ജറൂസലേമില്‍ യുഎസ് എംബസി നീക്കത്തിനെതിരേ പ്രതിഷേധവുമായി പലസ്തീന്‍

  • Posted By:
Subscribe to Oneindia Malayalam

റാമല്ല/വെര്‍ജീനിയ: കിഴക്കന്‍ ജറൂസലേം തലസ്ഥാനമായി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ രൂപീകരണശ്രമങ്ങളെ തുരങ്കംവയ്ക്കാനുള്ള അമേരിക്കന്‍ നീക്കങ്ങള്‍ക്കെതിരേ മുന്നറിയിപ്പുമായി ഫലസ്തീന്‍. അമേരിക്കയുടെ ഇസ്രായേല്‍ അംബസി തെല്‍ അവീവില്‍ നിന്ന് ജറൂസലേമിലേക്ക് മാറ്റാനുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നീക്കങ്ങള്‍ക്കെതിരേയാണ് പ്രതിഷേധമുയരുന്നത്. ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ അമേരിക്ക നടത്തുന്ന നീക്കങ്ങളും അപകടകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ഓഫീസും മുതിര്‍ന്ന ഫലസ്തീന്‍ നേതാവും വ്യക്തമാക്കി.

ജര്‍മനി സേഫ് സോണില്‍, ലോകകപ്പ് യോഗ്യ നേടിയവരില്‍ അര്‍ജന്റീനക്ക് ഉള്‍ക്കിടിലം

യു.എസ്സിന്റെ ഈ നീക്കത്തെക്കുറിച്ച് അറബ് നേതാക്കളുമായി താന്‍ സംസാരിച്ചതായി പി.എല്‍.ഒ എക്‌സിക്യൂട്ടീവ് കമ്മിറ്റി സെക്രട്ടറി ജനറല്‍ സഈബ് ഇറകാത്ത് പറഞ്ഞു. ഫലസ്തീനികള്‍ക്ക് മാത്രമല്ല, മുഴുവന് അറബികള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജറൂസലേം ലക്ഷ്മണ രേഖയാണെന്ന സന്ദേശമാണ് എല്ലാ വരും പങ്കുവച്ചത്. വിഷയത്തിന്റെ ഗൗരവും അമേരിക്ക മനസ്സിലാക്കണമെന്നും അദ്ദേഹം വെര്‍ജീനിയയില്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വാഗ്ദാനം അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തന്നെ ജൂതസമൂഹത്തിന് ട്രംപ് നല്‍കിയരുന്നതായി അറിയാന്‍ കഴിഞ്ഞതെന്നും എന്നാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാവും അത് വരുത്തിവയ്ക്കുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ജെറൂസലേം തലസ്ഥാനമായില്ലാത്ത ഫലസ്തീന്‍ രാഷ്ട്രം അര്‍ഥശൂന്യമാണ്. ജെറൂസലേമിലെ അല്‍ അഖ്‌സ മസ്ജിദും അവിടെയുള്ള വിശുദ്ധ ചര്‍ച്ചും തൊട്ടുകളിക്കുന്നത് തീക്കളിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

mahmoud

ഇസ്രായേല്‍ തലസ്ഥാനമായി ജെറൂസലേമിനെ അംഗീകരിക്കുന്നതും യു.എസ് എംബസി ജെറൂസലേമിലേക്ക് മാറ്റുന്നതും ഒരു പോലെ വിനാശകരമാണെന്ന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡന്റ് മഹ്മുദ് അബ്ബാസിന്റെ വക്താവ് നബീല്‍ അബൂ റുദൈന വ്യക്തമാക്കി. അത് മേഖലയിലെ സമാധാന ശ്രമങ്ങളെ മുഴുവന്‍ അട്ടിമറിക്കും. മധ്യപൗരസ്ത്യ ദേശത്തെയാകെ അസ്ഥിരമാക്കും. ജെറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമാക്കുകയെന്നാല്‍ സമാധാനപ്രക്രിയയെ മുഴുവന്‍ അട്ടിമറിക്കലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായാണ് ഫലസ്തീനികള്‍ കിഴക്കന്‍ ജെറൂസലേമിനെ കാണുന്നത്. ജെറൂസലേം അനധികൃതമായി തങ്ങളോട് കൂട്ടിച്ചേര്‍ത്ത ഇസ്രായേല്‍ അധിനിവേശത്തെ ന്യായീകരിക്കുന്ന നടപടിയായി യു.എസിന്റെ നീക്കം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
The Palestinian president's office and senior officials have warned of the potential destructive effects of any move denying their claim to occupied East Jerusalem as the capital of their future state

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്