ഖത്തര്‍ ഉപരോധം: ഗള്‍ഫ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി ഐഎംഎഫ്

  • Posted By:
Subscribe to Oneindia Malayalam

ദോഹ: ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഉപരോധം ഇനിയും തുടരുന്നത് ഖത്തറിന്റെ മാത്രമല്ല, ഗള്‍ഫ് നാടുകളുടെ മുഴുവന്‍ സാമ്പത്തിക മേഖലയ്ക്കും തിരിച്ചടിയാകുമെന്ന് ഇന്റര്‍നാഷനല്‍ മോണിറ്ററി ഫണ്ട് (ഐ.എം.എഫ്) മുന്നറിയിപ്പ് നല്‍കി. വലിയ പ്രശ്‌നങ്ങള്‍ പെട്ടെന്ന് ഉണ്ടാവില്ലെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഈ രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് ഇതുമായി ബന്ധപ്പെട്ട് ഐ.എം.എഫ് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഹൈടെക്ക് കോപ്പിയടി: ഐപിഎസ് ഓഫീസറും ഭാര്യയും ജയിലില്‍... കുട്ടിയെയും വിട്ടില്ല, ജയിലിലടച്ചു

ജി.സി.സി രാജ്യങ്ങളിലുള്ള നിക്ഷേപകരുടെ വിശ്വാസം നഷ്ടമാവാന്‍ ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രതിസന്ധി പരിഹരിക്കപ്പെടാതെ തുടരുന്നത് കാരണമാവും. റീജ്യനല്‍ ഇക്കണോമിക് ഔട്ട്‌ലുക്ക് എന്ന റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ജൂണ്‍ അഞ്ചിനാണ് സൗദി അറേബ്യ, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ ഖത്തറിനെതിരേ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചത്. ഇതുകാരണം ഖത്തറിലെ മാത്രമല്ല, ഉപരോധ രാജ്യങ്ങളിലെയും സാമ്പത്തിക രംഗത്തിന് ക്ഷീണം സംഭവിച്ചിരുന്നു. ഖത്തര്‍ ബാങ്കുകളില്‍ നിന്നു മാത്രം 30 ബില്യന്‍ ഡോളറാണ് ഈ കാലയളവില്‍ പിന്‍വലിക്കപ്പെട്ടത്. 38.5 ബില്യന്‍ ഡോളര്‍ കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തിയാണ് ഖത്തര്‍ സാമ്പത്തിക വ്യവസ്ഥയെ താങ്ങിനിര്‍ത്തിയതെന്നും റിപ്പോര്‍ട്ട് പറയുന്നു.

imf-


എന്നാല്‍ ക്രമേണ ഉപരോധത്തിന്റെ ആഘാതത്തില്‍ നിന്നും രക്ഷനേടാന്‍ ഖത്തറിന് സാധിച്ചു. നാലുമാസത്തിനിടയില്‍ തുര്‍ക്കിയില്‍ നിന്നുള്ള ഖത്തറിന്റെ ഇറക്കുമതി 90 ശതമാനം വര്‍ധിച്ചു. ഖത്തറിന്റെ പ്രധാന വരുമാനസ്രോതസ്സായ എണ്ണയുടെയും ഗ്യാസിന്റെയും കയറ്റുമതിയെ അത് ബാധിച്ചില്ല. 2022 ലോകകപ്പിന്റെ മുന്നോടിയായുള്ള നിര്‍മാണ മേഖല സ്തംഭിക്കുമെന്നാണ് കരുതിയിരുന്നതെങ്കിലും അതുണ്ടായില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ആവശ്യമായ നിര്‍മാണ സാമഗ്രികളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റവും അവ ഇറക്കുമതി ചെയ്യാന്‍ പുതിയ സ്രോതസ്സുകള്‍ കണ്ടെത്തിയതുമാണ് ഇക്കാര്യത്തില്‍ ഖത്തറിന് തുണയായത്. പൊതുമേഖലയില്‍ ഖത്തര്‍ഭരണകൂടം കോടിക്കണക്കിന് ഡോളര്‍ ചെലവഴിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

English summary
imf warns of weakened medium term growth

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്