നേതാക്കളെ വധിക്കാന്‍ ഇസ്രായേലുമായി ഗൂഢാലോചന; ലബനാനിലെ പ്രമുഖ നടന്‍ അറസ്റ്റില്‍

  • Posted By:
Subscribe to Oneindia Malayalam

ബെയ്‌റൂത്ത്: ലബനാനിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ വധിക്കാന്‍ ഇസ്രായേലുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയെന്നാരോപിച്ച് പ്രമുഖ നടനെ ലബനാന്‍ പോലിസ് അറസ്റ്റ് ചെയ്തു. നാടകനടനും തിരക്കഥാകൃത്തുമായ സിയാദ് ഇതാനിയെയാണ് ലബനാനിലെ സ്‌റ്റേറ്റ് സെക്യൂരിറ്റി ഫോഴ്‌സസ് സംഘം അറസ്റ്റ് ചെയ്തത്. ഇപ്പോള്‍ അധികാരത്തിലുള്ളവരും അല്ലാത്തവരുമായ രാഷ്ട്രീയ നേതാക്കളെ വകവരുത്തുന്നതിന് അവരുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ ഇസ്രായേലിന് കൈമാറിയെന്നാണ് ഇദ്ദേഹത്തിനെതിരേ പോലിസ് ആരോപിക്കുന്ന കുറ്റം.

സംവരണത്തിന്‍റെ പേരില്‍ കോണ്‍ഗ്രസും ഹര്‍ദിക്കും ജനങ്ങളെ വഞ്ചിക്കുന്നു: ആഞ്ഞടിച്ച് ജെയ്റ്റ്ലി

ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കണമെന്ന വാദക്കാരനായ ഇതാനി, തുര്‍ക്കിയിലെ ഇസ്രായേല്‍ ഏജന്റുമായി നിരവധി തവണ ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചു. വ്യാഴാഴ്ച രാത്രി ബെയ്‌റൂത്തിലെ വീട്ടില്‍ വച്ചാണ് ഇതാനി അറസ്റ്റിലാവുന്നത്. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കും രാജ്യത്തിനകത്തും പുറത്തുമുള്ള അന്വേഷണങ്ങള്‍ക്കുമൊടുവിലാണ് നടനെ അറസ്റ്റ് ചെയ്തതെന്ന് പോലിസ് അറിയിച്ചു. അറസ്റ്റിലായ ഇദ്ദേഹം ചോദ്യം ചെയ്യലിനിടെ കുറ്റം സമ്മതിച്ചതായും പോലിസ് പറഞ്ഞു. രണ്ട് പ്രമുഖ നേതാക്കളുള്‍പ്പെടെയുള്ളവരെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇസ്രായേലിന് ഇയാള്‍ കൈമാറിയതായാണ് വിവരം.

lebanon

ഇസ്രായേലി ഗണ്‍ബോട്ടുകള്‍ മൂന്നുതവണ ലബനാന്‍ ജലാതിര്‍ത്തിയില്‍ അതിക്രമിച്ചുകയറിയ അതേദിവസമാണ് ഇതാനിയുടെ അറസ്‌റ്റെന്നതും ശ്രദ്ധേയമാണ്. ഇസ്രായേല്‍ രൂപീകൃതമായ 1948 മുതല്‍ ലബനാനുമായി പലതവണ സംഘര്‍ഷങ്ങളുണ്ടായിരുന്നു. ലബനാനിലെ വിവിധ ജനങ്ങള്‍ക്കിടയിലെ വിഭാഗീതയ്‌ക്കെതിരേ തന്റെ നാടകത്തിലൂടെ ശക്തമായി പോരാടിയ നടനാണ് അറസ്റ്റിലായ സിയാദ് ഇതാനി. യഹ്യ ജാബിര്‍ എഴുതിയ താരിക് അല്‍ ജദീദ എന്ന നാടകത്തിലൂടെ 2013ലാണ് ഇതാനി ആദ്യമായി അഭിനയരംഗത്തേക്കെത്തിയത്. ഈ ഏകാംഗ നാടകത്തില്‍ 14 വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഇതാനിയുടെ അഭിനയം ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിരുന്നു.

English summary
Prominent Lebanese actor and playwright Ziad Itani has been arrested for allegedly

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്