കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയ്ക്ക് യുഎന്‍ സ്ഥിരാംഗത്വം: അടവുകള്‍ നിര്‍ദേശിച്ച് നിക്കി ഹാലെ, തടസ്സം റഷ്യയും ചൈനയും!

രക്ഷാ സമിതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് എതിരു നില്‍ക്കുന്നത് റഷ്യയും ചൈനയുമാണെന്നും ഹാലെ കുറ്റപ്പെടുത്തി

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ഇന്ത്യയുടെ യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വം സംബന്ധിച്ച് പ്രസ്താവനയുമായി യുഎസ് അംബാസഡര്‍ നിക്കി ഹാലെ. ഇന്ത്യയ്ക്ക് ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയില്‍ സ്ഥിരാംഗത്വം ലഭിക്കണമെങ്കില്‍ വീറ്റോ അധികാരം വേണ്ടെന്ന് വയ്ക്കേണ്ടിവരുമെന്നാണ് നിക്കി ഹാലെയുടെ പ്രസ്താവന. രക്ഷാ സമിതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് എതിരു നില്‍ക്കുന്നത് റഷ്യയും ചൈനയുമാണെന്നും ഹാലെ കുറ്റപ്പെടുത്തി.

രക്ഷാ സമിതിയിലെ സ്ഥിരാംഗങ്ങളായ അമേരിക്ക, ബ്രിട്ടന്‍, ചൈന, റഷ്യ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് വീറ്റോ അധികാരമുണ്ടെന്നും ഇത് ഉപേക്ഷിക്കാന്‍ ഈ രാജ്യങ്ങള്‍ തയ്യാറല്ലെന്നും അതുകൊണ്ടാണ് ഇന്ത്യയുടെ സ്ഥിരാംഗത്വത്തെ എതിര്‍ക്കുന്നതെന്നും ഹാലെ ചൂണ്ടിക്കാണിക്കുന്നു. അമേരിക്ക സംഘടിപ്പിച്ച ഇന്ത്യ- യുഎസ് സൗഹൃദ സമിതിയില്‍ സംസാരിക്കവെയാണ് നിക്കി ഹാലെ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഇന്ത്യ വീറ്റോ അധികാരം ഉപേക്ഷിക്കാന്‍ തയ്യാറായാല്‍ സ്ഥിരാംഗത്വത്തിന് വഴി തെളിയുമെന്നും ഹാലെ ചൂണ്ടിക്കാണിക്കുന്നു.

nikki-haley
English summary
The key to India becoming a permanent member of the UN Security Council is "not to touch the veto", US Ambassador to the UN Nikki Haley has said as she identified Russia and China as the two global powers against changes in the current structure of the Security Council.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X