കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനില്‍ ഗര്‍ഭിണിയെ കല്ലെറിഞ്ഞ് കൊന്നു

  • By Soorya Chandran
Google Oneindia Malayalam News

ലാഹോര്‍: വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകനെ വിവാഹം കഴിച്ച യുവതിയെ വീട്ടുകാര്‍ കല്ലെറിഞ്ഞ് കൊന്നു. യുവതി മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു.

ഗുജറാത്തില്‍ നടന്ന വര്‍ഗ്ഗീയ കലാപത്തിന്റെ പേരില്‍ ഇപ്പോഴും നരേന്ദ്ര മോദിയെ കുറ്റം പറയുന്നവര്‍ ഇതൊന്നും കാണുന്നില്ലേ എന്നാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ ഉയരുന്ന ചോദ്യങ്ങള്‍. യുവതിയെ കല്ലെറിഞ്ഞ് കൊന്ന സംഭവം ഫേസ്ബുക്കിലെ മോദി അനുലികളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.

Woman Stoned to Death

ഫര്‍സാന പര്‍വീണ്‍ എന്ന 25 കാരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ വര്‍ഷമാണ് വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് ഫര്‍സാന, മുഹമ്മദ് ഇഖ്ബാലിനെ വിവാഹം കഴിച്ചത്. ഇതേ തുടര്‍ന്ന് തന്റെ മകളെ തട്ടിക്കൊണ്ടുപോയതായി ഫര്‍സാനയുടെ പിതാപ് പരാതി നല്‍കി.

ഈ പരാതിയില്‍ മൊഴി കൊടുത്ത് കോടതിയില്‍ നിന്ന് പുറത്തേക്കിറങ്ങവേയാണ് ഫര്‍സാനയെ പിതാവും ബന്ധുക്കളും ചേര്‍ന്ന് കല്ലെറിഞ്ഞ് കൊന്നത്. റോഡില്‍ വലിച്ചിഴക്കുകയും ഇഷ്ടികകൊണ്ട് തലക്കടിക്കുകയും ചെയ്യുകയായിരുന്നു.

പോലീസും നാട്ടുകാരും നോക്കി നില്‍ക്കെയാണ് തന്റെ ഭാര്യയെ ഇത്തരത്തില്‍ കൊലപ്പെടുത്തിയതെന്ന് ഫര്‍സാനയുടെ ഭര്‍ത്താവ് മുഹമ്മദ് ഇഖ്ബാല്‍ പറഞ്ഞു. തനിക്ക് അവളെ രക്ഷിക്കാനായില്ലെന്നും ഇഖ്ബാല്‍ പറഞ്ഞു. കേസില്‍ മൊഴി നല്‍കായി കഴിഞ്ഞ തവണ ഹാജരായപ്പോഴും ഫര്‍സാനക്കെതിരെ ആക്രമണമുണ്ടായി ഇഖ്ബാല്‍ പറയുന്നു.

സംഭവത്തില്‍ ഫര്‍സാന പര്‍വ്വീണിന്റെ പിതാവ് പോലീസിന് മുന്നില്‍ കീഴടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. സംഭവം കണ്ട് നിന്ന പോലീസ് ഇപ്പോള്‍ പ്രതികളെ അറസ്റ്റ് ചെയ്യുമെന്ന ഉറപ്പാണ് ഇഖ്ബാലിന് മുന്നില്‍ വക്കുന്നത്.

English summary
Pregnant Woman Stoned to Death in Pakistan. ഗ
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X