സിംബാബ്‌വെയില്‍ പുതുയുഗപ്പിറവി... 37 വര്‍ഷത്തെ ഏകാധിപത്യം മതിയാക്കി മുഗാബെ പടിയിറങ്ങി

  • Posted By: Desk
Subscribe to Oneindia Malayalam

ഹരാരെ: 37 വര്‍ഷം നീണ്ട ഏകാധിപത്യ ഭരണത്തിന് അറുതിയിട്ട് സിംബാബ്‌വെയില്‍ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പടിയിറങ്ങി. അദ്ദേഹത്തിനെതിരേ ഇംപീച്ച്‌മെന്റ് നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ് മുഗാബെ സ്ഥാനമൊഴിയുന്നതായി പ്രഖ്യാപിച്ചത്. 1980 മുതല്‍ സിംബാബ്‌വെയുടെ പ്രസിഡന്റ് സ്ഥാനത്ത് മുഗാബെയായിരുന്നു. മുഗാബെയുടെ രാജിയെ സിംബാബ്‌വെയിലെ ജനങ്ങള്‍ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. തെരുവുകളില്‍ ജനങ്ങള്‍ ആഹ്ലാദപ്രകടനം നടത്തുകയും ചെയ്തു.

1

93കാരനായ മുഗാബെയ്‌ക്കെതിരേ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ സാനു-പിഎഫ് തന്നെ അടുത്തിടെ രംഗത്തെത്തിയിരുന്നു. മുഗാബെയ്ക്ക് വാര്‍ധക്യസഹജമായ പ്രശ്‌നങ്ങളുള്ളതിനാല്‍ ഇതു മുതലെടുത്ത് അദ്ദേഹത്തിന്റെ കുടുംബം രാജ്യത്തെ കൊള്ളയടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണെന്നും പാര്‍ട്ടി ആരോപിച്ചിരുന്നു. മുഗാബെയെയും അദ്ദേഹത്തിന്റെ ഭാര്യ ഗ്രെയ്‌സിനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. മുഗാബെയ്ക്കു പകരം മുന്‍ വൈസ് പ്രസിഡന്റായ എമേഴ്‌സണ്‍ നന്‍ഗാഗ്വയെ പുതിയ നേതാവായി തിരഞ്ഞെടുത്തിട്ടുണ്ട്.

സിംബാബ്‌വെ അടുത്തിടെ കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് വീണിരുന്നു. ഇതോടെയാണ് മുഗാബെയുടെ സ്ഥിതി കൂടുതല്‍ പരിതാപകരമായത്. രാജിവയ്ക്കാന്‍ അദ്ദേഹം കൂട്ടാക്കാതിരുന്നതോടെ എംപിമാര്‍ ഇംപീച്ച്‌മെന്റ് നടപടികള്‍ തുടങ്ങുകയായിരുന്നു. ഇതോടെയാണ് മുഗാബ പ്രിസഡന്റ് കസേരയില്‍ നിന്നും താഴെയിറങ്ങിയത്. ലോകത്തിലെ ഏറ്റവും പ്രായമേറിയ നേതാക്കളിലൊരാള്‍ കൂടിയായിരുന്നു മുഗാബെ. നേരത്തേ സൈന്യം ഭരണം ഏറ്റെടുക്കുകയും കടുത്ത പ്രക്ഷോഭങ്ങള്‍ ജനങ്ങള്‍ നടത്തുകയും ചെയ്തിട്ടും രാജിവയ്ക്കാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല. സ്ഥാനമൊഴിഞ്ഞ മുഗാബെ സിംബാബ് വെയില്‍ തന്നെ കഴിയുമോ അതോ മറ്റേതെങ്കിലും രാജ്യത്തേക്ക് മാറുമെയന്ന് കാര്യം വ്യക്തമല്ല.

English summary
Zimbabwe's President Robert Mugabe has resigned, bringing an end to 37 years of rule and sparking jubilant celebrations in the nation's streets.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്