കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂറോ കപ്പ് ഫുട്‌ബോളിന് ഐസിസ് തീവ്രവാദികളുടെ ഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

പാരിസ്: ഫ്രാന്‍സില്‍ ജൂണില്‍ ആരംഭിക്കാനിരിക്കുന്ന യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ഐസിസ് തീവ്രവാദികളുടെ ഭീഷണി. പാരിസ് ഭീകരാക്രമണക്കേസില്‍ കഴിഞ്ഞദിവസം പിടിയിലായ മൊഹമ്മദ് അബ്രിനി ചോദ്യം ചെയ്യലില്‍ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയതാണ് ഇക്കാര്യം. യൂറോ കപ്പില്‍ ആക്രമണമുണ്ടാകുമെന്ന് അബ്രിനി മുന്നറിയിപ്പു നല്‍കി.

പാരിസില്‍ 130 രണ്ടുപേരുടെയും അടുത്തിടെ ബ്രസല്‍സ് വിമാനത്താവളത്തില്‍ 32 പേരുടെയും മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയത് അബ്രിനിയാണെന്ന് സംശയിക്കുന്നുണ്ട്. ബ്രസല്‍സ് വിമാനത്താവളത്തില്‍ അബ്രിനി മറ്റു രണ്ടു ചാവേറുകള്‍ക്കൊപ്പം എത്തിയതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു.

isis4

ഇതിന് പിന്നാലെയാണ് യൂറോ കപ്പിലും ആക്രമണത്തിന് ലക്ഷ്യമിട്ടതെന്ന് അബ്രിനി പറയുന്നു. ഫ്രാന്‍സ് എല്ലായിപ്പോഴും ഐസിസ് തീവ്രവാദികളുടെ പ്രധാന ലക്ഷ്യകേന്ദ്രമാണ്. അതുകൊണ്ടുതന്നെ യൂറോ കപ്പിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അബ്രിനിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കര്‍ശന സുരക്ഷാ സന്നാഹങ്ങളോടെയണ് യൂറോകപ്പ് അരങ്ങേറുക.

യൂറോപ്പിലെ ലക്ഷക്കണക്കിന് ആരാധകരെ ഞെട്ടിക്കുന്നതുകൂടിയാണ് അബ്രിനിയുടെ വെളിപ്പെടുത്തല്‍. ബ്രിട്ടനില്‍ നിന്നുമാത്രം പതിനായിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികള്‍ ഫ്രാന്‍സിലേക്ക് പോകാന്‍ തയ്യാറെടുത്തുകഴിഞ്ഞു. ഏതെങ്കിലും തരത്തില്‍ ആക്രമണമുണ്ടാകകയാണെങ്കില്‍ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്നുറപ്പാണ്.

English summary
ISIS cell behind Paris and Brussels attacks planned to target Euro 2016
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X