കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പൂട്ടിക്കെട്ടണമെന്ന് ആഹ്വാനം! സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നു, ഡിലീറ്റ് ചെയ്തില്ലേങ്കില്‍!

  • By Desk
Google Oneindia Malayalam News

ഒടുവില്‍ അത് സംഭവിച്ചു. ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് സൈറ്റായ ഫേസ്ബുക്കിന്‍റെ ജനപ്രീതി ഇടിഞ്ഞ് തുടങ്ങി. ഫേസ്ബുക്കില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യണമെന്ന് ആഹ്വാനം വന്നത്. ആദ്യം ആഹ്വാനം നടത്തിയതാകട്ടെ വാട്സ് ആപ്പ് സഹസ്ഥാപകന്‍ ബ്രയാന്‍ ആക്റ്റനാണ്.

ബ്രീട്ടീഷ് അനലറ്റിക്കല്‍ സ്ഥാപനമായ കേംബ്രിഡ്ജ് അനലറ്റിക്ക അഞ്ച് കോടി ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തിയെന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയായിരുന്നു ബ്രയാന്‍റെ ആഹ്വാനം. കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയ വിവരങ്ങള്‍ പല രാജ്യങ്ങളും അവരുടെ തെരഞ്ഞെടപ്പിനെ സ്വാധീനിക്കാനായി ഉപയോഗിച്ചെന്നായിരുന്നു വാര്‍ത്ത. ഇതോടെ ഫേസ്ബുക്കിനെതിരെ നിരവധി പേര്‍ രംഗത്തെത്തി. ഒടുവില്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നെന്ന കുറ്റസമ്മതം വരെ ഫേസ്ബുക്ക് സ്ഥാപകന്‍ സുക്കര്‍ബര്‍ഗിന് നടത്തേണ്ടി വന്നു. ഇപ്പോള്‍ #DeleteFacebook എന്ന ഹാഷ്ടോഗാടെ ഫേസ്ബുക്ക് പൂട്ടിക്കെട്ടാനുള്ള ആഹ്വാനം ട്വിറ്ററില്‍ പടരുകയാണ്.

ചോര്‍ന്നത് 50 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍

ചോര്‍ന്നത് 50 മില്യണ്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍

ഫേസ്ബുക്ക് ഉപയോഗിക്കുന്ന 50 കോടി ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നെന്നാണ് വാര്‍ത്തകള്‍ വരുന്നത്. വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ഫേസ്ബുക്കിന്‍റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. വിപണി മൂല്യം 537 ബില്യണ്‍ ഡോളറില്‍ നിന്നും 494 ബില്യണ്‍ ഡോളറിലേക്കാണ് കുറഞ്ഞത്. കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ വന്ന ഏറ്റവും വലിയ തകര്‍ച്ചയായാണ് ഇതിനെ വിലയിരുത്തുന്നത്. കേംബ്രിഡ്ജ് അനലറ്റിക്കയുമായി ബന്ധപ്പെട്ടവരെ ഫേസ്ബുക്ക് വിലക്കിയിട്ടുണ്ടെങ്കിലും എങ്ങനെ എപ്പോള്‍ ആര്‍ക്ക് വീഴ്ചപറ്റിയെന്ന് വ്യക്തമാക്കാന്‍ സുക്കര്‍ബര്‍ഗ് ഇതുവരെ തയ്യാറായിട്ടില്ല.

എങ്ങനെ നിങ്ങളുടെ എഫ്ബി ഡിലീറ്റ് ചെയ്യാം

എങ്ങനെ നിങ്ങളുടെ എഫ്ബി ഡിലീറ്റ് ചെയ്യാം

വാര്‍ത്തകള്‍ പുറത്തുവരാന്‍ തുടങ്ങിയതോടെ ഉപഭോക്താക്കള്‍ അവരുടെ ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യാന്‍ തുടങ്ങി. നിരവധി പേരാണ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നത് സംബന്ധിച്ച് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കിയത്. എങ്ങനെ നമ്മുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാമെന്ന് നോക്കാം.രണ്ട് രീതിയാണ് ഒന്നുകില്‍ നിങ്ങളുടെ അക്കൗണ്ട് നിങ്ങള്‍ക്ക് ഡീ ആക്റ്റിവേറ്റ് ചെയ്യാം. അല്ലേങ്കില്‍ എന്നന്നേക്കുമായി ഡിലീറ്റ് ചെയ്യാം. അതേസമയം നിങ്ങള്‍ അക്കൗണ്ട് ഡീആക്റ്റിവേറ്റ് ചെയ്യുകയാണെങ്കില്‍ മറ്റുള്ള ഉപഭോക്താക്കള്‍ക്ക് കാണാന്‍ ആകാത്തവിധം നിങ്ങള്‍ അപ്രത്യക്ഷരാകുന്നൂ എന്നേ ഉള്ളൂ. എല്ലാം താത്കാലികമായി അപ്രത്യക്ഷമാകും എന്ന് മാത്രം. പിന്നീട് എപ്പോള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് അക്കൗണ്ട് വീണ്ടും ആക്റ്റിവേറ്റ് ചെയ്യാം.

വിവരങ്ങള്‍ നഷ്ടപ്പെടില്ലേ

വിവരങ്ങള്‍ നഷ്ടപ്പെടില്ലേ

നിങ്ങളുടെ പ്രീയപ്പെട്ട ഫോട്ടോകള്‍ മറ്റ് വിവരങ്ങള്‍ എന്നിവ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്നവരായിരിക്കും പലരും അതുകൊണ്ട് തന്നെ ഡിലീറ്റ് ചെയ്യും മുന്‍പ് ഇത്തരം കാര്യങ്ങള്‍ സുരക്ഷിതമായ ഡൗണ്‍ലോഡ് ചെയ്യാം എന്ന ഒരു പ്രത്യേകതയും ഉണ്ട്. അത് എങ്ങനെ ചെയ്യാമെന്ന് കാണാം
1.നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
2. അക്കൗണ്ടിലെ സെറ്റിങ്ങ്സ് ഓപ്ഷനില്‍ പോകുക.
3. ജനറല്‍ സെറ്റിങ്ങ്സില്‍ 'ഡൗണ്‍ലോഡ് എ കോപ്പി ഓഫ് യുവര്‍ ഫേസ്ബുക്ക് ഡാറ്റ' എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4. ഉടന്‍ നിങ്ങള്‍ക്ക് ഒരു ആര്‍ക്കീവ് മെയില്‍ ലഭിക്കും.

ഇനി എങ്ങനെ ഡിലീറ്റ് ചെയ്യാം

ഇനി എങ്ങനെ ഡിലീറ്റ് ചെയ്യാം

1. ഫേസ്ബുക്ക് ലോഗിന്‍ ചെയ്യുക.
2. സെറ്റിങ്സില്‍ പോകുക.
3. മാനേജ് അക്കൗണ്ടില്‍ എഡിറ്റ് എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
4. റിക്വസ്റ്റ് അക്കൗണ്ട് ഡിലീഷന്‍ എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5. ഇതോടെ നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യപ്പെടും.
അതേസമയം നിങ്ങളുടെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാതിരിക്കാനും അണ്‍ഡു ചെയ്യാനും കുറച്ച് ദിവസത്തെ സമയം കൂടി നിങ്ങള്‍ക്ക് ലഭിക്കും.അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്ന നടപടി വ്യാപകമായതോടെ ഫേസ്ബുക്കിലെ മറ്റ് ആപ്പുകളെ നിയന്ത്രിക്കുമെന്നും ഇനിയെല്ലാം സുരക്ഷിതമായിരിക്കുമെന്നും സുക്കര്‍ബര്‍ഗ് ഉറപ്പു നല്‍കുന്നുണ്ടെങ്കിലും ഇത്രയും വലിയ വീഴ്ച തടയാന്‍ കഴിയാത്തവര്‍ക്ക് എങ്ങനെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയുമെന്ന ചോദ്യമാണ് ഉപഭോക്താക്കള്‍ ഉയര്‍ത്തുന്നത്.

ഒടുവില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്‍ഗ്... ഇനി? ആശങ്കയോടെ ഉപഭോക്താക്കള്‍!!ഒടുവില്‍ കുറ്റസമ്മതം നടത്തി സുക്കര്‍ ബര്‍ഗ്... ഇനി? ആശങ്കയോടെ ഉപഭോക്താക്കള്‍!!

ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!ദിയയ്ക്കും ആരതിക്കും പിന്നാലെ മാറ് തുറന്ന് സ്ത്രീ വിമോചന പ്രവര്‍ത്തക ദിവ്യ ദിവാകരും... ഇനിയും!!

നിന്‍റെ മാറിടം ഭംഗിയുള്ളതാണ്... ജെഎന്‍യുവിലെ പ്രൊഫസർ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത് ഞെട്ടിക്കും!!നിന്‍റെ മാറിടം ഭംഗിയുള്ളതാണ്... ജെഎന്‍യുവിലെ പ്രൊഫസർ വിദ്യാര്‍ത്ഥിനികളോട് പറഞ്ഞത് ഞെട്ടിക്കും!!

English summary
#DeleteFacebook is trending: Here's how to delete your Facebook account
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X