ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
 • search

ഇനിയും കൊലകൾ നടത്തുമായിരുന്നു, ചാൾസിന്റെ ക്രൂരകൃത്യങ്ങളിങ്ങനെ, പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തൽ

Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  വാഷിങ്ടൺ: അന്തരിച്ച ഹിപ്പി വിഭാഗം നേതാവ് ചാൾസ് മാൻസണിന്റെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മാൻസൺ കേസിൽ പ്രോസിക്യൂട്ടറായ വിൻസെന്റ് ബയോസിയാണ് മാൻസണിൻ‌റെ ക്രൂരത പുറംലോകത്തെ അറിയിച്ചത്. മാന‍സൺ ഒരിക്കലും ഒരു മനുഷ്യനെ പോലെ ചിന്തിച്ചിട്ടില്ല. അയാൾ പിശാചിനെ പോലെയായിരുന്നു പെരുമാറിയിരുന്നത്. കൊല്ലങ്ങളായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടും ഇയാൾക്ക് മരിക്കുംവരെ മാറ്റം വന്നിട്ടില്ലായെന്നു ബയോസി പറയുന്നു.

  ബാലാവകാശ പരിപാടിക്കിടെ കർണാടക മന്ത്രി വിദ്യാർഥിയോട് ചെയ്തത്.... ദ്യശ്യങ്ങൾ പുറത്ത്

  12ാം ‌വയസിലാണ് മാൻസൺ കോടതിയിൽ കയറുന്നത്. പിന്നീട് കോടതിയും ജയിലും മാൻസണിനു അമ്മ വീടുപോലെയായി. ആദ്യം ചെറിയ ചെറിയ മോഷണങ്ങൾ ചെയ്തു തുടങ്ങിയ മാൻസൺ പിന്നീട് കൊലപാതകിയായി മാറുകയായിരുന്നു. കൂടുതലും കൂട്ടകൊലപതാകങ്ങളാണ് ഇയാൾ ചെയ്തിരുന്നത്.

  ആൾ ദൈവം ചമഞ്ഞിരുന്നു

  ആൾ ദൈവം ചമഞ്ഞിരുന്നു

  യേശു ക്രിസ്തുവിന്റെ പുനരവതാരമെന്ന് വിശേഷിപ്പിച്ച് സ്വയം ആൾ ദൈവം ചമയുകയായിരുന്നു ഇയാൾ. 1960 കളിൽ കാലിഫോർണിയയിലെ ഡത്ത് വാലി ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്ന മാൻസണിന്റെ സംഘടന അമേരിക്കയെ തന്നെ വിറപ്പിച്ചിരുന്നു. ഫാമിലിയെന്നാണ് ഇയാളുടെ പ്രസ്ഥാനത്തിന്റെ പേര്. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് ഇതിലുള്ളത്. മദ്യവും മയക്കു മരുന്നു നൽകി ജനങ്ങളെ ഇയാളുടെ അടിമകളാക്കി ക്രൂര കൃത്യങ്ങൾക്കു വേണ്ടി ഉപയോഗിച്ചിരുന്നു.

  ഫാമിലിയിൽ സ്ത്രീകളും

  ഫാമിലിയിൽ സ്ത്രീകളും

  മാൻസണിന്റെ സംഘടനായായ ഫാമിലിയിൽ പുരുഷന്മാരെക്കാൾ ഏറെ അപകടകാരികൾ സ്ത്രീകളായിരുന്നു. ഫാമിയിലെ സ്ത്രീകളെ ഉപയോഗിച്ച് ഇയാൾ കൊലനടത്തിയിരുന്നു. 1960 ൽ സിനിമാ താരത്തെ കൊലപ്പെടുത്തിയ കേസിലാണ് മാൻസണും നാലു അനുയായികളും ജയിലിലാകുന്നത്. ആദ്യം ഇവർക്കെതിരെ വധശിക്ഷ വിധിച്ചിരുന്നുവെങ്കിലും പിന്നീട് ജീവപര്യന്തം തടവാക്കി കുറച്ചിരുന്നു.

  സീരിയൽ നടിയുമായി വിവാഹം

  സീരിയൽ നടിയുമായി വിവാഹം

  ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ സീരിയിൽ നടിയുമായി മാൻലണിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. വിവാഹത്തിനായി കോടതിയിൽ അനുമതി തേടിയിരുന്നു. എന്നാൽ പിന്നീട് നടി വിവാഹത്തിൽ നിന്ന് പിൻമാറി. ജയിലിലായതിനു ശേഷം 12 തവണ ഇയാൾ പരോളിനു ശ്രമിച്ചിരുന്നു. എന്നാൽ പരോൾ അനുവദിച്ചിരുന്നില്ല.2027 ൽ മാത്രമേ ഇയാൾക്ക് പരോൾ ലഭിക്കുകയുളളൂ.

  കൊലപാതകം നിഷേധിച്ചു

  കൊലപാതകം നിഷേധിച്ചു

  കൊലപാതക കേസിൽ അറസ്റ്റിലായ ഇയാൾ കോടതിയിൽ തനിക്കെതിരെയുള്ള കുറ്റങ്ങൾ നിഷേധിച്ചിരുന്നു. താൻ നിരപരാധിയാണെന്നും സമൂഹമാണ് കുറ്റവാളിയെന്നും വിചാരണ വേളയിൽ മാൻസൺ പറഞ്ഞിരുന്നു. എന്നാൽ ഇയാൾക്കെതിരെ ശക്തമായ തെളിവുകളാണ് പ്രോസിക്യൂഷൻ നിരത്തിയത്. ജയിൽ തന്റെ പിതാവാണ്, നിങ്ങളുടെ സംവിധാനമാണ് തന്റെ പിതാവ്, , നിങ്ങൾ സൃഷ്ടിച്ചതാണ് എന്നെ, നിങ്ങളുടെ പ്രതിച്ഛായ മാത്രമാണ് ഞാൻ എന്നിങ്ങനെയാണ് കുറ്റകൃത്യങ്ങളെ കുറിച്ചുള്ള മാൻസന്റെ വിശദീകരണം

  കുറ്റബോധമില്ല

  കുറ്റബോധമില്ല

  അരും കൊലകൾ നടത്തിയിട്ടും ഒരു തെല്ലു പോലും പശ്ചാതാപം ഇയാൾക്ക് ഇല്ലായിരുന്നു. താൻ ഒരു അപകടകാരിയാണ്, സാധാരണ തടവുകാരെപ്പോലെ എന്നെ കാണരുത്. ജീവിതത്തിന്റെ മുക്കാൽഭാഗവും ജയിൽ കിടന്നവനാണ്. എന്നിട്ടും തന്റെ മനസു പതറിയിട്ടില്ല. സമയം ലഭിച്ചിരുന്നുവെങ്കിൽ ഇനിയും കൊലപാതകങ്ങൾ താൻ ചെയ്യുമായിരുന്നുവെന്നും മാൻസൺ തന്നെ പറഞ്ഞിരുന്നു

  English summary
  The name Charles Manson has been synonymous with evil for decades.But back in 1970, the cult leader and driving force behind the murders of actress Sharon Tate and others by his followers in Los Angeles the year before, was still a defendant on trial.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more