ലക്ഷ്യം യുഎസ് സൈനിക ശക്തി ; ജപ്പാൻ വെറും ഡമ്മി, ഇനി പലതും കാണാം... മുന്നറിയിപ്പുമായി ഉത്തരകൊറിയ

  • Posted By: സുചിത്ര മോഹൻ
Subscribe to Oneindia Malayalam

പ്യോങ്യാങ്: സൈനിക ശക്തിയിൽ അമേരിക്കക്കൊപ്പം എത്തുകയെന്നതാണെന്ന് ഉത്തര കൊറിയയുടെ ലക്ഷ്യമെന്ന് ഉത്തര കൊറിയൻ ഔദ്യോഗിക വാർത്ത ഏജൻസി. ഇനിയും ആണപദ്ധതിയുമായി മുന്നോട്ട് പോകുമെന്നും ഉത്തരകൊറിയ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

പൊതുനിരത്തിൽ സൈനികനെ മർദ്ദിച്ച വീട്ടമ്മ അറസ്റ്റില്‍; സ്ത്രീയുടെ ചെവിപുകച്ച് സോഷ്യൽ മീഡിയ

ജപ്പാനു മുകളിലൂടെ ആണവപരീക്ഷണം നടത്തിയതിനു പിന്നാലെയെയാണ് ആണവപദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കിയിരിക്കുന്നത്. ബാലിസ്റ്റ്ക്​ മിസൈലും ആണവായുധ പരിപാടികളുമായി മുന്നോട്ട്​ പോകുന്നതിനെതിരെ യു.എൻ രക്ഷാസമിതി ഉപരോധം ഏർപ്പെടുത്തിരുന്നു. അതിനുള്ള മറുപടിയാണ് ഉത്തര കൊറിയയുടെ മിസൈൽ പരീക്ഷണം.

 വീണ്ടും ആണവപരീക്ഷണം

വീണ്ടും ആണവപരീക്ഷണം

ആരൊക്കെ ഉപരോധവും വെല്ലുവിളിയും ഉയർത്തിയാലും അണവപരീക്ഷണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തര കൊറിയ. വീണ്ടും ജപ്പാന്റെ നെറുകിൽ കൂടി ഉത്തരകൊറിയ മിസൈൽ പരീക്ഷണം നടത്തിയിട്ടുണ്ട്.

 ആണവപദ്ധതിയിൽ നിന്ന് പിന്നോട്ട് ഇല്ല

ആണവപദ്ധതിയിൽ നിന്ന് പിന്നോട്ട് ഇല്ല

ആണവ പദ്ധതികളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തര കൊറിയ ഇതിനോടകം തന്നെ വ്യക്തമാക്കിട്ടുണ്ട്. തുടർച്ചയായ മിസൈൽ പരീക്ഷണത്തെ തുടർന്ന യുഎൻ ഉപരോധം ഏർപ്പെടുത്തിയിന്റെ പിന്നാലെയാണ് ഉത്തരകൊറിയയുടെ പുതിയ മിസൈൽ പരീക്ഷണം.

3700 കിലോ മീറ്റർ

3700 കിലോ മീറ്റർ

പോങ്യാങ്ങിലെ സുനാൻ വിമാനത്തവളത്തിൽ നിന്നാണ് ഉത്തര കൊറിയ പുതിയ ബാലിസ്റ്റ് മിസൈൽ പരീക്ഷണം നടത്തിയത്. 3700 കിലോമീറ്റർ സഞ്ചരിച്ച മിസൈൽ 770 കിലോ മീറ്റർ ഉയരത്തിലെത്തിയതായും റിപ്പോർട്ടുണ്ട്.

യുഎന്നിനുള്ള മറുപടി

യുഎന്നിനുള്ള മറുപടി

യുഎന്നിൽ ഉത്തരകൊറിയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിന് മറുപടിയാണ് ഇപ്പോൾ നടത്തിയ മിസൈൽ പരീക്ഷണം.

 ജപ്പാനു മുകളിൽ കൂടി

ജപ്പാനു മുകളിൽ കൂടി

ഉത്തര കൊറിയയുടെ 14 മിസൈല്‍ പരീക്ഷണങ്ങളും ജപ്പാന്റെ തലക്കു മീതെയാണ് നടന്നത്. ലോകരാഷ്ട്രങ്ങളെ ഒന്നടങ്കം ഞെട്ടിച്ചു കൊണ്ടാണ് അമേരിക്കയെ വരെ പരിധിയിലാക്കാന്‍ ശേഷിയുള്ള ഹ്വാസോങ്-3 എന്ന ബാലിസ്റ്റിക് മിസൈല്‍ ഉത്തരകൊറിയ പരീക്ഷിച്ചത്.

ജപ്പാനു ഭീഷണി

ജപ്പാനു ഭീഷണി

ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണം ജപ്പാന് ഭീഷണി ജനിപ്പിക്കുന്നതാണ്. ഏഴ് പതിറ്റാണ്ടു മുൻപ് നടന്ന ആണവായുധ ആക്രമണത്തിന്റെ പരിണിതഫലം ഇപ്പോഴും ജപ്പാൻ ജനത അനുഭവിച്ചു വരുകയാണ്. അതു കൊണ്ട് തന്നെ ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾ ജപ്പാനെ ഭീതിയിലാക്കുന്നുണ്ട്.

 മുന്നൊരിക്കം

മുന്നൊരിക്കം

ഉത്തരകൊറിയയുടെ മിസൈല്‍ ആക്രമണത്തെ പ്രതിരോധിക്കാനുള്ള പരിശീലനം വടക്കന്‍ ജപ്പാനിലുള്ള ഗ്രാമവാസികള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്നുണ്ട്. മിസൈല്‍ ആക്രമണമുണ്ടായാല്‍ അതില്‍ നിന്നു രക്ഷനേടാനുള്ള പരിശീലനമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. ഗ്രാമത്തിലെ ജനങ്ങളോട് എയര്‍ ഡ്രില്ലില്‍ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
North Korean leader Kim Jong-un has vowed to complete his nuclear weapons programme in the face of strengthening sanctions after he inspected a powerful new intermediate-range missile that was fired over Japan, according to state news agency KCNA.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്