കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റഖയില്‍ നിന്ന് ഐ.എസ് ഭീകരര്‍ തോറ്റോടി; മനുഷ്യ കവചമാക്കിയത് സിറിയന്‍ കുട്ടികളെ

റഖയില്‍ നിന്ന് ഐഎസ് ഭീകരര്‍ തോറ്റോടി; മനുഷ്യ കവചമാക്കിയത് സിറിയന്‍ കുട്ടികളെ

  • By Desk
Google Oneindia Malayalam News

റഖ: ശക്തമായ പോരാട്ടത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ സിറിയന്‍ നഗരമായ റഖയില്‍ നിന്ന് ഐഎസ് ഭീകരര്‍ തോറ്റോടി. കുട്ടികളടക്കം നൂറുകണക്കിന് സിവിലിയന്‍മാരെ കൂടെക്കൂട്ടിയായിരുന്നു രാത്രിയുടെ മറവില്‍ ഇവര്‍ റഖയില്‍ നിന്ന് പലായനം ചെയ്തത്. കുട്ടികളെ മനുഷ്യകവചമാക്കി മാറ്റി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു ഭീകരരുടെ ലക്ഷ്യം.

തിങ്കളാഴ്ചയിലെ യുഡിഎഫ് ഹർത്താൽ വൻ പരാജയമാകും? കർശന നടപടിയെന്ന് സംസ്ഥാന സർക്കാർ...
ഇവിടെ നിന്ന് ഐഎസ് സൈനികരെയും കുടുംബാംഗങ്ങളെയും രക്ഷപ്പെടുത്തുന്നതിനായി നിരവധി ബസ്സുകള്‍ റഖ നഗരത്തിലെത്തിയതായി മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബസര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അമേരിക്കന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സസും (എസ്ഡിഎഫ്) ഐഎസ്സും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പലായനം. കഴിഞ്ഞ ദിവസം റഖയില്‍ 100ലേറെ പോരാളികള്‍ കീഴടങ്ങിയതായി എസ്.ഡി.എഫ് അറിയിച്ചു. അതേസമയം വിദേശ സൈനികര്‍ ഈ പിന്‍വാങ്ങല്‍ കരാറില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ വിദേശ സൈനികരും ഇവര്‍ക്കൊപ്പം രക്ഷപ്പെട്ടതായി റഖ സിവില്‍ കൗണ്‍സില്‍ അംഗം അറിയിച്ചു. ബാക്കിയുള്ള ഐ.എസ് ഭടന്‍മാര്‍ ഇവിടെ പോരാട്ടം തുടരുകയാണ്. കുര്‍ദ്, അറബ് സായുധ വിഭാഗങ്ങള്‍ ചേര്‍ന്ന സിറിയന്‍ വിമത സേനയാണ് എസ്.ഡി.എഫ്.

ഖത്തര്‍ അമ്പത് ലക്ഷം ഡോളര്‍ ചെലവിട്ടത് എന്തിന്? ഏഴ് കമ്പനികളെ ചാക്കിലാക്കി, കളി അമേരിക്കയില്‍ഖത്തര്‍ അമ്പത് ലക്ഷം ഡോളര്‍ ചെലവിട്ടത് എന്തിന്? ഏഴ് കമ്പനികളെ ചാക്കിലാക്കി, കളി അമേരിക്കയില്‍

isis4

സിറിയയിലെ ഐ.എസ് തലസ്ഥാനമായി വിശേഷിപ്പിക്കപ്പെടുന്ന പ്രദേശമാണ് റഖ. ഇവിടെയുണ്ടായ പരാജയത്തോടെ ഇറാഖിലെന്ന പോലെ സിറിയയിലും ഐഎസ്സിന്റെ അടിത്തറയിളകിയതായാണ് വിലയിരുത്തപ്പെടുന്നത്. ഐ.എസ് പരാജയത്തിന്റെ അവസാന ഘട്ടത്തിലാണെന്നും ഒന്നോ രണ്ടോ ദിവസത്തിനകം അവരുടെ പതനം പൂര്‍ത്തിയാവുമെന്നും ശനിയാഴ്ച കുര്‍ദ് സേനയായ വൈ.പി.ജി മിലീഷ്യ വക്താവ് നൂരി മഹ്മൂദ് വ്യക്തമാക്കിയിരുന്നു.

അതിനിടെ, യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ഭാഗത്ത് തമ്പടിച്ചിരിക്കുന്ന ഐഎസ് സൈന്യത്തിനെതിരേ സിറിയന്‍ സേന ശക്തമായ ആക്രമണാണ് നടത്തുന്നത്. ഇറാഖില്‍ നിന്ന് ഇവിടേക്ക് ചേക്കേറിയ ആയിരത്തിലേറെ ഐഎസ് ഭടന്‍മാര്‍ നടത്തിയ ചെറുത്തുനില്‍പ്പ് സിറിയന്‍ സൈന്യം തകര്‍ത്തതായും അദ്ദേഹം അറിയിച്ചു. ദേര്‍ അസ്സൂറിലെ സുപ്രധാന നഗരമായ അല്‍ മദായീന്‍ പൂര്‍ണമായും സിറിയന്‍ സേന തിരിച്ചുപിടിച്ചിരുന്നു.

English summary
A group of ISIL fighters has evacuated the Syrian city of Raqqa overnight, taking civilians with them as human shields
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X