കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടിയന്തിരമായി ഇടപെടണമെന്ന് സൗഹൃദ രാഷ്ട്രങ്ങളോട് മാലിദ്വീപ്.... ഇന്ത്യ സൗഹൃദ പട്ടികയില്‍ ഇല്ല

  • By Desk
Google Oneindia Malayalam News

രാഷ്ട്രീയ പ്രതിസന്ധി നിലനില്‍ക്കുന്ന മാലിദ്വീപില്‍ പ്രശ്നപരിഹാരത്തിന് സൗഹൃദ രാഷ്ട്രങ്ങള്‍ ഇടപെടല്‍ തേടി പ്രസിഡന്‍റ് അബ്ദുള്ള യെമീന്‍. ചൈന , പാക്കിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളുടെ സഹായമാണ് യെമീന്‍ അഭ്യര്‍ത്ഥിച്ചത്. ഈ രാജ്യങ്ങളിലേക്ക് നയതന്ത്ര പ്രതിനിധികളെ അയച്ച് കാര്യങ്ങള്‍ അവരെ ബോധിപ്പിക്കുമെന്ന് യെമീന്‍ വ്യക്തമാക്കി. അതേസമയം സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയിട്ടില്ല.

abdulla yameen

മാലിദ്വീപില്‍ ഇന്ത്യ അടക്കമുള്ള മറ്റ് രാജ്യങ്ങള്‍ ഇടപെടുന്നത് പ്രശ്നം വഷളാക്കുമെന്നും അവിടെ നടക്കുന്നത് ആഭ്യന്തര പ്രശ്നമാണെന്നും ചൈന വ്യക്തമാക്കിയതിന് പിന്നാലെയാണ് യെമീനിന്‍റെ നീക്കം. അതേസമയം ചൈനയെ തള്ളി മുന്‍ പ്രസിഡന്‍റ് മുഹമ്മദ് നഷീദ് രംഗത്തെത്തി. വിഷയത്തില്‍ ഇന്ത്യ ഇടപെട്ട് പരിഹാരം കണ്ടെത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ചൈനയുടെ നിലപാട് പ്രശ്നങ്ങള്‍ വഷളാക്കുന്നതിന് കാരണമാകുകയേ ഉള്ളൂവെന്നും നഷീദ് പ്രതികരിച്ചു.

നഷീദ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ തടവുകാരെ വിട്ടയക്കണമെന്ന സുപ്രീം കോടതി വിധിയാണ് മാലിയിലെ പ്രതിസന്ധിക്ക് കാരണമായത്. തുടര്‍ന്ന് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്‍റ് അബ്ദുള്ള യെമീന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസിനേയും മറ്റൊരു ജഡ്ജിയേയും അറസ്റ്റ് ചെയ്യുകയും മുന്‍ പ്രസിഡന്‍റായി മൗമുന്‍ അബ്ദുല്‍ ഗയുമിനെ വീട്ടു തടങ്കലില്‍ ആക്കുകയുമായിരുന്നു.

English summary
Maldives President Abdulla Yameen decided to reach out to friendly countries and announced envoys to three countries: China, Pakistan and Saudi Arabia.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X