കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാസ: ഇസ്രായേല്‍ ചെയ്യുന്നത് യുദ്ധക്കുറ്റമെന്ന് ഇന്ത്യ

  • By Soorya Chandran
Google Oneindia Malayalam News

ജനീവ: ഗാസയില്‍ ഇസ്രായേല്‍ നടത്തുന്ന കൂട്ടക്കുരുതിക്കെതിരെ ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിന്റെ പ്രമേയത്തെ ഇന്ത്യ അനുകൂലിച്ച് വോട്ട് ചെയ്തു. മറ്റ് ബ്രിക്‌സ് രാജ്യങ്ങളും പ്രമേയത്തെ അനുകൂലിച്ചു.

ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് യുദ്ധക്കുറ്റമാണെന്നാണ് മനുഷ്യാവകാശ സമിതിയിലെ ഹൈക്കമ്മീഷണര്‍ നവീന്‍ പിള്ള വിശേഷിപ്പിച്ചത്. ഹമാസ് നടത്തുന്ന റോക്കറ്റ് ആക്രമണങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

46 അംഗരാജ്യങ്ങളാണ് ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സമിതിയില്‍ ഉള്ളത്. പലസ്തീന്‍ തയ്യാറാക്കിയ പ്രമേയത്തെ 29 രാജ്യങ്ങള്‍ അനുകൂലിച്ചു. 17 രാജ്യങ്ങള്‍ പ്രമേയത്തില്‍ നടന്ന വോട്ടെടുപ്പില്‍ നിന്ന് വിട്ടു നിന്നു. അമേരിക്ക മാത്രമാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്.

ഗാസയില്‍ 16 ദിവസമായി തുടരുന്ന ഇസ്രായേല്‍ ആക്രമണത്തില്‍ 680 പേരാണ് കൊല്ലപ്പെട്ടത്. 31 ഇസ്രായേലുകാരും മരിച്ചു.

കൊല തുടരുന്നു

കൊല തുടരുന്നു

ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണം തുടരുകയാണ്. ബുധനാഴ്ച മാത്രം 40 പേരാണ് കൊല്ലപ്പെട്ടത്.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍

ഗാസയില്‍ ഇസ്രായേല്‍ ആക്രമണം നടത്തുമ്പോള്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടരുകയാണ്.

ജോണ്‍ കെറി ഇസ്രായേലില്‍

ജോണ്‍ കെറി ഇസ്രായേലില്‍

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഇസ്രായേലിലെത്തി പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി ചര്‍ച്ച നടത്തി.

ജോണ്‍ കെറി പലസ്തീനിലുമെത്തി

ജോണ്‍ കെറി പലസ്തീനിലുമെത്തി

അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി റാമള്ളയിലെത്തി പലസ്തീന്‍ പ്രസിഡന്റ് മഹമൂദ് അബ്ബാസുമായും കൂടിക്കാഴ്ച നടത്തി.

ഗാസ തുറക്കണം

ഗാസ തുറക്കണം

ഗാസയില്‍ ഇസ്രേയേല്‍ സൈന്യത്തിന്റെ ഉപരോധം അവസാനിപ്പിക്കാതെ വെടി നിര്‍ത്തലിനില്ലെന്നാണ് ഹമാസ് ഒടുവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

തകര്‍ത്തത് 300 വീടുകള്‍

തകര്‍ത്തത് 300 വീടുകള്‍

ഗാസയില്‍ ഇസ്രായേലിന്റെ ആക്രമണത്തില്‍ മൂവായിരത്തിലധികം വീടുകള്‍ തകര്‍ന്നതായി പലസ്തീന്‍ വിദേശകാര്യമന്ത്രി അറിയിച്ചു.

 ഇന്ത്യയുടെ പിന്തുണ

ഇന്ത്യയുടെ പിന്തുണ

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ ഇസ്രായേലിന്റെ കൂട്ടക്കുരിതിയെ അപലപിച്ചു.

അമേരിക്ക ഇസ്രായേലിനൊപ്പം

അമേരിക്ക ഇസ്രായേലിനൊപ്പം

മനുഷ്യാവകാശ സമിതിയില്‍ 29 രാജ്യങ്ങള്‍ പലസ്തീന്റെ പ്രമേയത്തെ അനുകൂലിച്ചപ്പോള്‍ എതിര്‍ത്ത് വോട്ട് ചെയ്തത് അമേരിക്ക മാത്രമായിരുന്നു.

English summary
India along with BRICS countries on Wednesday voted in support of a UN Human Rights Council resolution to launch a probe into Israel's offensive on Gaza.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X