അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു; കൊള്ളക്കാരെന്ന് സംശയം

  • Posted By:
Subscribe to Oneindia Malayalam

വാഷിങ്ടന്‍: അമേരിക്കയില്‍ പഠനത്തിനെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥി വെടിയേറ്റു മരിച്ചു. അര്‍ഷദ് വോറ(19) എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ആയുധവുമായെത്തിയ മോഷ്ടാക്കള്‍ കവര്‍ച്ചയ്ക്കിടെ അര്‍ഷദിനെ വെടിവെക്കുകയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു.

സാന്‍റോസ് ‍ഡബിള്‍, റെഡ് കാര്‍ഡ് ഡബിള്‍!! ഡൈനാമോസിനെ ഫ്യൂസാക്കി മുംബൈ, തുടരെ രണ്ടാം ജയം

ചിക്കാഗോ ഡോല്‍ട്ടനിലെ ക്ലാര്‍ക്ക് ഗ്യാസ് സ്റ്റേഷനിലാണ് സംഭവം. വിദ്യാര്‍ഥിയെ വെടിവെച്ച രണ്ടംഗ സംഘം പിന്നീട് രക്ഷപ്പെട്ടു. അര്‍ഷദ് കടയില്‍ സാധനം വാങ്ങാന്‍ എത്തിയതായിരുന്നു. മോഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ കണ്ടെത്തുന്നവര്‍ക്ക് 12,000 ഡോളര്‍ പ്രതിഫലം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ടെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

gun-murder

അമേരിക്കയില്‍ അടുത്തകാലത്തായി പലയിടത്തും വെടിവെപ്പ് നടക്കുന്നത് പതിവാണ്. തോക്ക് ലൈസന്‍സിനുള്ള സൗകര്യമാണ് വെടിവെയ്പ് വര്‍ദ്ധിക്കാനിടയാക്കുന്നത്. ഇന്ത്യക്കാര്‍ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. ഡിസംബര്‍ 15ന് ഒഹിയോയില്‍ കരുണാകര്‍ കരേഗ്ലെയെ മോഷ്ടിക്കാള്‍ വെടിവെച്ചു കൊലപ്പെടുത്തി. ഫെബ്രുവരിയില്‍ ശ്രിനിവാസ് കുച്ചിഭോട്ട്ല എന്ന സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറും കൊല്ലപ്പെട്ടു. 2017ല്‍ 58,491 സംഭവങ്ങളിലായി 14,763 പേര്‍ കൊല്ലപ്പെട്ടു. 29,888 പേര്‍ക്കു പരുക്കേറ്റതായും ഗണ്‍ വയലന്‍സ് ആര്‍ക്കൈവ് (ജിവിഎ) റിപ്പോര്‍ട്ടില്‍ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Indian student shot dead by armed robbers in Chicago

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്