കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദുബായ്: സ്‌പോര്‍ട്‌സ് കാറുകള്‍ നല്‍കാമെന്നേറ്റ് 70 ലക്ഷം ദിര്‍ഹം തട്ടി, രണ്ടു പേര്‍ക്ക് ജയില്‍

  • By Desk
Google Oneindia Malayalam News

ദുബായ്: 50 സ്‌പോര്‍ട്‌സ് കാറുകള്‍ ചെറിയ തുകയ്ക്ക് കൈമാറാമെന്ന് വാഗ്ദാനം ചെയ്ത് സൗദി ബിസിനസുകാരനില്‍ നിന്ന് 70 ലക്ഷം ദിര്‍ഹം തട്ടിയെടുത്ത രണ്ടു പേര്‍ക്ക് ദുബയില്‍ ജയില്‍ ശിക്ഷ. 37കാരനായ സിറിയന്‍ വ്യാപാരിയുടെയും 43കാരനായ ജോര്‍ദാനിയന്‍ മെക്കാനിക്കിന്റെയും ജയില്‍ ശിക്ഷയാണ് ദുബയ് കോടതി ശരിവച്ചത്.

യമനികളുടെ ഉടമസ്ഥതയിലുള്ളതാണ് എസ്.യു.വികളെന്നും അവിടത്തെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കാരണം കാറുകള്‍ നാട്ടിലേക്ക് കൊണ്ടുപോവാന്‍ കഴിയാത്തതിനാലാണ് കുറഞ്ഞ വിലയ്ക്ക് അവ വില്‍ക്കുന്നതെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. കാറുകള്‍ അല്‍ അവീറിലെ ഷോറൂമില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ സൗദി ബിസിനസുകാരന്‍ ദുബയിലെ തന്റെ സുഹൃത്തിനോട് കാറുകള്‍ കാണാന്‍ ആവശ്യപ്പെട്ടത് പ്രകാരം ഷോറൂം സന്ദര്‍ശിച്ച് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്തു. തുടര്‍ന്ന് സൗദി ബിസിനസുകാരന്‍ മൂന്ന് തവണ ദുബയിലെത്തുകയും വില്‍പ്പന കരാര്‍ ഒപ്പിട്ട ശേഷം പല തവണകളിലായി 70 ലക്ഷം ദിര്‍ഹം ഇരുവര്‍ക്കും കൈമാറുകയുമുണ്ടായി.

arrested-08


എന്നാല്‍ കാറുകള്‍ സൗദിയിലേക്ക് കൊണ്ടുപോവാന്‍ ശ്രമിച്ചപ്പോഴാണ് കാറിന്റേതെന്ന് പറഞ്ഞ് കൈമാറിയ രേഖകളും മറ്റും വ്യാജമാണെന്ന് ഇയാള്‍ക്ക് ബോധ്യമായത്. തട്ടിപ്പുകാര്‍ 30 ലക്ഷത്തിന്റെ ഗ്യാരണ്ടി ചെക്ക് നല്‍കിയിരുന്നുവെങ്കിലും അത് വണ്ടിച്ചെക്കായിരുന്നു. തുടര്‍ന്നാണ് സൗദി ബിസിനസുകാരന്‍ പോലിസിനെ സമീപിച്ചത്. 2015ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസ് അന്വേഷിച്ച പോലിസ്, കാറുകള്‍ വില്‍ക്കാന്‍ തങ്ങള്‍ക്ക് അധികാരമുണ്ടെന്ന് കാണിച്ച് ഇരുവരും സമര്‍പ്പിച്ച പവര്‍ ഓഫ് അറ്റോര്‍ണി വ്യാജമാണെന്ന് കണ്ടെത്തി. സെയില്‍സ് എഗ്രിമെന്റും കൈപ്പറ്റിയ പണത്തിന് നല്‍കിയ റസീപ്റ്റുകളും വ്യാജമായിരുന്നു. കേസ് പരിഗണിച്ച കോടതി ജോര്‍ദാനിയന്‍ പൗരനെ അഞ്ച് വര്‍ഷത്തിനും സിറിയന്‍ പൗരനെ മൂന്ന് വര്‍ഷത്തിനും ശിക്ഷിക്കുകയായിരുന്നു. ഇരുവരും അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‌ക്കോടതിയുടെ ശിക്ഷ മേല്‍ക്കോടതി ശരിവയ്ക്കുകയായിരുന്നു.

English summary
Two men, who conned a merchant and pocketed Dh7 million after selling 50 cars to him with forged papers, lost their appeals and will serve their jail terms.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X