കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാദ് ഹരീരി സൗദിയില്‍ തടവിലെന്ന് ലബനാന്‍ പ്രസിഡന്റും

സാദ് ഹരീരി സൗദിയില്‍ തടവിലെന്ന് ലബനാന്‍ പ്രസിഡന്റും

  • By Desk
Google Oneindia Malayalam News

ബെയ്‌റൂത്ത്: രാജി പ്രഖ്യാപിച്ച ലബനന്‍ പ്രധാനമന്ത്രി സാദ് ഹരീരി സൗദിയില്‍ തടങ്കലിലാണെന്ന് ലബനാന്‍ പ്രസിഡന്റ് മൈക്കല്‍ ഔനും. ഹരീരിയുടെ തടവ് ഒരു കാരണവശാലും നീതീകരിക്കാനാവാത്തതാണെന്ന് അദ്ദേഹം ബുധനാഴ്ച പറഞ്ഞു. അദ്ദേഹത്തിന്റെ തടഞ്ഞുവച്ചിരിക്കുന്നത് എന്തിനാണെന്നറിയില്ല. പക്ഷെ ഇത് അംഗീകരിക്കാനാവില്ല. 12 ദിവസമായിട്ടും സൗദിയില്‍ നിന്ന് അദ്ദേഹം തിരിച്ചെത്തിയിട്ടില്ല. അദ്ദേഹം തടഞ്ഞുവയ്ക്കപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവാണിത്- മൈക്കല്‍ ഔന്‍ പറഞ്ഞു. ഹരീരിയുടെ കുടുംബവും തടങ്കലിലാണെന്ന് വിവരം ലഭിച്ചതായും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളിലാരെങ്കിലും പുറത്തുപോവുകയോ തിരികെ വരികയോ ചെയ്യുന്നത് അധികൃതരുടെ കര്‍ശനമായ നിരീക്ഷണത്തിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മദ്യലഹരിയില്‍ നേപ്പാളി ജീവനക്കാരിയെ ബലാല്‍സംഗം ചെയ്ത ഇന്ത്യക്കാരന് 15 വര്‍ഷം തടവ്
താന്‍ ലബനാനിലേക്ക് മടങ്ങിവരുമെന്ന് കഴിഞ്ഞ ദിവസം ഹരീരി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൗദി അധികൃതര്‍ അദ്ദേഹത്തെ വിലക്കിയതായാണ് റിപ്പോര്‍ട്ട്. ലബനാനിലെ മറോനൈറ്റ് ചര്‍ച്ച് തലവന്‍ പാത്രിയാര്‍ക്കിസ് ബിഷാറ അല്‍ റായിയുടെ സൗദി സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ഹരീരിയുടെ ട്വീറ്റ്. അദ്ദേഹം സൗദി രാജാവുമായും കിരീടാവകാശിയുമായും കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു.

ഇറാനും ഹിസ്ബുല്ലയും ചേര്‍ന്നു തന്നെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു സൗദി തലസ്ഥാനമായ റിയാദില്‍ വച്ച് കഴിഞ്ഞയാഴ്ച ഹരീരി രാജിപ്രഖ്യാപനം നടത്തിയത്. മറ്റു അറബ് രാഷ്ട്രങ്ങളിലെന്നപോലെ ലബനാന്റെ ആഭ്യന്തര കാര്യങ്ങളിലും ഇറാന്‍ ഇടപെടുന്നതായും ഇതുകാരണം രാജ്യത്ത് അരാജകത്വം നിലനില്‍ക്കുന്നതായും ഹരീരി കുറ്റുപ്പെടുത്തുകയുണ്ടായി. ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹിസ്ബുല്ലയ്ക്കതെിരേയും ശക്തമായ ആക്രമണമായിരുന്നു ഹരീരി നടത്തിയത്. ആയുധത്തിന്റെ ബലത്തില്‍ എല്ലാം തീരുമാനിക്കുന്നവരായി ശിയാ സായുധ സംഘം മാറിക്കഴിഞ്ഞതായും രാജ്യത്തിനകത്തെ മറ്റൊരു രാജ്യമായാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. എന്നാല്‍ സൗദിയുടെ സമ്മര്‍ദ്ദ ഫലമായാണ് രാജിയെന്നാണ് നിരീക്ഷകരില്‍ പലരും വിലയിരുത്തുന്നത്.

hariri

ലബനാനിലെ ശിയാ സായുധ വിഭാഗമായ ഹിസ്ബുല്ലയ്‌ക്കെതിരേ നടപടി സ്വീകരിക്കാത്തതിനാണ് ഹരീരിയെ സൗദിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം രാജിവയ്പ്പിച്ചതെന്ന് നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
English summary
Lebanon's President Michel Aoun has said nothing justifies the apparent detention of Saad Hariri in Saudi Arabia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X