പാകിസ്താന് ഖത്തര്‍ വക മുട്ടന്‍ പണി; ചൈനയുടെ നീക്കവും പാളും, മുഴുവന്‍ ഓഹരിയും വില്‍ക്കും
ദോഹ: ഖത്തറുമായി അടുത്ത ബന്ധമുള്ള രാജ്യമാണ് പാകിസ്താന്. ഖത്തറില്‍ ഇസ്രായേല്‍ ആക്രമണമുണ്ടായ വേളയില്‍ ആദ്യം ദോഹയിലെത്തി സമാധാനിപ്പിച്ച രാജ്യങ്ങളിലൊന്ന് പാകിസ്താന് ആയിരുന്നു. ഖത്തറിന്റെ കോടികളുടെ നിക്ഷേപം പാകിസ്താനിലുണ്ട്. അതിലൊന്നാണ് കറാച്ചിയിലെ പോര്‍ട്ട് ഖാസിം പവര്‍ പ്രൊജക്ട്. ഈ പദ്ധതിയില്‍ നിന്ന് ഖത്തര്‍ പിന്മാറുമെന്നാണ് പുതിയ വിവരം.
ചൈന കൂടി ഭാഗമായുള്ള പദ്ധതിയാണ് പോര്‍ട്ട് ഖാസിം പ്രൊജക്ട്. ഇതില്‍ നിന്ന് ഖത്തര്‍ പിന്മാറിയാല് പദ്ധതി തകരും. ഖത്തറിലെ അല്‍ത്താനി കുടുംബത്തിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ് പദ്ധതിയില്‍ പണം മുടക്കിയിരുന്നത്. പാകിസ്താന്റെ തിരിച്ചടവ് മുടങ്ങിയതാണ് കടുത്ത തീരുമാനത്തിലേക്ക് ഖത്തര്‍ കമ്പനിയെ നയിക്കുന്നതെന്ന് ബിസിനസ് റെക്കോര്‍ഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

ചൈനയും പാകിസ്താനും സംയുക്തമായി നടപ്പാക്കുന്ന ബൃഹദ് പദ്ധതിയാണ് സിപിഇസി. അഥവാ ചൈന പാകിസ്താന് സാമ്പത്തിക ഇടനാഴി. ചൈനയിലെ സിന്‍ജിയാങില്‍ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് വിവിധ ലക്ഷ്യത്തോടെയുള്ള പാത വെട്ടുകയാണ് ചെയ്യുന്നത്. റെയില്‍, റോഡ് പാതയെല്ലാം ഇതില്‍പ്പെടും. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ പാകിസ്താനിലെ തുറമുഖത്തെത്തിച്ച് കയറ്റുമതി ചെയ്യലാണ് ആത്യന്തിക ലക്ഷ്യം.
പണമില്ലാത്ത പാകിസ്താന് പ്രതിസന്ധിയില്‍
പാകിസ്താന് മതിയായ ഫണ്ടില്ല. സാമ്പത്തിക പ്രതിസന്ധി കാരണം പാകിസ്താന് വിദേശരാജ്യങ്ങളുടെ സഹായത്തോടെയാണ് സിപിഇസി പദ്ധതി നടപ്പാക്കുന്നത്. സൗദി അറേബ്യ, യുഎഇ, ഖത്തര്‍ തുടങ്ങിയ ജിസിസി രാജ്യങ്ങളെല്ലാം പാകിസ്താനെ സാമ്പത്തികമായി സഹായിക്കുന്നുണ്ട്. എന്നാല്‍ നിശ്ചിത സമയത്തിനകം പാകിസ്താന് പണം തിരിച്ചടയ്ക്കുന്നില്ല.
ഈ കാരണത്താല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിരവധി അന്താരാഷ്ട്ര കമ്പനികള്‍ പാകിസ്താനുമായുള്ള സഹകരണം മതിയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പണം തിരിച്ചടയ്ക്കണം എന്ന് ആവശ്യപ്പെട്ട് ഖത്തറിലെ അല്‍ത്താനി കുടുംബത്തിലെ പ്രമുഖര്‍ പാകിസ്താന് പ്രധാനമന്ത്രി ഷഹ്ബാസ് ഷരീഫിനെ കണ്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.
കറാച്ചിയിലെ പോര്‍ട്ട് ഖാസിം പവര്‍ പ്രൊജക്ട്
210 കോടി ഡോളറിന്റെ പദ്ധതിയാണ് പോര്‍ട്ട് ഖാസിം ഊര്‍ജ നിലയം. കറാച്ചിയുടെ കിഴക്ക് ഭാഗത്താണിത്. ഖത്തറിലെ അല്‍ മിര്‍ഖബ് കാപിറ്റല്‍, ചൈനയുടെ പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്പറേഷന് എന്നിവരുടെ സംയുക്ത സംരംഭമാണിത്. അല്‍ത്താനി കുടുംബത്തിന്റെ മേല്‍നോട്ടത്തിലുള്ള കമ്പനിയാണ് അല്‍ മിര്‍ഖബ്. ഇവര്‍ 100 കോടി ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്.
അല്‍ത്താനി കുുടംബത്തിന് 49 ശതമാനം ഓഹരികയാണ് പ്രൊജക്ടിലുള്ളത്. ഇത് വിറ്റഴിച്ചേക്കുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ പാകിസ്താന്റെ മോഹ പദ്ധതി പാതിവഴിയില്‍ നിലയ്ക്കും. ഒരുപക്ഷേ, ഖത്തര്‍ അധികൃതരമായി പാകിസ്താന് വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് വിവരം. പാകിസ്താന് 40000 കോടി പാകിസ്താന് രൂപ കുടിശ്ശികയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
-
യുഎഇ പെട്രോള്‍, ഡീസല്‍ വില കുത്തനെ കൂട്ടി; പ്രതിസന്ധി രൂക്ഷം എന്ന സൂചന, ഏപ്രില്‍ 1 മുതല്‍ -
ഇറാന്റെ നീക്കം സൗദിക്കും ഖത്തറിനും കൊടുത്തത് ഉഗ്രന്‍ പണി; പക്ഷേ, ഈ മുസ്ലിം രാജ്യത്തിന് നേട്ടം -
യുഎഇയിൽ അധ്യാപകരാകാൻ സുവർണ്ണാവസരം! ഇന്ത്യൻ സ്കൂളിൽ വൻ നിയമനം; ഉടൻ അപേക്ഷിക്കൂ -
യുഎഇയിൽ പെട്രോൾ വില കുതിക്കുന്നു; പ്രവാസികളുടെ ബജറ്റ് താളം തെറ്റുമോ? -
സൗദി അറേബ്യയ്ക്ക് എട്ടിന്റെ പണി; ഹോര്‍മുസ് മാത്രമല്ല, ബാബുല്‍ മന്തിബും അടയും, ക്രൂഡ് വില 116ല്‍ -
ഇന്ധനവില വര്‍ധിപ്പിക്കാനൊരുങ്ങി യുഎഇ? ആഗോള എണ്ണ വിലയില്‍ 57% വര്‍ധനവ് -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ!












Click it and Unblock the Notifications