കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയില്‍ യെമന്‍ ആക്രമണം, സൈനികര്‍ കൊല്ലപ്പെട്ടു, മരണ സംഖ്യ ഉയരുമെന്ന് ആശങ്ക

  • By Meera Balan
Google Oneindia Malayalam News

റിയാദ്: സൗദി അതിര്‍ത്തിയിലേയ്ക്ക് വീണ്ടും യെമന്‍ ആക്രമണം. ആക്രമണത്തില്‍ ഒരു സുരക്ഷ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച (മെയ് 28) ന് ഹൂത്തി വിമതര്‍ നടത്തിയ ആക്രമണത്തിലും അതിര്‍ത്തിയിലുണ്ടായിരുന്ന രണ്ട് സൗദി സൈനികര്‍ കൊല്ലപ്പെട്ടു. യെമന്‍-സൗദി അതിര്‍ത്തി പ്രദേശങ്ങളില്‍ പലതിലും വിമതര്‍ ഷെല്ലാക്രമണം നടത്തുകയാണ്.

ജാസന്‍ പ്രവിശ്യയില്‍ വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തിലാണ് സൈനികന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജാസനിലെ ഹാര്‍ത്ത് മുന്‍സിപ്പാലിറ്റിയ്ല്‍ പട്രോളിംഗ് നടത്തുകയായിരുന്ന സൈനികര്‍ക്ക് നേരെയാണ് ഹൂത്തി വിമതര്‍ ഷെല്ലാക്രമണം നടത്തിയത് .

Saudi

സൗദിയും സഖ്യകക്ഷികളും യെമനില്‍ നടത്തുന്ന വ്യോമാക്രമണത്തില്‍ വിമതരും തിരിച്ചടിയ്ക്കുകയാണ്. ഒട്ടേറെ സൗദി സ്വദേശികളും സൈനികരും ഇതിനോകടം തന്നെ കൊല്ലപ്പെട്ടു . രണ്ടായിരത്തിലേറെപ്പേരാണ് യെമനില്‍ കൊല്ലപ്പെട്ടത്. സൗദിയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ലഭ്യമല്ല. മാര്‍ച്ചിലാണ് സൗദിയും സഖ്യ കക്ഷികളും യെമനെതിരെ യുദ്ധം ആരംഭിച്ചത് . ഇടയ്ക്ക് താല്‍ക്കാലികമായി വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടുവെങ്കിലും വീണ്ടും യുദ്ധത്തിലേയ്ക്ക് വഴിമാറുകയായിരുന്നു .

English summary
Saudi guard killed in Yemen border shelling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X