെന്ന് വാനനിരീക്ഷകര്‍ അറിയിച്ചു.

തുര്‍ക്കി ഞായറാഴ്ച ഉറപ്പിച്ചു

തുര്‍ക്കി ഞായറാഴ്ച ഉറപ്പിച്ചു

തുര്‍ക്കിയില്‍ പെരുന്നാള്‍ ഞായറാഴ്ചയാണ്. ഓസ്‌ട്രേലിയ, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നീ രാജ്യങ്ങളിലും മേഖലകളിലും ചെറിയ പെരുന്നാള്‍ ഞായറാഴ്ചയായിരിക്കും. വാന നിരീക്ഷകരുടെ കണക്കു കൂട്ടലുകള്‍ ശരിവച്ചാണ് ഇവരുടെ പ്രഖ്യാപനം.

ഇന്ത്യയിലെ അവസ്ഥ

ഇന്ത്യയിലെ അവസ്ഥ

എന്നാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ ശനിയാഴ്ച മാസപ്പിറവി കാണാന്‍ സാധ്യത കുറവാണ്. അതുകൊണ്ട് തന്നെ തിങ്കളാഴ്ച പെരുന്നാളാവാനാണ് സാധ്യത. ഇവിടങ്ങളില്‍ ശനിയാഴ്ച കണ്ടില്ലെങ്കില്‍ റമദാന്‍ 30 ഞായറാഴ്ച പൂര്‍ത്തീകരിച്ച് തിങ്കളാഴ്ച ഈദുല്‍ ഫിത്വര്‍ ആഘോഷിക്കും.

നഗ്ന നേത്രങ്ങളാല്‍ കാണാം

നഗ്ന നേത്രങ്ങളാല്‍ കാണാം

ജൂണ്‍ 25 ഞായറാഴ്ച മാസപ്പിറവി നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കുമെന്ന് വാന നിരീക്ഷകര്‍ പറയുന്നു. ലോകത്തിന്റെ എല്ലാ ഭാഗത്തും ഞായറാഴ്ച ചാന്ദ്ര പിറവി ദൃശ്യമാകും. കഴിഞ്ഞ മെയ് മാസത്തില്‍ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഹിജിരി കലണ്ടര്‍ യൂണിറ്റി കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഒഐസി രാജ്യങ്ങള്‍ ഏക ചാന്ദ്രകലണ്ടര്‍ നടപ്പാക്കുന്നതിനെ അനുകൂലിച്ചിരുന്നു.

പൊതു അവധികള്‍ പ്രഖ്യാപിച്ചു

പൊതു അവധികള്‍ പ്രഖ്യാപിച്ചു

നിലവില്‍ നിരവധി രാജ്യങ്ങള്‍ ഈദുല്‍ ഫിത്വറിനോട് ചേര്‍ന്ന പൊതു അവധി പ്രഖ്യാപിച്ചു കഴിഞ്ഞു. 26 മുതല്‍ മൂന്ന് ദിവസമാണ് പാകിസ്താന്‍ അവധി പ്രഖ്യാപിച്ചത്. എന്നാല്‍ യുഎഇയില്‍ ചില വിത്യാസങ്ങളുണ്ട്.

യുഎഇയിലെ അവധി ഇങ്ങനെ

യുഎഇയിലെ അവധി ഇങ്ങനെ

തിങ്കളാഴ്ചയാണ് പെരുന്നാളെങ്കില്‍ യുഎഇയില്‍ അഞ്ചു ദിവസത്തെ പൊതുഅവധിയുണ്ടാകും. അതല്ല, ഞായറാഴ്ചയാണ് പെരുന്നാളെങ്കില്‍ മൂന്ന് ദിവസത്തെ പൊതു അവധിയേ ഉണ്ടാകൂ. എന്തൊക്കെ ആയാലും 23ന് വെള്ളിയാഴ്ച അവധി തുടങ്ങും.

ഖത്തര്‍ കലണ്ടര്‍ ഹൗസിന് ഞായറാഴ്ച

ഖത്തര്‍ കലണ്ടര്‍ ഹൗസിന് ഞായറാഴ്ച

അതേസമയം, ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ അറിയിപ്പ് വന്നിരിക്കുന്നത് വാന നിരീക്ഷകരുടെ അഭിപ്രായം കണക്കിലെടുത്താണ്. ഈ മാസം 24ന് റമദാന്‍ 29 പൂര്‍ത്തിയാക്കി ഞായറാഴ്ച ഈദുല്‍ ഫിത്വര്‍ ആകുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് പറയുന്നു.

ശവ്വാല്‍ ഒന്ന് ജൂണ്‍ 25ന്

ശവ്വാല്‍ ഒന്ന് ജൂണ്‍ 25ന്

ശവ്വാല്‍ ഒന്ന് ജൂണ്‍ 25ന് ഞായറാഴ്ചയാകുമെന്നു ഖത്തര്‍ കലണ്ടര്‍ ഹൗസ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അന്‍സാരിയും പ്രമുഖ വാന നിരീക്ഷകന്‍ ബശീര്‍ മര്‍സൂഖും പറഞ്ഞു. ഭൂരിഭാഗം മുസ്ലിം പണ്ഡിതന്‍മാരുടെയും അഭിപ്രായപ്രകാരം നഗ്ന നേത്രങ്ങള്‍ കൊണ്ട് കണ്ടാല്‍ മാത്രമേ ശവ്വാല്‍ മാസപ്പിറവി ഉറപ്പിക്കാന്‍ പാടുള്ളൂ.

English summary
Saturday will be the 29th day of Ramadan for Saudi Arabia and the countries that started observing the fasting month on May 27. These countries will be on the lookout for the Eid moon that evening. If it is sighted, the first day of Eid al-fitr will be observed on Sunday, June 25. Otherwise, it will be celebrated on Monday, June 26, in those countries.
Please Wait while comments are loading...