കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയെ ബോംബിട്ട് തകര്‍ക്കും; ശിലായുഗത്തിലെത്തിയ്ക്കും... റഷ്യയുടെ ഭീഷണി?

Google Oneindia Malayalam News

മോസ്‌കോ: സൗദി അറേബ്യ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിക്കൊണ്ടിരിയ്ക്കുകയാണെന്നാണ് അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്രകാലവും പ്രശ്‌നമുണ്ടാക്കാതിരുന്ന ഐസിസ് പോലും സൗദിയ്‌ക്കെതിരെ തിരഞ്ഞിരിയ്ക്കുകയാണ്.

എന്നാല്‍ സൗദി അറേബ്യക്കെതിരെ റഷ്യ ഇപ്പോള്‍ ഉയര്‍ത്തുന്ന ഭീഷണി കേട്ടാല്‍ ആരായാലും ഞെട്ടും. തീവ്രവാദത്തെ സഹായിക്കുന്ന നിലപാട് തുടര്‍ന്നാല്‍ സൗദിയെ ബോംബിട്ട് തകര്‍ക്കും എന്നാണ് ഭീഷണി.

റഷ്യന്‍ പത്രമായ നൊവായ ഗസെറ്റെ, ഔദ്യോഗിക മാധ്യമമായ പ്രവദ എന്നിവയെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ടുകള്‍.

സിറിയ ആണ് പ്രശ്‌നം

സിറിയ ആണ് പ്രശ്‌നം

സിറിയന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് കുടുങ്ങി നില്‍ക്കുകയാണ് ഇപ്പോള്‍ റഷ്യ. ഐസിസിനെ തകര്‍ത്തെറിയും എന്നൊക്കെ പറഞ്ഞെങ്കിലും ഒന്നും നടന്നിട്ടില്ല.

സൗദിയ്‌ക്കെതിരെ

സൗദിയ്‌ക്കെതിരെ

സൗദിയില്‍ ഐസിസിനും മറ്റ് വിമതര്‍ക്കും സഹായം നല്‍കുന്നത് സൗദി അറേബ്യ ആണെന്നാണ് റഷ്യയുടെ വിമര്‍ശനം. ഐസിസിനുള്ള സാമ്പത്തിക സഹായം നല്‍കുന്നത് സൗദി ആണെന്ന് നേരത്തേ ആരോപണം ഉണ്ടായിരുന്നു.

ഇടപെടും

ഇടപെടും

സിറിയന്‍ സമാധാന ശ്രമങ്ങള്‍ക്ക് തുരങ്കം വയ്ക്കാന്‍ സൗദി ശ്രമിച്ചാല്‍ നോക്കിയിരിയ്ക്കില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുട്ടിന്‍ പറഞ്ഞത്.

ബോംബിട്ട് തകര്‍ക്കും

ബോംബിട്ട് തകര്‍ക്കും

സൗദി ഇപ്പോഴത്തെ രീതിയില്‍ തീവ്രവാദത്തിന് പ്രോത്സാഹനം നല്‍കുന്നത് തുടര്‍ന്നാല്‍ ബോംബിട്ട് തകര്‍ക്കാനും മടിയ്ക്കല്ലെന്നാണ് ഭീഷണി.

ശിലായുഗത്തിലെത്തിയ്ക്കും

ശിലായുഗത്തിലെത്തിയ്ക്കും

റഷ്യ ആക്രമിച്ച് കഴിഞ്ഞാല്‍ സൗദി പഴയ ശിലായുഗത്തില്‍ എത്തുമെന്നും ഭീഷണിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സിറിയയിലെ പ്രശ്‌നക്കാര്‍

സിറിയയിലെ പ്രശ്‌നക്കാര്‍

സിറിയയിലെ വിമതര്‍ പോലും ആഭ്യന്തര യുദ്ധം അവസാനിപ്പിയ്ക്കാനുള്ള സമാധാനപരമായ നീക്കത്തിലാണ്. എന്നാല്‍ സിറിയയിലെ പ്രശ്‌നങ്ങളുടെ കേന്ദ്രം തന്നെ സൗദി അറേബ്യ സഹായിക്കുന്ന തീവ്രവാദ സംഘടനകളാണെന്നാണ് റഷ്യയുടെ ആരോപണം.

പക്ഷേ സൗദി...

പക്ഷേ സൗദി...

എന്നാല്‍ ഇത് മുഴുവന്‍ നിഷേധിയ്ക്കുകയാണ് സൗദി അറേബ്യ. വിവധ ഗള്‍ഫ് രാജ്യങ്ങളേയും ലോകരാഷ്ട്രങ്ങളേയും അണിനിരത്തി തീവ്രവാദജ വിരുദ്ധ പോരാട്ടത്തിന് സൗദി ഇപ്പോള്‍ നേതൃത്വം നല്‍കുന്നുണ്ട്.

ഐസിസ് എതിര്

ഐസിസ് എതിര്

സൗദി അറേബ്യ ആണ് ഐസിസ് തീവ്രവാദികള്‍ക്ക് സഹായം നല്‍കുന്നത് എന്നൊരു ആരോപണം തുടക്കത്തില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഐസിസിന്റെ ശ്ത്രുപക്ഷത്താണ് സൗദി അറേബ്യയും.

പോര് മുറുകിയാല്‍

പോര് മുറുകിയാല്‍

അമേരിയ്ക്കയും റഷ്യയും തമ്മിലുള്ള ബന്ധം ദിനം പ്രതി മോശമായിക്കൊണ്ടിരിയ്ക്കുകയാണ്. അതിനിടെ അമേരിയ്ക്കയുടെ പ്രധാന സഖ്യകക്ഷികളില്‍ ഒരാളായ സൗദി അറേബ്യയ്‌ക്കെതിരെ കൂടി റഷ്യ തിരിഞ്ഞാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ അത് വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചേയ്ക്കും.

English summary
President Putin: Russia will bomb Saudi Arabia back to the Stone Age life unless Riyadh desists from supporting terrorism.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X