കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി പാലസ് ഭീകരാക്രമണം: ഖത്തര്‍ അപലപിച്ചു

സൗദി പാലസ് ഭീകരാക്രമണം: ഖത്തര്‍ അപലപിച്ചു

  • By Desk
Google Oneindia Malayalam News

ദോഹ: സൗദി രാജകുടുംബത്തിന്റെ കൊട്ടാരത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തെ ഖത്തര്‍ അപലപിച്ചു. അല്‍സലാം പാലസിനു നേരെയുണ്ടായ ആക്രണത്തെ അപലപിക്കുകയും അതിനെ തള്ളിപ്പറയുകയും ചെയ്യുന്നതോടൊപ്പം കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും ഖത്തര്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

കാരണവും ലക്ഷ്യവും എന്തൊക്കെയായാലും അക്രമവും ഭീകരതയും തള്ളിക്കളയുകയെന്ന ഖത്തറിന്റെ പ്രഖ്യാപിത നിലപാട് ആവര്‍ത്തിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി. ജിദ്ദയിലെ തുറമുഖ നഗരമായ റെഡ് സീയിലെ കിംഗ് അബ്ദുല്‍ അസീസ് റോഡിലാണ് സൗദി രകാജകുടുംബം വേനല്‍ക്കാലത്ത് ഔദ്യോഗിക യോഗങ്ങള്‍ ചേരുന്ന അല്‍ സലാം പാലസ്. പാലസിന്റെ ഗേറ്റുകളിലൊന്നില്‍ ഉണ്ടായ ആക്രമണത്തില്‍ രണ്ട് സൗദി സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെ മുന്നു പേര്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടത്തിയ സൗദി പൗരന്‍ മന്‍സൂര്‍ അല്‍ അംരിയെന്ന 28കാരനാണ് കൊല്ലപ്പെട്ട മൂന്നാമത്തെയാള്‍.

saudi

സൗദി രാജാവ് റഷ്യന്‍ സന്ദര്‍ശനത്തിലായിരിക്കുമ്പോഴാണ് രാജകുടുംബത്തിന്റെ ഔദ്യോഗിക യോഗങ്ങള്‍ നടക്കുന്ന സുപ്രധാന കൊട്ടാരത്തിനു നേരെ ആക്രമണമുണ്ടായത്. കാറില്‍ വന്നിറങ്ങിയ യുവാവ് കൊട്ടാരത്തിനു പുറത്തുള്ള സൈനിക ഔട്ട്‌പോസ്റ്റിനെതിരേ ആക്രമണം നടത്തുകയായിരുന്നു. ഇയാള്‍ നടത്തിയ വെടിവയ്പ്പിലാണ് രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടത്. മറ്റു മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അക്രമി കൊല്ലപ്പെടുകയായിരുന്നു.

കഴിഞ്ഞ ദിവസം മൂന്ന് വ്യത്യസ്ത റെയിഡുകളിലായി സൗദിയില്‍ മൂന്ന് ഐ.എസ് ഭീകരര്‍ കൊല്ലപ്പെട്ടിരുന്നു. തലസ്ഥാന നഗരിയില്‍ സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ രണ്ടു റെയിഡുകളിലായി രണ്ട് പേര്‍ വെടിയേറ്റു മരിക്കുകയും മറ്റൊരാള്‍ സ്വയം നടത്തിയ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയുമായിരുന്നുവെന്ന് സൗദി പോലിസ് അറിയിച്ചു. സംഭവത്തില്‍ അഞ്ചുപേരെ പിടികൂടുകയുമുണ്ടായി.

മൂന്നിടങ്ങളില്‍ നടത്തിയ റെയിഡില്‍ രണ്ട് കലാഷ്‌നിക്കോവ് തോക്കുകള്‍, വെടിയുണ്ടകള്‍, രാസപദാര്‍ഥങ്ങള്‍, സ്‌ഫോടക വസ്തുക്കള്‍ തുടങ്ങിയവ പിടിച്ചെടുത്തിരുന്നു. ഈ സംഭവവുമായി കൊട്ടാരം ആക്രമണത്തിന് ബന്ധമുണ്ടോ എന്ന കാര്യം പോലിസ് അന്വേഷിച്ചുവരികയാണ്. അടുത്ത കാലത്തായി സൗദിയില്‍ ഐ.എസ് ആക്രമണം ശക്തിപ്രാപിച്ചു വരികയാണ്. ഇവിടത്തെ ശിയാ വിഭാഗക്കാരായിരുന്നു ഐ.എസ് ആക്രമണങ്ങളുടെ മുഖ്യ ഇര. ഇതാദ്യമായാണ് രാജകൊട്ടാരത്തിനെതിരേ ആക്രമണമുണ്ടാവുന്നത്.

English summary
Qatar has condemned an attack on a palace guard post in the western Saudi city of Jeddah, which left two security officers dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X