പൈലറ്റ് ഉറങ്ങി!! അതും രണ്ടര മണിക്കൂര്‍!! വിമാനത്തിലുണ്ടായിരുന്നത് 305 പേര്‍!!

  • Posted By:
Subscribe to Oneindia Malayalam

ഇസ്ലാമാബാദ്: യാത്രക്കാരും ജീവനക്കാരും ഉള്‍പ്പെടെ 305 പേരുമായി പോയ വിമാനത്തിന്റെ നിയന്ത്രണം ട്രെയ്‌നി പൈലറ്റിനെ ഏല്‍പ്പിച്ചിട്ട് പൈലറ്റ് ഉറങ്ങാന്‍ പോയി. കഴിഞ്ഞ ഏപ്രില്‍ 26നാണു സംഭവം. ഇസ്ലാമാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോവുകയായിരുന്ന പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനത്തിലാണ് സംഭവം.

വിമാനം പറന്നുയര്‍ന്ന ഉടന്‍ വിമാനത്തിന്റെ നിയന്ത്രണം ട്രെയ്‌നി പൈലറ്റിനെ ഏല്‍പ്പിച്ച ശേഷം മുഖ്യ പൈലറ്റ് ആയിരുന്ന ആമിര്‍ അക്തര്‍ ഹാഷ്മി ബിസിനസ് ക്ലാസിലെ കാബിനില്‍ പോയിരുന്ന് ഉറങ്ങുകയായിരുന്നു.

flight

രണ്ടര മണിക്കൂറിലേറെ ഇയാള്‍ ബിസിനസ് ക്ലാസിലിരുന്ന് ഉറങ്ങുകയായിരുന്നു. പൈലറ്റ് ബിസിനസ് ക്ലാസിലിരുന്ന് ഉറങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ യാത്രക്കാരിലൊരാള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇതോടെ ഹാഷ്മിയുടെ ജോലി നഷ്ടമായി.

ഹാഷ്മിക്കൊപ്പം മുഖ്യഓഫീസറായ അലി ഹസന്‍ യസ്ദാനിയും ട്രെയ്‌നി പൈലറ്റായ മുഹമ്മദ് ആസാദ് അലിയുമാണ് ഡ്യൂട്ടിയിലുണ്ടായിരുന്നത്. ട്രെയ്‌നി പൈലറ്റിന് പരിശീലനം നല്‍കുന്നതിന്റെ ചുമതല ഹാഷ്മിക്കാണ്. ഇതില്‍ നിന്നു മാത്രം ഒരു ലക്ഷം രൂപ ഇയാള്‍ക്ക് ലഭിക്കുന്നുണ്ട്. ട്രെയിനിയെ ഒപ്പമിരുത്തി പരിശീലനം നല്‍കുന്നതിന് പകരമാണ് നിയന്ത്രണം ട്രെയ്‌നിയെ ഏല്‍പ്പിച്ച് ഹാഷ്മി ഉറങ്ങാന്‍ പോയത്.

പാകിസ്ഥാന്‍ എയര്‍ലൈന്‍സ് പൈലറ്റ്‌സ് അസോസിയേഷന്റെ മുന്‍ പ്രസിഡന്റ് കൂടിയായ ഹാഷ്മിക്കെതിരെ നടപടി സ്വീകരിക്കാന്‍ ആദ്യം മടിച്ചുവെങ്കിലും സമ്മര്‍ദം ശക്തമായതോടെ ജോലിയില്‍ നിന്ന് തിരിച്ചുവിളിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണവും ആരംഭിച്ചു.

English summary
A senior pilot, who decided to take a nap during an Islamabad-London flight in April, putting the lives of 305 passengers aboard at risk, has been taken off duty by the Pakistan International Airlines.
Please Wait while comments are loading...