Get Updates
Get notified of breaking news, exclusive insights, and must-see stories!

രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ്

തായ് കിഴവി എന്ന തമിഴ് ചിത്രത്തിലെ നടി രാധിക ശരത് കുമാറിൻ്റെ പ്രകടനത്തിന് കൈയ്യടിക്കുകയാണ് ആരാധകർ. ഇത്തവണത്തെ ദേശീയ പുരസ്പകാരം വരെ നടിയെ തേടിയെത്തുമെന്നാണ് പലരും പറയുന്നത്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ കടന്ന് വലിയ നേട്ടങ്ങളും വിജയങ്ങളും കൈവരിച്ച നടിയാണ് രാധികയെന്ന് പറയുകയാണ് സംവിധാൻ ആലപ്പി അഷ്റഫ്. വ്യക്തി ജീവിതത്തിൽ ഒരുപാട് കയ്പേറിയ അനുഭവങ്ങൾ അവർക്ക് ഉണ്ടായിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. വായിക്കാം

'ഒരു കാലയളവിൽ അവർ കേരളത്തിന്റെ മരുമകളായിരുന്നു. അന്നവർ വിവാഹം കഴിച്ചിരുന്നത് നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ആയിരുന്നു. ഏതാണ്ട് രണ്ടു വർഷക്കാലത്തോളമേ ആ ബന്ധം തുടരാൻ കഴിഞ്ഞുള്ളൂ .അതിനുള്ള കാരണമായി പ്രതാപ് പോത്തൻ അന്ന് പറഞ്ഞിരുന്നത് തനിക്ക് ഒരു പിതാവാകാൻ ആഗ്രഹം ഉണ്ടായിരുന്നു ആ ആഗ്രഹം സാധിക്കാൻ കഴിയാത്തതുകൊണ്ടാണ് വേർപിരിഞ്ഞത് എന്നായിരുന്നു. അതിനുശേഷം രാധിക ഒരു ഇംഗ്ലീഷുകാരനെ വിവാഹം കഴിച്ചു, റിച്ചാർഡ് ഹാർഡി എന്നായിരുന്നു അദ്ദേഹത്തിൻറെ പേര് ആ ബന്ധത്തിൽ രാധികയ്ക്ക് ഒരു പെൺകുട്ടി ജനിച്ചു. അങ്ങനെ തനിക്കൊരു അമ്മയാകാൻ കഴിയുമെന്ന് രാധിക തെളിയിച്ചു. ആ പെൺകുട്ടിയാണ് റയാന ഹാർഡി. നിർഭാഗ്യം എന്ന് പറയട്ടെ ആ വിവാഹബന്ധവും രണ്ടു വർഷക്കാലമേ നീണ്ടുനിന്നുള്ളൂ.

aleppeyashraf2-
aleppeyashraf2-

ഈ കാലയളവിൽ സിനിമയിൽ നിന്നും കുറച്ചുകാലം ബ്രേക്ക് എടുത്ത രാധിക വീണ്ടും സിനിമയിലേക്ക് തന്നെ തിരികെ വന്നുയ പിന്നീട് നടൻ ശരത്കുമാറുമായി പ്രണയത്തിലാവുകയും 2001ൽ അവർ തമ്മിൽ വിവാഹിതരാവുകയും ചെയ്തു. അതിൽ അവർക്കൊരു മകനുണ്ട് രാഹുൽ ശരത്കുമാർ .കാൽ നൂറ്റാണ്ട് കാലത്തോളമായി അവരുടെ ദാമ്പത്യ ജീവിതം വളരെ സന്തോഷപ്രദമായി മുന്നോട്ടു നീങ്ങുകയാണ്. ഇനി ശരത്കുമാറിലേക്ക് വന്നാൽ അദ്ദേഹത്തിൻറെ ജീവിതത്തിനുമുണ്ട് ഇതുപോലൊരു ഫ്ലാഷ്ബാക്ക് .ശരത്കുമാറിന്റെ ആദ്യ ഭാര്യയാണ് ഛായാദേവി ഈ ബന്ധത്തിൽ ശരത് കുമാറിന് രണ്ട് പെൺമക്കളാണ് ഉള്ളത്. അതിൽ മൂത്ത കുട്ടിയായ വരലക്ഷ്മി അറിയപ്പെടുന്ന ഒരു നടിയാണ്, കസബയിലെ നമ്മുടെ മമ്മൂട്ടിയുടെ നായിക. ഛായാദേവിയുമായിട്ടുള്ള ബന്ധം വേർപെടുത്തിയതിനുശേഷം ശരത്കുമാർ കുറച്ചുവർഷം നടി നഗ്മയുമായി ലിവിങ് ടുഗദറിൽ ആയിരുന്നു എന്നും പറയപ്പെടുന്നുണ്ട്. ആ ബന്ധത്തിൽ നിന്നും പിൻമാറിയതിനു ശേഷമാണ് രാധികയുമായി പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും .

ശരത്കുമാറിന്റെ രാഷ്ട്രീയ ജീവിതത്തെകുറിച്ച് പറയുകയാണെങ്കിൽ ഒരു രാഷ്ട്രീയ കക്ഷിയിലും അദ്ദേഹം വേരൂന്നി നിന്നിട്ടില്ല. ആദ്യം അദ്ദേഹം ഡിഎംകെയിൽ ആയിരുന്നു. അവിടെ നിന്ന് അദ്ദേഹം ജയലളിതയുടെ എഐ എഡിഎംകെയിലേക്ക് ചേക്കേറി. അവിടെനിന്നും പിണങ്ങിപ്പോയി. സ്വന്തം പാർട്ടി ഉണ്ടാക്കി ആ കക്ഷിയുടെ പേരാണ് ആൾ ഇന്ത്യ സമത്വമക്കൾ കക്ഷി .അത് ക്ലച്ചുപിടിക്കാതെ വന്നപ്പോൾ ആ പാർട്ടി പിന്നീട് ബിജെപിയിലേക്ക് ലയിക്കുകയാണ് ഉണ്ടായത്. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ തുടരുന്നു. ജയലളിതയുടെ പാർട്ടിയിൽ ആയിരുന്നപ്പോൾ അദ്ദേഹം എംപിയും എംഎൽഎയും ഒക്കെ ആയിരുന്നിട്ടുമുണ്ട്.

രാധികയുടെ സ്വന്തം അനുജത്തിയാണ് നടി നിരോഷ. നിരോഷ എന്റെ ഒരു മുത്തശ്ശി കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് കടന്നുവരുന്നത്. ഒരു മുത്തശി കഥയ്ക്ക് ശേഷമാണ് നിരോഷ മണിരത്നത്തിന്റെ അഗ്നിനക്ഷത്രം എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്. അതോടെ നിരോഷ തെന്നിന്ത്യയിലെ മുന്നനിര നടിമാരിൽ ഒരാളായി മാറുകയാണ് ഉണ്ടായത്. നടൻ റാംകി ആണ് അവരുടെ ഭർത്താവ്യ രാധികയുടെ പിതാവ് എം ആർ രാധ പഴയകാല സിനിമകളിലെ അറിയപ്പെടുന്ന ഒരു നടനായിരുന്നു. അദ്ദേഹത്തിൻറെ പ്രത്യേക രീതിയിലുള്ള അഭിനയവും വേറിട്ട ശബ്ദവും ഒക്കെ ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നുയ എം ആർ രാധ ഡിഎംകെയുടെ ഒരു നേതാവ് കൂടിയായിരുന്നു.

എംജിആറെ കൊല ചെയ്യാൻ വേണ്ടി അദ്ദേഹത്തിന്റെ നേരെ വെടിയുതിർത്ത ഒരാൾ കൂടിയാണ് എം ആർ രാധ. എം ആർ രാധയക്കും മൂന്നു ഭാര്യമാരാണ് ഉണ്ടായിരുന്നത്. അതിൽ മൂന്നാമത്തെ ഭാര്യ ഗീതയുടെ മക്കളാണ് രാധികയും നിരോഷയും ഒക്കെ. എംആർ രാധയുടെ മറ്റൊരു ഭാര്യയിലുള്ള മകനാണ് രാധാ രവി എന്ന നടനും അദ്ദേഹത്തിൻറെ സഹോദരനായ അന്തരിച്ച നടൻ എംആർ ആർ വാസുവും. ഇത്രയധികം സിനിമ ബന്ധമുള്ള മറ്റൊരു നടി ഇല്ല എന്ന് തന്നെ പറയാം .ഞാൻ ഈ പറഞ്ഞവർ എല്ലാവരും തന്നെ സിനിമയിൽ അറിയപ്പെടുന്നവരും ഉന്നതരുമാണ്.

ഈ അടുത്ത ദിവസം നടന്ന സംഭവങ്ങളെ കുറിച്ച് പറയുകയാണെങ്കിൽ ശരത് കുമാറിന്റെയും ഛായാദേവിയുടെയും മകളായ വരലക്ഷ്മി സംവിധാനം ചെയ്ത ഒരു ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിങ്ങുമായി ബന്ധപ്പെട്ട ഒരു ഫംഗ്ഷൻ നടന്നിരുന്നു. ആ ഫംഗ്ഷനിൽ ശരത്കുമാറിന്റെ മുൻഭാര്യ ഛായാദേവിയും ഇപ്പോഴത്തെ ഭാര്യയായ രാധികയും ഒരേ വേദിയിൽ പങ്കെടുത്തിരുന്നു. സാധാരണ ഇത്തരത്തിൽ രണ്ട് ഭാര്യമാർ തമ്മിൽ കണ്ടുമുട്ടുമ്പോൾ പരസ്പരം വൈര്യത്തോടെ പെരുമാറുന്നതാണ് നാം കണ്ടുവരുന്നത്. അങ്ങനെയുള്ള സന്ദർഭങ്ങളിൽ അവർക്ക് വല്ലാത്ത വീർപ്പുമുട്ടലുകളും അനുഭവിക്കുന്നത് സർവ്വസാധാരണമാണ്. എന്നാൽ ഇവിടെ സംഭവിച്ചത് തികച്ചും ആശ്ചര്യം ഉളവാക്കുന്ന സമീപനമാണ്. ഇവർ രണ്ടുപേരും പരസ്പരം ബഹുമാനത്തോടെയും സൗഹൃദത്തോടെയുമാണ് പെരുമാറിയിരുന്നത്.

ആദ്യ ഭാര്യയായ ഛായാദേവി ഇപ്പോഴത്തെ ഭാര്യയായ രാധികയെ കുറിച്ച് വേദിയിൽ സംസാരിക്കവേ രാധികയുടെ അഭിനയ മികവിനെയും വ്യക്തിത്വത്തെയും വാനോളം പുകഴ്ത്തി. ഛായാദേവി വേദിയിൽ വെച്ച് ഒരു കാര്യം ഓർത്തെടുത്തു പറയുകയുണ്ടായി. താൻ പണ്ട് ദൂരദർശനിലെ അവതാരികയായിരിക്കുമ്പോൾ രാധികാ മാമിനെ ഇൻറർവ്യൂ ചെയ്തതാണ് . അതൊരു ദീപാവലി സ്പെഷ്യൽ അഭിമുഖമായിരുന്നു. രാധികയുടെ കഴിവിനെ താൻ ആദരവോടെ കാണുന്നു .ആ ഇന്റർവ്യൂ എടുക്കുന്ന വേളയിൽ ഒരുപക്ഷേ അവർ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല തന്റെ മുന്നിലിരിക്കുന്നത് തന്റെ ഭർത്താവിന്റെ ഭാവി ഭാര്യ ആയിരിക്കുമെന്ന്. ഇതിനെയൊക്കെയാണ് നാം വിധി എന്ന ഓമന പേരിൽ വിളിക്കുന്നത്.

ഛായാദേവിയുടെ വികാരനിർഭരമായ പ്രസംഗം സശ്രദ്ധം ശ്രവിച്ചുകൊണ്ട് മകൾ വരലക്ഷ്മിയും പിതാവ് ശരത്കുമാറും രണ്ടാം ഭാര്യ രാധികയും വേദിയിൽ ഉണ്ടായിരുന്നു. ഛായയിൽ നിന്നും തന്നെ പുകഴ്ത്തികൊണ്ടുള്ള വാക്കുകൾ ഉണ്ടാകുമെന്ന് രാധിക ഒരിക്കലും കരുതിയിരുന്നില്ല. ആ വാക്കുകൾ രാധികയിൽ അത്ഭുതവും ആശ്ചര്യവും ഉളവാക്കിയതായി രാധിക തന്നെ പറയുന്നുണ്ട് .അമ്മയുടെ ആ വാക്കുകളെ കയ്യടിയോടെയാണ് വരലക്ഷ്മി സ്വീകരിച്ചത്. തന്റെ രണ്ടാനമ്മ എന്നതിലുപരി വളരെ ഊഷ്മളമായ ഒരു ബന്ധമാണ് വരലക്ഷ്മി രാധികയുമായി പുലർത്തി പോകുന്നത്. തന്റെ കുടുംബകാര്യങ്ങളിലൊക്കെ മാതൃകാപരമായ അഭിപ്രായവും സമീപനവും പുലർത്തുന്ന ആളാണ് വരലക്ഷ്മി. എന്നാൽ സാമൂഹ്യ പ്രതിബദ്ധതയുള്ള കാര്യങ്ങളിൽ തികച്ചും പൊതുസമൂഹത്തിന് അംഗീകരിക്കാൻ ആകാത്ത അഭിപ്രായങ്ങളാണ് പലപ്പോഴും പറയാറുള്ളത്. ഉ

അവർ സ്ത്രീകളുടെ പ്രസവത്തെ കുറിച്ച് പറയുന്നത് എല്ലാവരും ഫാക്ടറിയിൽ എന്നപോലെ കുട്ടികളെ പെറ്റുകൂട്ടുന്നു എന്നിട്ട് അയ്യോ ഞങ്ങൾക്ക് ബുദ്ധിമുട്ടാണ് എന്ന് പരാതിപ്പെടും, ആരാണ് ഇവരോടൊക്കെ കുട്ടികളെ ഉണ്ടാക്കാൻ പറഞ്ഞതെന്നാണ്. കുട്ടികൾ ഉണ്ടായ ശേഷം കാര്യങ്ങൾ പ്ലാൻ ചെയ്യാൻ നിൽക്കരുത് ആളുകൾ കുട്ടികളുമായി എന്റെ അടുക്കൽ സഹായം ചോദിച്ചു വരുന്നു. ഞാനാണോ അവരെ പ്രസവിച്ചത് നിങ്ങളുടെ തെറ്റിന് ഞാൻ എന്തിന് സഹായിക്കണം. നിങ്ങളുടെ കുഞ്ഞിനെ നിങ്ങൾ തന്നെ നോക്കിക്കൊള്ളൂ എന്ന് പറഞ്ഞ വരലക്ഷ്മി മറ്റുള്ളവർക്ക് ഒരു ഉപദേശം കൂടി നൽകുന്നുണ്ട്. സാമ്പത്തികമായി സ്ഥിരത ഉള്ളപ്പോൾ മാത്രമേ കല്യാണം കഴിക്കുവാനും കുഞ്ഞുങ്ങളെ കുറിച്ച് ചിന്തിക്കുവാനും പാടുള്ളൂവെന്ന്.

പണക്കാർ മാത്രം വിവാഹത്തെക്കുറിച്ചും കുഞ്ഞുങ്ങളെക്കുറിച്ചും ചിന്തിച്ചാൽ മതി എന്ന വരലക്ഷ്മിയുടെ ഈ മനോഭാവത്തെ എങ്ങനെ അംഗീകരിക്കാൻ പറ്റും. ചുരുക്കി പറഞ്ഞാൽ പണക്കാർ മാത്രം ഇവിടെ ജീവിച്ചാൽ മതി എന്നാണ് വരലക്ഷ്മി പറയുന്നത്. ഈ അഭിമുഖത്തിൽ പങ്കെടുത്ത നടി പ്രിയാമണി വരലക്ഷ്മിയുടെ ഈ അഭിപ്രായത്തെ പിന്തുണക്കുകയാണ് ഉണ്ടായത്. വരലക്ഷ്മി പറഞ്ഞത് യാഥാർഥ്യമാണെന്ന് പ്രിയാമണി ശരിവെച്ചു ഇവരുടെയൊക്കെ ഈ അഭിപ്രായത്തെയും മനോഭാവത്തെയും ഒക്കെ ശക്തമായി എതിർക്കപ്പെടേണ്ടതല്ലേ. ഇവിടെ ഇപ്പോൾ പണവും പ്രശസ്തിയും ഒക്കെയുള്ള പെൺകുട്ടികൾക്കാണെങ്കിൽ പ്രസവിക്കാൻ വയ്യ. കുട്ടികൾ വേണ്ട സിനിമയുടെ മാസ്മരിക ലോകത്ത് ജീവിക്കുന്നവർക്കാകട്ടെ പ്രസവം എന്നത് ഗ്ലാമറിനെ ബാധിക്കുന്ന പ്രക്രിയ ആയതിനാൽ അവരും അതിന് മുതിരില്ല. പണമില്ലാത്തവർ കല്യാണം കഴിക്കരുത് അഥവാ കല്യാണം കഴിച്ചാൽ കുട്ടികൾ ഉണ്ടാകരുത് എന്നൊക്കെ വരലക്ഷ്മിമാരും പ്രിയാമണിമാരും ഒക്കെ പറയുമ്പോൾ എങ്ങോട്ടാണ് ഈ പുതുതലമുറയുടെ യാത്ര എന്ന് ചിന്തിച്ചു പോവുകയാണ്.

വരലക്ഷ്മിയുടെ കുട്ടിക്കാലത്ത് അഞ്ചാറു പേർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് അവർ പറയുകയുണ്ടായി. ഒരുപക്ഷേ ഇത്തരത്തിലുള്ള അനുഭവങ്ങളിലൂടെ തന്റെ ബാല്യ കൗമാരകാലങ്ങൾ കഴിഞ്ഞുപോയതുകൊണ്ടാകാം കുട്ടികളോട് താല്പര്യവും സ്നേഹവും ഒന്നും തോന്നാത്തത്'.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+