ഇറാന് മുന്‍ പ്രസിഡന്റ് നജാദ് കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്; ഇസ്രായേല്‍ ഒരു ലക്ഷം സൈനികരെ ഇറക്കുന്നു
ടെഹ്റാന്: ഇറാന്റെ മുന്‍ പ്രസിഡന്റ് മഹ്മൂദ് അഹമദി നജാദ് കൊല്ലപ്പെട്ടു എന്ന് റിപ്പോര്‍ട്ട്. ശനിയാഴ്ച ഇസ്രായേലും അമേരിക്കയും സംയുക്തമായി ടെഹ്റാനിലെ തന്ത്ര പ്രധാന മേഖലയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ നജാദും ഉള്‍പ്പെടും എന്നാണ് വിവിധ മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ സഹായികളും ഉപദേശികളും കൊല്ലപ്പെട്ടുവത്രെ.
ഇസ്ലാമിക് വിപ്ലവ ഗാര്‍ഡിന്റെ സുരക്ഷയുള്ള നേതാവാണ് നജാദ്. അംഗരക്ഷകരും കൊല്ലപ്പെട്ടു. തകര്‍ക്കപ്പെട്ടതില്‍ നജാദിന്റെ വസതിയും ഉള്‍പ്പെടും. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇറാന്റെ ഭാഗത്തു നിന്ന് സ്ഥിരീകരണം വന്നിട്ടില്ല. ആത്മീയ നേതാവ് ആയത്തുല്ല അലി ഖാംനഇയെയും മറ്റു പ്രമുഖ നേതാക്കളെയും കൊലപ്പെടുത്തിയവര്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന് ഇറാന് പ്രസിഡന്റ് മസൂദ് പെഷസ്കിയാന് പറഞ്ഞു.

യുദ്ധം കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. അമേരിക്കന്‍ സൈനികരും ഇസ്രായേലികളും കൊല്ലപ്പെട്ടു. ഇറാനിലും നിരവധി പേര് കൊല്ലപ്പെട്ടു. ജിസിസി രാജ്യങ്ങളില്‍ ഇറാന് മിസൈല്‍ ആക്രമണം തുടരുകയാണ്. ഇനിയും ആക്രമണം നടത്തുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു ഭീഷണി മുഴക്കി. ചര്‍ച്ചയ്ക്ക് ശ്രമിക്കുന്നുണ്ടെന്ന് ട്രംപ് അറിയിച്ചു.
ഇറാന് സൈന്യത്തില്‍ ഇസ്രായേല്‍ ചാരന്മാര്
ഇറാന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദിന്റെ ആളുകള്‍ നുഴഞ്ഞു കയറിയിട്ടുണ്ട് എന്ന് നജാദ് ആരോപിച്ചിരുന്നു. ഇറാന്റെ ഓരോ നീക്കവും രഹസ്യ പ്രവര്‍ത്തനവും ഉടനെ ഇസ്രായേല്‍ സൈന്യം അറിയുന്നുണ്ട്. ഇതില്‍ സംശയം പ്രകടിപ്പിച്ച് നജാദ് അടുത്തിടെയും പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നജാദ് കൊല്ലപ്പെട്ടു എന്ന വാര്‍ത്ത വന്നിരിക്കുന്നത്.
അതേസമയം, ഇസ്രായേല്‍ ഒരു ലക്ഷം റിസര്‍വ് സൈനികരെ കൂടി യുദ്ധത്തിന് ഇറക്കുകയാണ്. നേരത്തെ അര ലക്ഷം പേരെ അണി നിരത്തിയിരുന്നു. കൂടുതല്‍ സജ്ജമാകുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ തീരുമാനം എന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇരുഭാഗത്തും വ്യാപക നാശനഷ്ടമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇതുവരെ ഉണ്ടായിട്ടുള്ള യുദ്ധത്തില്‍ നിന്ന് വ്യത്യസ്തമായി ഗള്‍ഫ് രാജ്യങ്ങളിലേക്ക് വ്യാപിച്ചതാണ് മലയാളികളെ അസ്വസ്ഥമാക്കുന്നത്.
ഇറാനില്‍ ഇതുവരെ 201 പേര് കൊല്ലപ്പെടുകയും 747 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് റിപ്പോര്‍ട്ട്. ഇസ്രായേലില്‍ 9 പേര് കൊല്ലപ്പെടുകയും 121 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അമേരിക്കയുടെ മൂന്ന് സൈനികര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യുഎഇയില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. 58 പേര്‍ക്ക് പരിക്കുണ്ട്. ഇറാഖില്‍ രണ്ട് പേര് കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുവൈത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കുണ്ട്. ബഹ്റൈനില്‍ നാലു പേര്‍ക്ക് പരിക്കേറ്റു. ഖത്തറില്‍ 16 പേര്‍ക്കാണ് പരിക്ക്. ഒമാനില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
-
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
വെടിനിര്‍ത്തലിന് ഇറാന് സമീപിച്ചെന്ന് വീണ്ടും ട്രംപ്; 'ഹോര്‍മുസ് തുറക്കാതെ ഒന്നും നടക്കില്ല' -
ടിക്കറ്റ് നിരക്ക് 1.85 ലക്ഷം വരെ! പ്രവാസികളെ പിഴിഞ്ഞൂറ്റി വിമാനക്കമ്പനികൾ; നാട്ടിലെത്താൻ വഴിയില്ല! -
അനധികൃത ഗാർഹിക തൊഴിലാളി റിക്രൂട്ട്മെന്റിനെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി യുഎഇ -
ഇറാനിലെ വന്ദേഭാരത് കണ്ടോ; ചലിക്കുന്ന പഞ്ചനക്ഷത്ര ഹോട്ടല്‍, ടിക്കറ്റ് നിരക്ക്, പേര് എന്നിവ അറിയാം -
പ്രവാസി രക്ഷിതാക്കൾ ശ്രദ്ധിക്കുക! സ്കൂളുകളിൽ ഏപ്രിൽ 6 മുതൽ വരുന്നത് വലിയ മാറ്റങ്ങൾ -
പ്രവാസികളുടെ ശ്രദ്ധക്ക്; വർക്ക് ഫ്രം ഹോം ചെയ്യുന്നവരാണോ? നിയമങ്ങൾ എല്ലാം മാറി! -
സൗദി അറേബ്യ പുതിയ വിമാനത്താവളം പണിയുന്നു; മക്കയിലേക്ക് നേരിട്ട് എത്താം, ഒപ്പം മക്ക മെട്രോയും -
പ്രവാസികള്‍ക്ക് തിരിച്ചടി, യുഎഇ-ഇന്ത്യ യാത്ര ചെലവേറും; ഇന്ധന നിരക്ക് കൂട്ടി ഇന്‍ഡിഗോ -
ദുബായിൽ സ്വർണത്തിന് മാർച്ചിൽ 12 ശതമാനം വിലയിടിഞ്ഞു; കാരണങ്ങൾ പലത്, ഇനി തിരിച്ചുവരവിന്റെ പാതയിൽ! -
ദീര്‍ഘകാല ലക്ഷ്യങ്ങള്‍ പലതും സാധിക്കും, യാത്രകൾ കൊണ്ടു പ്രയോജനമുണ്ടാകും, കച്ചവടക്കാര്‍ക്ക് നഷ്ടസാധ്യത, മാസഫലം -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം












Click it and Unblock the Notifications