കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അറിഞ്ഞിരുന്നെങ്കില്‍ മകനെ താന്‍ കൊല്ലുമായിരുന്നു: മുഹമ്മദ്

  • By Muralidharan
Google Oneindia Malayalam News

പാരീസ്: ലോകത്തെ നടുക്കിയ പാരീസ് ആക്രമണം നടത്തിയ ഭീകരവാദികളില്‍ ഒരാളുടെ അച്ഛന്‍ പറയുന്ന വാക്കുകളാണിത് - ഈ ആക്രമണത്തെപ്പറ്റി എന്തെങ്കിലും വിവരം കിട്ടിയിരുന്നെങ്കില്‍ എന്റെ മകനെ ഞാന്‍ നേരത്തെ കൊല്ലുമായിരുന്നു. നൂറ്റി അമ്പതോളം പേരുടെ ജീവനെടുത്ത പാരീസ് ആക്രമണം നടത്തിയ തോക്കുധാരികളില്‍ ഒരാളുടെ അച്ഛനാണ് മുഹമ്മദ് അഗ്ഗാദ്.

<strong>ഐസിസിന്റെ വനിതാ ചാവേര്‍; ഖുറാന്‍ വായിക്കാത്ത, പാര്‍ട്ടി ഗേള്‍ ഹസ്‌ന!</strong>ഐസിസിന്റെ വനിതാ ചാവേര്‍; ഖുറാന്‍ വായിക്കാത്ത, പാര്‍ട്ടി ഗേള്‍ ഹസ്‌ന!

ഫ്രഞ്ച് തലസ്ഥാനത്ത് നടന്ന ചാവേര്‍ ആക്രമണത്തില്‍ സ്വയം പൊട്ടിത്തെറിച്ച ഫൗദ് മുഹമ്മദ് അഗ്ഗാദിന്റെ അച്ഛനാണ് മുഹമ്മദ്. 23 വയസ്സേ ഈ ക്രൂരകൃത്യത്തിന് ഒരുങ്ങുമ്പോള്‍ ഫൗദിന് പ്രായമുണ്ടായിരുന്നുള്ളൂ. മകന്റെ പദ്ധതികളെക്കുറിച്ച് തനിക്ക് നേര്‍ത്തൊരു സൂചന പോലും കിട്ടിയിരുന്നില്ല എന്നാണ് മുഹമ്മദ് വാര്‍ത്താ ഏജന്‍സിയായ എ എഫ് പിയോട് പറഞ്ഞത്.

paris

സിറിയയില്‍ നിന്നും വന്ന സന്ദേശം കിട്ടിയത് ഫൗദിന്റെ അമ്മയുടെ പക്കലാണ്. നവംബര്‍ 13ന് നിങ്ങളുടെ മകന്‍ ഒരു ആക്രമണത്തിനിടെ മരിച്ചു. സിറിയയില്‍ നിന്നും ഫൗദിന്റെ ഭാര്യ അയച്ചു എന്ന് കരുതപ്പെടുന്ന സന്ദേശം അമ്മയ്ക്ക് വായിച്ചുനല്‍കിയത് അവരുടെ അഭിഭാഷകനാണ്. കഴിഞ്ഞ ആഗസ്ത് മുതല്‍ ഫൗദിനെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ലത്രെ.

വിവാഹം കഴിച്ചു എന്നും ഒരു കുട്ടിയുണ്ടായി എന്നും ഫൗദ് അമ്മയെ അറിയിച്ചിരുന്നു. ഫ്രാന്‍സിലേക്ക് തിരിച്ചുവരുന്ന പ്രശ്‌നമില്ല എന്നും ഒരു ചാവേര്‍ ആകാനാണ് തനിക്ക് താല്‍പര്യമെന്നും ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്രെ. ഡി എന്‍ എ പരിശോധനയിലൂടെയാണ് ചാവേറായി പൊട്ടിത്തെറിച്ചത് ഫൗദ് മുഹമ്മദ് അഗ്ഗാദ് തന്നെയാണ് എന്ന് തിരിച്ചറിഞ്ഞത്. പാരീസിലെ വിവിധ ഭാഗങ്ങളിലെ ബാറുകള്‍, റസ്റ്റൊറന്റുകള്‍, സ്റ്റേഡിയം, തീയേറ്റര്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്.

English summary
A third gunman involved in last month's massacre at a Paris concert hall was identified today as a Frenchman who had visited Syria, with his father saying he "would have killed him" if he had known his plans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X