ദുബായിയിൽ ഭാഗ്യം കൊയ്ത് പ്രവാസി.. അടിച്ചത് കോടികളുടെ ജാക്ക് പോട്ട്.. 27 വർഷത്തെ ഭാഗ്യപരീക്ഷണം

  • Posted By:
Subscribe to Oneindia Malayalam
ആറരക്കോടിയുടെ ദുബായ് ലോട്ടറി സന്തോഷ് വിജയന് | Oneindia Malayalam

ദുബായ്: പ്രവാസി ഇന്ത്യക്കാരുടെ ഭാഗ്യമണ്ണാണ് ഗള്‍ഫ്, പ്രത്യേകിച്ച് ദുബായ്. ഭാഗ്യപരീക്ഷണങ്ങളില്‍ മലയാളികളേയും ഇന്ത്യക്കാരേയും ഈ മണ്ണ് വല്ലാതെ തുണയ്ക്കുന്നുണ്ട്. ഈ മാസം ആദ്യമാണ് പ്രവാസി മലയാളിയായ പ്രഭാകരന്‍ എസ് നായര്‍ക്ക് ആറരക്കോടി സമ്മാനം ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ലഭിച്ചത്. ഇത്തവണയും ആ ഭാഗ്യം ഒരു ഇന്ത്യക്കാരന് തന്നെയാണ്. ഒന്നും രണ്ടുമല്ല സമ്മാനം, കോടികളാണ്.

ദിലീപിനെ വിടാതെ ജയിൽ ദിനങ്ങൾ.. പ്രമുഖർ വന്നത് ചട്ടം ലംഘിച്ച്.. ഗണേഷ് കുമാർ വന്നത് കേസ് ചർച്ച ചെയ്യാൻ

ദിലീപിന് പിന്നാലെ സുരേഷ് ഗോപിക്കും കണ്ടകശനി.. ബിജെപി എംപിയായ നടനെതിരെ പരാതി.. എല്ലാം വ്യാജം!

കോടികളുടെ ഭാഗ്യം

കോടികളുടെ ഭാഗ്യം

സന്തോഷ് വിജയന്‍ എന്ന അന്‍പത്കാരനെയാണ് ആ ഭാഗ്യം തേടിയെത്തിയിരിക്കുന്നത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലനയര്‍ നറുക്കെടുപ്പില്‍ സന്തോഷ് വിജയന് ലഭിച്ചിരിക്കുന്നത് ഒരു മില്യണ്‍ യുഎസ് ഡോളര്‍ ആണ്.

ആറരക്കോടി ഇന്ത്യന്‍ രൂപ

ആറരക്കോടി ഇന്ത്യന്‍ രൂപ

കൃത്യമായി പറഞ്ഞാല്‍ ആറരക്കോടി ഇന്ത്യന്‍ രൂപ. 256 സീരീസിലെ 3826 എന്ന ടിക്കറ്റിനാണ് ഭാഗ്യം തേടി വന്നിരിക്കുന്നത്. വര്‍ഷങ്ങളായി ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റെടുക്കുന്നത് പതിവാക്കിയ ആളാണ് സന്തോഷ് വിജയന്‍.

ടിക്കറ്റെടുക്കുക പതിവ്

ടിക്കറ്റെടുക്കുക പതിവ്

ആയിരം ദിര്‍ഹമാണ് ദുബായ് ഡ്യൂട്ടി ഫ്രീ ടിക്കറ്റിന്റെ വില. യാത്രകളിലെല്ലാം ടിക്കറ്റെടുക്കുക സന്തോഷിന്റെ ശീലമായിരുന്നു. വര്‍ഷത്തില്‍ രണ്ടോ മൂന്നോ ഭാഗ്യപരീക്ഷണം പതിവാണ് സന്തോഷിന്.

ചെലവാക്കിയത് കണക്കില്ലാതെ

ചെലവാക്കിയത് കണക്കില്ലാതെ

27 വര്‍ഷമായി അബുദാബിയിലെ ഒരു കമ്പനിയുടെ ഓപ്പറേഷന്‍സ് മാനേജരാണ് ഇദ്ദേഹം. ഈ കാലയളവില്‍ ഏകദേശം ഇരുപതിനായിരം ദിര്‍ഹം മുതല്‍ നാല്‍പ്പതിനായിരം ദിര്‍ഹം വരെ ടിക്കറ്റെടുക്കാന്‍ വേണ്ടി സന്തോഷ് ചെലവാക്കിയിട്ടുണ്ടാകും.

പരീക്ഷണത്തിന്റെ ഫലം

പരീക്ഷണത്തിന്റെ ഫലം

പക്ഷേ ഭാഗ്യം തേടിയെത്തിയത് ഈ അന്‍പതാം വയസ്സിലാണെന്ന് മാത്രം. ഇത്രയും നാള്‍ നടത്തിയ ഭാഗ്യപരീക്ഷണത്തിന്റെ ഫലം ഇപ്പോള്‍ ലഭിച്ചു എന്നാണ് സന്തോഷ് വിജയന്‍ പ്രതികരിക്കുന്നത്. ഇത്തവണ എന്തുകൊണ്ട് ഭാഗ്യം തനിക്കൊപ്പം നിന്നുവെന്ന് അറിയില്ലെന്ന് സന്തോഷ് പറയുന്നു.

മക്കൾക്ക് വേണ്ടി ചെലവഴിക്കും

മക്കൾക്ക് വേണ്ടി ചെലവഴിക്കും

ഇത്രയും കാലം പണം ചെലവഴിച്ചതിന് കാര്യമുണ്ടായി. മറ്റുള്ളവരും ഭാഗ്യപരീക്ഷണം തുടരണമെന്നും പറയുന്നു രണ്ട് കുട്ടികളുടെ പിതാവായ ഈ അന്‍പതുകാരന്‍. സമ്മാനത്തുക മക്കളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്ക് ചെലവഴിക്കാനാണ് ആ അച്ഛന്‍ ഉദ്ദേശിക്കുന്നത്.

ജപ്പാൻകാരനും ആറരക്കോടി

ജപ്പാൻകാരനും ആറരക്കോടി

ബാക്കി പണം എവിടെയെങ്കിലും നല്ല രീതിയില്‍ നിക്ഷേപം നടത്തുമെന്നും സന്തോഷ് വിജയന്‍ വ്യക്തമാക്കി. ദിലീപ് ശശി എന്ന മറ്റൊരു ഇന്ത്യക്കാരന് ഇതേ നറുക്കെടുപ്പില്‍ ബിഎംഡബ്ലൂ 9ടി റേസര്‍ മോട്ടോര്‍ ബൈക്കും സമ്മാനമായി ലഭിച്ചിട്ടുണ്ട്. ജപ്പാന്‍കാരനായ യസോന്‍ബു യമന്‍ഡയ്ക്കും ലഭിച്ചിട്ടുണ്ട് ഒരു മില്യണ്‍ ഡോളര്‍ ജാക്ക്‌പോട്ട്.

English summary
Indian wins one million US Dollar in Dubai raffle
Please Wait while comments are loading...