കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അറേബ്യയ്ക്ക് ചരിത്ര നിമിഷം; ഹജ്ജിന് സുരക്ഷ ഒരുക്കി വനിതാ സൈനികരും

Google Oneindia Malayalam News

മക്ക: പുണ്യ തീര്‍ഥാടന കേന്ദ്രങ്ങളുടെ സുരക്ഷയ്ക്ക് സൗദി അറേബ്യയില്‍ വനിതാ സൈനികരും. ഇത്തവണ ഹജ്ജിന് ആദ്യമായി വനിതാ സൈനികരും സേവന രംഗത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് മക്കയിലും മദീനയിലും വനിതാ സൈനികരെ വിന്യസിച്ചത്. കാക്കി യൂണിഫോമിന് മുകളില്‍ വലിയ ജാക്കറ്റ് ധരിച്ചാണ് വനിതാ സൈനികര്‍ സേവനത്തിന് ഇറങ്ങിയത്. അയഞ്ഞ പാന്റ്‌സും തലമുടി മറയ്ക്കുന്ന മക്കനയും എബ്ലം വച്ച തൊപ്പിയുമാണ് വേഷം. തീര്‍ഥാടകര്‍ക്ക് വേണ്ട സഹായവും സുരക്ഷ ഉറപ്പാക്കലുമാണ് ഇവരുടെ ദൗത്യം. വളരെ സന്തോഷത്തോടെയാണ് ജോലി ചെയ്യുന്നതെന്ന് മക്കയില്‍ വിന്യസിച്ച മോണ പറഞ്ഞു. തന്റെ പിതാവ് സൈനികനായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
For the first time, Saudi women stand guard in Mecca during hajj
w

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

വനിതകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികളാണ് കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തില്‍ സൗദിയില്‍ നടന്നുവരുന്നത്. സംരംഭങ്ങള്‍ തുടങ്ങാന്‍ വനിതകള്‍ക്ക് പ്രത്യേക സഹായം നല്‍കുന്നുണ്ട്. വനിതാ മുന്നേറ്റത്തിന് വേണ്ടി ഓട്ടേറെ സാമൂഹിക-സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അടുത്തിടെ നടപ്പാക്കിയിരുന്നു.

പ്രിയാമണി-മുസ്തഫ വിവാഹം കോടതി കയറുന്നു; എന്തുകൊണ്ട് ഇപ്പോള്‍? ആയിഷയ്ക്ക് മറുപടിയുണ്ട്പ്രിയാമണി-മുസ്തഫ വിവാഹം കോടതി കയറുന്നു; എന്തുകൊണ്ട് ഇപ്പോള്‍? ആയിഷയ്ക്ക് മറുപടിയുണ്ട്

വനിതകള്‍ക്ക് വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കിയതും പുരുഷന്‍മാര്‍ കൂടെയില്ലാതെ തന്നെ മുതിര്‍ന്ന സ്ത്രീകള്‍ക്ക് യാത്ര അനുമതി നല്‍കിയതുമെല്ലാം കിരീടവകാശിയുടെ പുതിയ പരിഷ്‌കരണങ്ങളായിരുന്നു. വിഷന്‍ 2030 എന്ന പേരില്‍ അദ്ദേഹം നടപ്പാക്കുന്ന പരിഷ്‌കാരങ്ങള്‍ യുവതലമുറയ്ക്കിടയില്‍ ഏറെ സ്വീകാര്യമാക്കുന്നുണ്ട്. അതേസമയം, വിമതരെ അടിച്ചമര്‍ത്തുന്നു, വനിതാ അവകാശ പ്രവര്‍ത്തകരെ നിശബ്ദരാക്കുന്നു എന്നീ ആരോപണങ്ങളും നേരിടുന്നുണ്ട്.

കൊവിഡ് കാരണം ഇത്തവണയും കര്‍ശന നിയന്ത്രണങ്ങളോടെയാണ് സൗദിയില്‍ ഹജ്ജ് കര്‍മങ്ങള്‍ നടന്നത്. കഴിഞ്ഞ വര്‍ഷം 10000 പേര്‍ക്കായിരുന്നു അവസരം. ഇത്തവണ 60000 പേര്‍ക്കും. ഈ വേളയിലാണ് വനിതാ സൈനികരുടെ സേവനം വാര്‍ത്തയായത്.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

English summary
Saudi Arabia Women Soldiers deployed at first in Mecca for service to Hajj Pilgrims
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X