കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ നിര്‍ദ്ദേശം തള്ളി പാക്കിസ്ഥാന്‍ കൂടുതല്‍ തീവ്രവാദികളെ തൂക്കിലേറ്റുന്നു

  • By Gokul
Google Oneindia Malayalam News

ഇസ്ലാമാബാദ്: തീവ്രവാദികളെ കൂട്ടത്തോടെ തൂക്കിലേറ്റാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഉപേക്ഷിക്കണമെന്ന യുഎന്‍ നിര്‍ദ്ദേശം പാക് സര്‍ക്കാര്‍ തള്ളി. വിവിധ കേസുകളില്‍ ജയിലില്‍ കഴിയുകയായിരുന്ന ഏഴുപേരെ പാക്കിസ്ഥാന്‍ ചൊവ്വാഴ്ച തൂക്കിലേറ്റി. മുന്‍ സൈനിക മേധാവിയും പ്രധാനമന്ത്രിയുമായിരുന്ന പര്‍വേസ് മുഷറഫിനെ കൊലചെയ്യാന്‍ ശ്രമിച്ച കേസിലെ രണ്ടു പ്രതികളും തൂക്കിലേറ്റിയവരില്‍ ഉള്‍പ്പെടുന്നു.

ഫൈസലാബാദ്, റാവല്‍പിണ്ടി, കറാച്ചി, സുക്കൂര്‍, എന്നീ ജയിലുകളില്‍ വെച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. ഖലീല്‍ അഹമ്മദ്, സുല്‍ഫിക്കര്‍ അലി, മുഷ്താഖ് അഹമ്മദ്, ബെഹ്‌റാം ഖാന്‍, ഷാഹിദ് ഹനീഫ്, മുഹമ്മദ് തല്‍ഹ, നവാസിഷ് അലി എന്നിവരെയാണ് തൂക്കി കൊന്നത്. ഇതോടെ വധശിക്ഷ പുന:സ്ഥാപിച്ചശേഷം 17 ഭീകരരെ പാക്കിസ്ഥാന്‍ തൂക്കിലേറ്റി.

death-sentence-pakistan-terrorists

തീവ്രവാദ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് നടപടിയെന്ന് പാക് സര്‍ക്കാര്‍ അറിയിച്ചു. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ ലോകരാജ്യങ്ങളില്‍ മുന്‍പന്തിയിലുള്ള പാക്കിസ്ഥാന്‍ പെഷവാര്‍ സൈനിക സ്‌കൂള്‍ ആക്രമണത്തിനുശേഷമാണ് തങ്ങളുടെ നിലപാടില്‍ മാറ്റം വരുത്തിയത്. തീവ്രവാദ സംഘടകളുടെ ആവശ്യപ്രകാരം ഒരവസരത്തില്‍ വധശിക്ഷ പാക്കിസ്ഥാന്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.

എന്നാല്‍, പിഞ്ചു വിദ്യാര്‍ത്ഥികലെ താലിബാന്‍ തീവ്രവാദികള്‍ ക്രൂരമായി കൊലപ്പെടുത്തിയതോടെ പാക്കിസ്ഥാന്‍ സര്‍ക്കാര്‍, തീവ്രവാദ ക്യാമ്പുകള്‍ ആക്രമിച്ച് അഞ്ഞൂറിലധികം ഭീകരവാദികളെ കൊല ചെയ്ത് പകരംവീട്ടുകയായിരുന്നു. ഇതിനുപിന്നാലെ കോടിക്കണക്കിന് ഡോളറാണ് പാക്കിസ്ഥാന് തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനത്തിനായി അമേരിക്ക അനുവദിച്ച നല്‍കിയത്.

English summary
Pakistan executed 7 more terrorist
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X